5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

World Freedom Day 2024: ലോക സ്വാതന്ത്ര്യ ദിനം; അറിയാം ചരിത്രവും പ്രാധാന്യവും

World Freedom Day History: 1989-ൽ സോവിയറ്റ് നിയന്ത്രിത, കമ്മ്യൂണിസ്റ്റ് കിഴക്കൻ ബെർലിനും പടിഞ്ഞാറൻ അധിനിവേശ ബെർലിനും തമ്മിലുള്ള അതിർത്തി ഔപചാരികമായി തുറന്നു കൊടുക്കപ്പെട്ടതിനെയാണ് ബെർലിൻ മതിലിൻ്റെ പതനം എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. വിഭജനത്തിനും സ്വേച്ഛാധിപത്യ നിയന്ത്രണത്തിനുമെതിരെയുള്ള സ്വാതന്ത്ര്യത്തിൻ്റെ വിജയമായും ഈ ദിവസം ആചരിച്ച് പോന്നു.

World Freedom Day 2024: ലോക സ്വാതന്ത്ര്യ ദിനം; അറിയാം ചരിത്രവും പ്രാധാന്യവും
Represental Images (Credits: Freepik)
neethu-vijayan
Neethu Vijayan | Published: 08 Nov 2024 21:27 PM

നാളെ നവംബർ ഒമ്പത് ലോക സ്വാതന്ത്ര്യ ദിനം (World Freedom Day). ലോകമെമ്പാടുമുള്ള ആളുകൾ നാളെ ലോക സ്വാതന്ത്ര്യ ദിനം ആഘോഷിക്കും. സ്വാതന്ത്ര്യം, ജനാധിപത്യം, വിമോചനം അടിസ്ഥാന മനുഷ്യാവകാശങ്ങൾ തുടങ്ങിയവയ്ക്കായി പ്രയത്നിച്ച ലോകമെമ്പാടുമുള്ള ആളുകളെ ഓർക്കുന്നതിന് വേണ്ടിയാണ് ഈ ദിനം ആചരിക്കുന്നത്. 1989-ലെ ബർലിൻ മതിലിൻ്റെ പതനത്തെയാണ് ലോക സ്വാതന്ത്ര്യ ദിനം അനുസ്മരിക്കുന്നത്. ഇതാകട്ടെ കിഴക്കൻ യൂറോപ്പിലെ അടിച്ചമർത്തൽ ഭരണകൂടങ്ങളുടെ തകർച്ചയെ പ്രതീകപ്പെടുത്തുന്ന സംഭവമായാണ് കാണപ്പെടുന്നത്.

1989-ൽ സോവിയറ്റ് നിയന്ത്രിത, കമ്മ്യൂണിസ്റ്റ് കിഴക്കൻ ബെർലിനും പടിഞ്ഞാറൻ അധിനിവേശ ബെർലിനും തമ്മിലുള്ള അതിർത്തി ഔപചാരികമായി തുറന്നു കൊടുക്കപ്പെട്ടതിനെയാണ് ബെർലിൻ മതിലിൻ്റെ പതനം എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. വിഭജനത്തിനും സ്വേച്ഛാധിപത്യ നിയന്ത്രണത്തിനുമെതിരെയുള്ള സ്വാതന്ത്ര്യത്തിൻ്റെ വിജയമായും ഈ ദിവസം ആചരിച്ച് പോന്നു.

2005 നവംബർ ഒമ്പതിന് അന്നത്തെ അമേരിക്കൻ പ്രസിഡൻ്റ് ജോർജ് ബുഷാണ് ഈ ദിവസം ലോക സ്വാതന്ത്ര്യ ദിനമായി പ്രഖ്യാപിച്ചത്. ബെർലിൻ മതിലിൻ്റെ തകർച്ചയുടെയും മധ്യ – കിഴക്കൻ യൂറോപ്പിലെ കമ്മ്യൂണിസ്റ്റ് ഭരണത്തിൻ്റെ അന്ത്യത്തിൻ്റെയും സ്മരണയ്ക്കായി ജോർജ്ജ് ഡബ്ല്യു. ബുഷ് പ്രഖ്യാപിച്ച യുണൈറ്റഡ് സ്റ്റേറ്റ്സ് ഫെഡറൽ ആചരണ ​ദിനമാണ് ലോക സ്വാതന്ത്ര്യ ദിനം.

ആളുകൾക്ക് അവർക്ക് ഇഷ്ട്ടമുള്ളത് തിരഞ്ഞെടുക്കാനും പ്രകടിപ്പിക്കാനും തീരുമാനങ്ങൾ തുറന്നുപറയാനും പീഡനമോ അടിച്ചമർത്തലുകളോ ഭയപ്പെടാതെ ജീവിക്കാനും കഴിയുന്ന ഒരു സമൂഹത്തിൻ്റെ പ്രാധാന്യമാണ് ഈ ദിവസം ഓർമ്മപ്പെടുത്തുന്നത്. ‌കൂടാതെ, ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന സ്വാതന്ത്ര്യ സമരങ്ങളെ കുറിച്ച് അവബോധം സൃഷ്ടിക്കാനും ലോക സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു. സ്വാതന്ത്ര്യം ഒരു പ്രത്യേകാവകാശമല്ല, മൗലികാവകാശമാണെന്ന ബോധം ഓരോ വ്യക്തിയിലും മനസ്സിലാക്കുകയാണ് ഈ ദിവസം.

 

 

 

Latest News