5
KeralaOnamIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

World Samosa Day 2024 : മതവികാരത്തെ വൃണപ്പെടുത്തും; സമൂസയെ നിരോധിച്ച ഒരു രാജ്യം

Samosa Banned Story : പത്താം നൂറ്റാണ്ടിൽ മധ്യയേഷ്യയിൽ നിന്നുമെത്തിയ അറബ് വ്യാപാരികളാണ് സമൂസയുടെ രുചി ഇന്ത്യയിൽ എത്തിക്കുന്നത്. ഇപ്പോൾ ഇന്ത്യക്കാർക്ക് ഏറ്റവും ഇഷ്ടപ്പെട്ട പലഹാരമായി മാറിയിരിക്കുകയാണ് സമൂസ

World Samosa Day 2024 : മതവികാരത്തെ വൃണപ്പെടുത്തും; സമൂസയെ നിരോധിച്ച ഒരു രാജ്യം
സമൂസ (Image Courtesy : Jupiterimages/The Image Bank/Getty Images)
Follow Us
jenish-thomas
Jenish Thomas | Published: 04 Sep 2024 19:47 PM

ഇന്ത്യയിൽ ഏറ്റവും കൂടുതൽ പേർക്ക് ഇഷ്ടപ്പെട്ട പലഹാരങ്ങളിൽ ഒന്നാണ് സമൂസ (Samosa). വടക്കെ ഇന്ത്യയിലൊക്കെ ചായയ്ക്കൊപ്പം ഒരു സമൂസ ഒരു വികാരം തന്നെയാണ്. സമൂസയോട് പ്രിയമുള്ള നിരവധി പേരുണ്ട്. കേരളത്തിൽ ഇന്ത്യയിൽ മാത്രമല്ല, ദക്ഷിണേഷ്യൻ രാജ്യങ്ങളായ പാകിസ്താൻ, നേപ്പാൾ, ഭൂട്ടാൻ എന്നിവിടങ്ങളിലും സമൂസയോടുള്ള പ്രിയം വളരെ കൂടുതലാണ്. ചിലവ ചുരുക്കി നടത്താനുള്ള സൽക്കാരങ്ങളെ വടക്കെ ഇന്ത്യയിൽ സമൂസ പാർട്ടിയെന്നാണ് വിളിക്കുന്നത്. എന്നാൽ മതവികാരം വൃണപ്പെടുത്തുമെന്ന ഒറ്റ കാരണം കൊണ്ട് ഈ രൂചികരമായ പലഹാരം നിരോധിച്ച (Samosa Ban) ഒരു രാജ്യമുണ്ടിവിടെ.

ഉരുളക്കിഴങ്ങും പച്ചക്കറികളും മാത്രം ചേർത്തുകൊണ്ടുള്ള ഒരു പലഹാരം സമൂസ. കേരളത്തിൽ ഉരുളക്കിഴങ്ങിന് പകരം പ്രധാനമായും സവാളയാകുമുണ്ടാകുക. എന്നിരുന്നാലും ഇത്രയും രുചികരമായ പലഹാരം എങ്ങനെ മതവികാരത്തെ വൃണപ്പെടുത്തുമെന്നാണ് എല്ലാവരും ആലോചിക്കുന്നത്. ആഫ്രിക്കൻ രാജ്യമായ സൊമാലിയയാണ് സമൂസയെ നിരോധിച്ചിരിക്കുന്നത്. കേവലം നിരോധനം മാത്രമല്ല സമൂസ കഴിക്കുന്നവർക്കും അത് ഉണ്ടാക്കുന്നവർക്കും കർശനമായ ശിക്ഷയും സൊമാലിയൻ സർക്കാർ നൽകും.

ALSO READ : Sudan Museum: സുഡാനിലെ നാഷണല്‍ മ്യൂസിയം കൊള്ളയടിച്ചു; യുഎഇ പിന്തുണയോടെയെന്ന് റിപ്പോര്‍ട്ട്‌

പശ്ചിമ സംസ്കാരം എന്ന പേരിലാണ് സൊമാലിയയിലെ തീവ്ര ഇസ്ലാം മതനേതാക്കൾ സമൂസയ്ക്ക് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. 2011ൽ സൊമാലിയയിൽ അൽ-ഖയ്ദയുമായി ബന്ധമുണ്ടായിരുന്ന അൽ-ഷബാബ് എന്ന ഇസ്ലാമിക സംഘടനയാണ് സമൂസയെ നിരോധിക്കുന്നത്. എന്തുകൊണ്ട് ഈ പലഹാരത്തെ നിരോധിക്കുന്നുയെന്ന് ഇസ്ലാമിക നേതാക്കൾ അന്ന് അറിയിച്ചിരുന്നില്ല. പിന്നീടാണ് അതിൻ്റെ വാസ്തവം പുറംലോകം അറിയുന്നത്.

നിരോധനത്തിനുള്ള പ്രധാന കാരണം സമൂസയുടെ രൂപമാണ്. ത്രികോണാക്രിതയിലുള്ള സമൂസ ക്രിസ്തുമതത്തിൻ്റെ വിശ്വാസത്തെ സൂചിപ്പിക്കുന്നുയെന്നാണ് സൊമാലിയയിലെ ഇസ്ലാമിക മതനേതക്കാൾ കരുതുന്നത്. സൊമാലിയിൽ സമൂസയെ സാംബൂസാസ് എന്നാണ് വിളിക്കുന്നത്. സൊമാലിയയിൽ ആരേലും സമൂസ കഴിക്കുന്നതോ ഉണ്ടാക്കുന്നതോ കണ്ടാൽ ഉടൻ കർശനമായ ശിക്ഷ നൽകുന്നതാണ്.

പത്താം നൂറ്റാണ്ടിൽ ഇന്ത്യൻ മഹഭൂമിയിൽ കച്ചവടത്തിനായി എത്തിയ അറബ് വ്യാപാരികളാണ് സമൂസയുടെ രൂചി ഇവിടെയെത്തിക്കുന്നതെന്ന് ചരിത്ര പുസ്തകളിൽ പറയുന്നത്. ഈജിപ്റ്റിലാണ് സമൂസയുടെ ഉത്ഭവമെന്നാണ് നിഗമനം. അവിടെ നിന്നും ലിബിയിലേക്കും പിന്നീട് പേർഷ്യൻ രാജ്യങ്ങളുമെത്തിയ സമൂസ ഇന്ത്യയിൽ എത്തിയ ഏറ്റവും പ്രിയപ്പെട്ട പലഹാരമായി മാറി. മുഗൾ രാജാക്കന്മാർക്ക് ഏറ്റവും ഇഷ്ടപ്പെട്ട പലഹാരങ്ങളിൽ ഒന്നായിരുന്നു സമൂസ.

Latest News