5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

World Rose day: ഒരു 12കാരിയുടെ പോരാട്ടത്തെ ഓർമ്മിപ്പിച്ച് ഇന്ന് ലോക റോസ് ദിനം…

World Rose Day 2024: അർബുദ രോ​ഗികൾക്ക് റോസ് കവിതകളും, കത്തുകളും, ഈമെയിലുകളും എഴുതി അയച്ചു. അവളുടെ ലക്ഷ്യം താൻ കിടന്ന ആശുപത്രിയിൽ എപ്പോഴും സന്തോഷം നിറക്കുക എന്നതായിരുന്നു.

World Rose day: ഒരു 12കാരിയുടെ പോരാട്ടത്തെ ഓർമ്മിപ്പിച്ച് ഇന്ന് ലോക റോസ് ദിനം…
ലോക റോസ് ദിനം (image- Masako Ishida/Moment/Getty Images)
aswathy-balachandran
Aswathy Balachandran | Updated On: 22 Sep 2024 10:03 AM

പ്രണയിക്കുന്നവർക്കുമാത്രം പ്രീയപ്പെട്ടതാണോ റോസാപ്പൂക്കൾ… പോരാടുന്നവർക്കും പ്രണയിക്കുന്നവർക്കും ഒരുപോലെ പ്രീയപ്പെട്ടതാണ് അത്. ലോക റോസ് ദിനം എന്ന് കേൾക്കുമ്പോൾ മനസ്സിൽ ആദ്യം എത്തുക ഫെബ്രുവരിയിലെ വാലന്റൈൻ വീക്കിൽ ഉള്ള പ്രണയിക്കുന്നവരുടെ ദിനമാണ്. എന്നാൽ സെപ്റ്റംബറിലും ഒരു റോസ് ഡേ ഉണ്ട്.

അത് ഒരു 12 കാരിയുടെ പോരാട്ടത്തിന്റെ ഓർമ്മ നിറച്ചതാണ്. ക്യാൻസറിനെതിരേ പോരാടുന്നവർക്ക് ഊർജ്ജം പകരാൻ ലോകം മുഴുവൻ ആചരിക്കുന്ന ഈ റോസ്ഡേയുടെ കഥ മെലിണ്ട റോസ് എന്ന 12 വയസ്സുകാരിയുടെ കഥ കൂടിയാണ്.

പ്രകാശം പരത്തിയ പെൺകുട്ടി….

ഹിരോഷിമയിലെയും നാ​ഗസാക്കിയിലെയും അണുബോംബ് വികിരണത്തിന്റെ ഭീകരതയെപ്പറ്റി പറയുമ്പോൾ നമ്മൾ ഓർക്കുന്ന ഒരു പേരില്ലേ… സഡാക്കോ… ആ കൊച്ചു പെൺകുട്ടി അർബുദത്തിന്റെ വേദനയിൽ നിന്ന് മുക്തി നേടാൻ ഉണ്ടാക്കിയ പേപ്പർ കൊക്കുകളുടെ കഥ പോലെയാണ് മെലിണ്ടയുടെ കഥയും.

കാനഡയിൽ വിരിഞ്ഞ ഈ റോസ് 12 വയസ്സുവരെയാണ് ജീവിച്ചുള്ളൂ എങ്കിലും ലോകത്തിനു മുഴുവൻ ക്യാൻസറിനെതിരേ പൊരുതാനുള്ള പോരാട്ട വീര്യം പകർന്നു നൽകിക്കൊണ്ടാണ് മറഞ്ഞത്. അപൂർവ്വമായി മാത്രം കണ്ടെത്തുന്ന അസ്‌കിൻ ട്യൂമർ എന്ന രക്താർബുദമായിരുന്നു റോസിനെ ബാധിച്ചിരുന്നത്.

ALSO READ – ഒരുപാട് സ്വപ്നങ്ങള്‍ മനസില്‍ കണ്ട് 37 രുപയുമായി മുംബൈയില്‍ എത്തി’; ലിങ്ക്ഡ് ഇന്നിൽ തന്റെ സിവി പങ്കുവെച്ചു അനുപം ഖേ

അവളുടെ അവസാന ശ്വാസം വരെയും രോഗത്തിനെതിരെ ധീരമായിത്തന്നെ പോരാടി. അവളുടെ ജീവിത്തിലെ അവസാന ആറു മാസങ്ങളിൽ അവൾ സ്വന്തം ജീവിതത്തിനായി പോരാടുകയും മറ്റുള്ളവരുടെ ജീവിതങ്ങളിൽ വെളിച്ചവും ശുഭപ്രതീക്ഷകളും നിറയ്ക്കുകയും ചെയ്യാൻ ശ്രമിച്ചു.

അർബുദ രോ​ഗികൾക്ക് റോസ് കവിതകളും, കത്തുകളും, ഈമെയിലുകളും എഴുതി അയച്ചു. അവളുടെ ലക്ഷ്യം താൻ കിടന്ന ആശുപത്രിയിൽ എപ്പോഴും സന്തോഷം നിറക്കുക എന്നതായിരുന്നു. ഫലമായി അവളുടെ മരണ ശേഷം, ലോക റോസ് ദിനം അവളുടെ ധീരമായ ജീവിതത്തിന്റെ പേരിൽ ആചരിച്ചു തുടങ്ങി.

അവളുടെ ഓർമ്മ കാത്തു സൂക്ഷിച്ചു കൊണ്ട്, ഈ ദിവസത്തിൽ ആളുകൾ അർബുദത്തിനെതിരെ പൊരുതുന്നവർക്കു റോസാപ്പൂക്കൾ അയച്ച് കൊടുക്കുന്നു. റോസാപ്പൂവിന് പുറമേ, സമ്മാനങ്ങളും ആശംസാ കാർഡുകളും ഈ ദിനത്തിൽ അർബുദരോ​ഗത്തിനെതിരേ പോരാടുന്നവർക്കും അവർക്ക് താങ്ങായി നിൽക്കുന്നവർക്കും നൽകാറുണ്ട്.
ലോകം മുഴുവൻ പ്രകാശം പരത്താൻ അധികകാലം ഒന്നും ജീവിക്കേണ്ടതില്ലെന്നു ഒരു വ്യാഴവട്ടം മാത്രം ജീവിച്ച ഈ പെൺകുട്ടി നമ്മെ ഇന്ന് ഓർമ്മിപ്പിക്കുകയാണ്.

Latest News