ബുർജ് ഖലീഫയ്ക്ക് ഇനി രണ്ടാം സ്ഥാനം; ലോകത്തെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ജിദ്ദ ടവറിൻ്റെ നിർമാണം പുനരാരംഭിച്ചു | Worlds Tallest Building Jeddah Tower Construction Resumes After 7 Year Break Malayalam news - Malayalam Tv9

Jeddah Tower : ബുർജ് ഖലീഫയ്ക്ക് ഇനി രണ്ടാം സ്ഥാനം; ലോകത്തെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ജിദ്ദ ടവറിൻ്റെ നിർമാണം പുനരാരംഭിച്ചു

Published: 

04 Oct 2024 20:13 PM

Jeddah Tower Construction Resumes : ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ജിദ്ദ ടവറിൻ്റെ ഉദ്ഘാടനം പുനരാരംഭിച്ചു. ഒരു കിലോമീറ്റർ ഉയരമുള്ള കെട്ടിടം പണി പൂർത്തിയാകുമ്പോൾ ഉയരത്തിൻ്റെ കാര്യത്തിൽ ദുബായിലെ ബുർജ് ഖലീഫയെ മറികടക്കും.

Jeddah Tower : ബുർജ് ഖലീഫയ്ക്ക് ഇനി രണ്ടാം സ്ഥാനം; ലോകത്തെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ജിദ്ദ ടവറിൻ്റെ നിർമാണം പുനരാരംഭിച്ചു

ജിദ്ദ ടവർ (Image Courtesy - Social Media)

Follow Us On

ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ജിദ്ദ ടവറിൻ്റെ ഉദ്ഘാടനം സൗദി അറേബ്യയിൽ പുനരാരംഭിച്ചു. നിർമാണം പൂർത്തിയാവുമ്പോൾ ജിദ്ദ ടവർ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമാകുമെന്നാണ് കണക്കുകൂട്ടൽ. യുഎഇയിലെ ദുബായിലുള്ള ബുർജ് ഖലീഫയാണ് നിലവിൽ ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടം. എന്നാൽ, പണി പൂർത്തിയാവുമ്പോൾ ജിദ്ദ ടവറിന് ഒരു കിലോമീറ്റർ ഉയരമുണ്ടാവും. ഇതോടെ ബുർജ് ഖലീഫയുടെ സ്ഥാനം രണ്ടാമതാവും.

2023 ഏപ്രിലിലാണ് ജിദ്ദ ടവറിൻ്റെ നിർമ്മാണം ആരംഭിച്ചത്. ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമെന്നതായിരുന്നു ലക്ഷ്യം. എന്നാൽ, 2018ഓടെ വിവിധ പ്രതിസന്ധികളിൽ പെട്ട് പദ്ധതി പാതിവഴിയിൽ നിർത്തി. രാജ്യത്തെ അഴിമതിവിരുദ്ധ നടപടികളിൽ പെട്ടാണ് പണി നിലച്ചത്. പരിശോധനയിൽ പ്രധാന കോൺട്രാക്ടർ അടക്കമുള്ളവർ അറസ്റ്റിലായിരുന്നു. അറസ്റ്റിന് പിന്നാലെ പണി നടന്നെങ്കിലും വൈകാതെ വീണ്ടും പണി നിലച്ചു. 63 നിലകളാണ് നേരത്തെ പൂർത്തിയായത്. തുടർന്ന് ഇടക്കിടെ നിർമാണം പുനരാരംഭിക്കാനുള്ള പ്രവർത്തനങ്ങൾ നടന്നിരുന്നു. ആ സമയത്ത് കൊവിഡ് ബാധയും പണി പുനരാരംഭിക്കുന്നതിൽ തടസമായി. ഒടുവിൽ ഇപ്പോഴാണ് ഇതിൽ തീരുമാനമായത്. രാജ്യത്തെ പ്രമുഖ നിർമാണക്കമ്പനിയായ ബിൻ ലാദൻ ഗ്രൂപ്പിനാണ് ജിദ്ദ ഗ്രൂപ്പിൻ്റെ നിർമ്മാണച്ചുമതല.

Also Read : Ayatollah Ali Khamenei: ‘ഒരേയൊരു ശത്രു, അതിനെ തകർത്തേ മതിയാകൂ; മിസൈൽ ആക്രമണം ഏറ്റവും കുറഞ്ഞ ശിക്ഷ’; മുസ്ലിം രാജ്യങ്ങൾക്ക് സന്ദേശം നൽകി ഖാംനഈ

അമേരിക്കൻ ആർകിടെക്ട് ആയ അഡ്രിയൻ സ്മിത്താണ് കെട്ടിടത്തിൻ്റെ ഡിസൈൻ വരച്ചത്. ഹോട്ടലുകളും അപ്പാർട്ട്മെൻ്റുകളും ഓഫീസുകളും ഉൾപ്പെടെ കെട്ടിടത്തിലുണ്ടാവും. ആകെ 157 നിലകളാണ് ജിദ്ദ ടവറിലുണ്ടാവുക. ഏറ്റവും ഉയരത്തിലുള്ള നിലയിൽ ഒബ്സർവേഷൻ ഡെസ്ക് ഉണ്ടാവും. ലോകത്തിലെ ഏറ്റവും ഉയരമേറിയ ഒബ്സർവേഷൻ ഡെസ്കാവും ഇത്.

അഴിമതിക്കേസിൽ മുൻപ് അറസ്റ്റിലായ സൗദി രാജകുമാരൻ അൽവലീദ് ബിൻ തലാൽ പരിപാടിയിൽ സംബന്ധിച്ചിരുന്നു. കിംഗ്ഡം ഹോൾഡിംഗ് കമ്പനിയുടെ ചെയർമാനായിരുന്നു അൽവലീദ്. അറസ്റ്റിലായി മൂന്ന് മാസങ്ങൾക്ക് ശേഷം ഇയാളെ മോചിപ്പിച്ചിരുന്നു. ഉസാമ ബിൻ ലാദൻ്റെ അർദ്ധസഹോദരനായ ബകർ ബിൻ ലാദൻ ചെയർമാനായ കമ്പനിയാണ് സൗദി ബിൻലാദൻ ഗ്രൂപ്പ്. 2017ൽ ഇയാളും അറസ്റ്റിലായിരുന്നു. ഈ കമ്പനിയാണ് കെട്ടിടത്തിൻ്റെ പ്രധാന കോൺട്രാക്ടർമാർ. 2021ലാണ് ഇയാൾ ജയിൽ മോചിതനായത്.

 

Related Stories
ഒലീവ് ഓയിൽ നിസ്സാരക്കാരനല്ല; അറിയാം ഗുണങ്ങൾ
പ്ലേറ്റ്‌ലെറ്റ് കൗണ്ട് കൂട്ടാൻ ഇവ കുടിക്കൂ
സെലിബ്രറ്റികൾ പിന്തുടരുന്ന ഇന്റർമിറ്റന്റ് ഫാസ്റ്റിങ് പരീക്ഷിച്ചാലോ?
വെറുതെ കളയാനുള്ളതല്ല പപ്പായക്കുരു
Exit mobile version