5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Uber App : മരുഭൂമിയിൽ കുടുങ്ങിയതോടെ ഊബർ ആപ്പിലൂടെ ഒട്ടകത്തെ വിളിച്ച് യുവതി; വിഡിയോ വൈറൽ

Woman Stranded In Desert Booked Camel : ദുബായ് മരുഭൂമിയിൽ കുടുങ്ങിയ താൻ ഊബർ ആപ്പ് വഴി ഒട്ടകസവാരി ബുക്ക് ചെയ്തെന്ന അവകാശവാദവുമായി യുവതി. വിഡിയോ സഹിതമാണ് യുവതിയുടെ അവകാശവാദം.

Uber App : മരുഭൂമിയിൽ കുടുങ്ങിയതോടെ ഊബർ ആപ്പിലൂടെ ഒട്ടകത്തെ വിളിച്ച് യുവതി; വിഡിയോ വൈറൽ
മരുഭൂമിയിൽ കുടുങ്ങിയ യുവതി (Image Courtesy - Social Media)
abdul-basith
Abdul Basith | Published: 23 Oct 2024 19:20 PM

ദുബായ് മരുഭൂമിയിൽ കുടുങ്ങിയതോടെ ഊബർ ആപ്പ് വഴി ഒട്ടകത്തെ വിളിച്ചെന്ന് യുവതി. അപ്രതീക്ഷിതമായി വാഹനം കേടായപ്പോൾ ദുബായ് മരുഭൂമിയിൽ ഒറ്റപ്പെട്ടുപോയ യുവതിയും സുഹൃത്തും ഊബർ ആപ്പ് വഴി ഒട്ടകസവാരി ബുക്ക് ചെയ്യുകയായിരുന്നു. ഇതിൻ്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. വിഡിയോ വ്യാജമാണെന്ന വിമർശനങ്ങളുണ്ട്.

Read More : McDonald’s : പ്രശ്നക്കാരൻ ഉള്ളിയോ ബീഫോ? മക്ഡൊണാൾഡ്സിൻ്റെ ബർഗർ കഴിച്ചവർക്ക് അണുബാധ; യുഎസിൽ ഒരാൾ മരിച്ചു

വിഡിയോ പ്രകാരം വിനോദസഞ്ചാരത്തിനാണ് യുവതിയും സുഹൃത്തും ദുബായിലെത്തുന്നത്. യാത്രക്കിടെ ദുബായ് മരുഭൂമിയിലെത്തിയ ഇവർ സഞ്ചരിച്ചിരുന്ന വാഹനം കേടായി അവിടെ കുടുങ്ങുന്നു. തിരികെ പോകാൻ വാഹനങ്ങൾ ലഭിക്കുന്നില്ലെന്നും ബുദ്ധിമുട്ടാണെന്നും യുവതി വിഡിയോയിൽ പറയുന്നുണ്ട്. തുടർന്ന് ഊബർ ആപ്പ് വഴി ടാക്സി ലഭിക്കുമോ എന്ന് ഇവർ നോക്കുന്നു. വാഹനങ്ങൾ നോക്കുന്നതിനിടെയാണ് ഊബർ ആപ്പിൽ ഇവർ ഒട്ടകസവാരിക്കുള്ള ഓപ്ഷൻ കാണുന്നത്. ഒട്ടകസവാരിക്ക് 50.61 ദിർഹം ആയിരുന്നു ചാർജ്. ഇന്ത്യൻ കറൻസിയിൽ ഏകദേശം 1163 രൂപ. ഒട്ടക സവാരി ഓപ്ഷൻ കാണുന്ന യുവതി ഈ ഓപ്ഷൻ തിരഞ്ഞെടുക്കുന്നു. ബുക്ക് ചെയ്ത് ഏറെ വൈകാതെ ഒരാൾ ഒട്ടകവുമായി എത്തുന്നതും വിഡിയോയിലുണ്ട്. ഊബർ ആപ്പിൻ്റെ ഇൻ്റർഫേസിൽ ഒട്ടകസവാരി മാർക്ക് ചെയ്തിരിക്കുന്നതും ഒട്ടകം എത്തുന്നതുമൊക്കെ വിഡിയോയിൽ കാണാം.

ജെറ്റ്സെറ്റ് ദുബായ് എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ആദ്യം ഈ വിഡിയോ പുറത്തുവന്നത്. ദുബായ്-ഹത്ത റോഡിലെ അല്‍ ബദായറില്‍ വച്ചാണ് വീഡിയോ പകര്‍ത്തിയിരിക്കുന്നത് എന്നും വൈറൽ വിഡിയോയിൽ ഉണ്ടായിരുന്നു. പിന്നാലെ എക്സ് പ്ലാറ്റ്ഫോമിലും വിഡിയോ പ്രചരിച്ചു. വിഡിയോ വൈറാലയതോടെ ഇത് വ്യാജമാണെന്നും ആളുകൾ ആരോപിച്ചു. എന്നാൽ, വിഡിയോ വിവിധ സമൂഹമാധ്യമ ഇടങ്ങളിൽ വൈറലാണ്.