5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Wife Fight With Alligator: ‘ ഈ ഭാര്യയാണ് ഹീറോ’; മുതലയുടെ ആക്രമണത്തിൽ നിന്ന് ഭർത്താവിനെ രക്ഷിച്ച് സ്ത്രീ

Wife Fight With Alligator: സ്വന്തം ജീവൻ പോലും വകവയ്ക്കാതെ മുതലയുടെ ആക്രമത്തിൽ നിന്ന് ഭർത്താവിനെ രക്ഷിച്ച സ്ത്രീയാണ് ഇപ്പോൾ വാർത്തകളിലെ താരം. വെറും തക്കാളി കൂന ഉപയോഗിച്ച് 8 അടിയോളം നീളമുള്ള മുതലയെ ആണ് ഇവർ നേരിട്ടത്. 

Wife Fight With Alligator: ‘ ഈ ഭാര്യയാണ് ഹീറോ’; മുതലയുടെ ആക്രമണത്തിൽ നിന്ന് ഭർത്താവിനെ രക്ഷിച്ച് സ്ത്രീ
മുതലImage Credit source: Freepik
nithya
Nithya Vinu | Published: 12 Apr 2025 18:10 PM

ജീവിത പങ്കാളിയെ കൊല്ലുകയും മർദിക്കുകയും ചെയ്യുന്നതിന്റെ നിരവധി വാർത്തകൾ ദിവസവും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. എന്നാൽ സ്വന്തം ജീവൻ പോലും വകവയ്ക്കാതെ മുതലയുടെ ആക്രമത്തിൽ നിന്ന് ഭർത്താവിനെ രക്ഷിച്ച സ്ത്രീയാണ് ഇപ്പോൾ വാർത്തകളിലെ താരം. വെറും തക്കാളി കൂന ഉപയോഗിച്ച് 8 അടിയോളം നീളമുള്ള മുതലയെ ആണ് ഇവർ നേരിട്ടത്.

55 വയസിനും അതിന് മുകളിലും പ്രായമായവർക്കായുള്ള സൗത്ത് കരോലിനയിലെ താമസസ്ഥലത്താണ് സംഭവം. ജോയും ഭാര്യ മരിയൻ റോസറും ഇവിടെ താമസിക്കുന്ന ദമ്പതികളാണ്. ഇരുവരും പൂന്തോട്ടത്തിൽ ജോലി ചെയ്യുമ്പോഴായിരുന്നു മുതലയുടെ ആക്രമണം.

ALSO READ: ലണ്ടന്‍ ഉപേക്ഷിച്ച് മില്യണയർമാര്‍, വന്‍ കൊഴിഞ്ഞുപോക്ക്; കാരണം ഇതാണ്‌

തോട്ടത്തിലെ കുളത്തിന് സമീപം ജോലി ചെയ്യുകയായിരുന്നു ജോ. ഈ സമയത്താണ് 8 അടിയോളം നീളമുള്ള മുതല ജോയെ ആക്രമിക്കുന്നത്.  മുതലയെ കണ്ട് ആദ്യം ഞെട്ടിയെങ്കിലും എങ്ങനെയും തന്റെ ഭർത്താവിനെ രക്ഷിക്കാൻ മരിയൻ തീരുമാനിക്കുകയായിരുന്നു.

സമീപത്ത് കിടന്ന തക്കാളി കൂനയാണ് ആദ്യം മരിയനുടെ കണ്ണിൽപ്പെട്ടത്. അതുപയോ​ഗിച്ച് മുതലയെ ആക്രമിച്ചു. മുതല ജോയുടെ കാലിൽ കടിച്ചപ്പോൾ മരിയ തക്കാളി കൂന ഉപയോ​ഗിച്ച് മുതലയുടെ കണ്ണിൽ കുത്തുകയായിരുന്നു.

ആക്രമണത്തിനിടെ കാലിലും തലയിലും പരിക്കേറ്റ ജോയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വാർത്ത പുറത്ത് വന്നതോടെ നിരവധി പേരാണ് മരിയനെ അഭിനന്ദിച്ച് രംഗത്തെത്തിയത്.