AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Viral News: മരിച്ചതായി സ്ഥിരീകരിച്ച സ്ത്രീ സംസ്കാര ചടങ്ങുകൾക്കിടെ തിരികെ ജീവിതത്തിലേക്ക്; അപൂർവ സംഭവത്തിന് പിന്നിൽ

Woman Declared Dead Found Alive in Spain: കഴിഞ്ഞ ദിവസമാണ് വയോധികയെ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് സ്‌പെയിനിലെ പാൽമയിൽ ഉള്ള ജുവാൻ മാർച്ച് ഡി ബുൻ‌വോള ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ വയോധിക മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിക്കുകയായിരുന്നു.

Viral News: മരിച്ചതായി സ്ഥിരീകരിച്ച സ്ത്രീ സംസ്കാര ചടങ്ങുകൾക്കിടെ തിരികെ ജീവിതത്തിലേക്ക്; അപൂർവ സംഭവത്തിന് പിന്നിൽ
പ്രതീകാത്മക ചിത്രം Image Credit source: Freepik
nandha-das
Nandha Das | Published: 25 Apr 2025 18:30 PM

മരിച്ചെന്ന് ഡോക്ടർമാർ വിധിയെഴുതിയ വയോധിക തിരികെ ജീവിതത്തിലേക്ക് വന്നത് സംസ്കാര ചടങ്ങുകൾക്ക് കുടുംബം തയ്യാറെടുക്കവേ. വയോധികയുടെ മൃതദേഹം സൂക്ഷിച്ചിരുന്ന ബാഗ് അനങ്ങുന്നത് സെമിത്തേരിയിലെ ജീവനക്കാരുടെ ശ്രദ്ധയില്പെട്ടതാണ് വഴിത്തിരിവായത്. സ്‌പെയിനിൽ നിന്നാണ് ഈ അപൂർവ വാർത്ത വരുന്നത്.

കഴിഞ്ഞ ദിവസമാണ് വയോധികയെ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് സ്‌പെയിനിലെ പാൽമയിൽ ഉള്ള ജുവാൻ മാർച്ച് ഡി ബുൻ‌വോള ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ വയോധിക മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിക്കുകയായിരുന്നു. തുടർന്ന്, സംസ്കാര ചടങ്ങുകൾക്കായി സെമിത്തേരി ജീവനക്കാർ തയ്യാറെടുക്കുന്നതിനിടെയാണ് മൃതദേഹം സൂക്ഷിച്ചിരുന്ന ബാഗിൽ ചെറിയ ചലനങ്ങൾ കണ്ടത്. സൂക്ഷ്മപരിശോധനയിൽ, സ്ത്രീയുടെ വിരലുകൾ അനങ്ങുന്നത് കണ്ടു. ഉടനടി പാരാമെഡിക്കലുകൾ സ്ഥലത്തെത്തി അവരെ ആശുപത്രിയിൽ എത്തിച്ചു. തുടര്‍ന്ന് നടന്ന പരിശോധനയില്‍ ജീവനുണ്ടെന്ന് സ്ഥിരീകരിക്കുകയായിരുന്നു.

എന്നാൽ, ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. കഴിഞ്ഞ വർഷവും സമാനമായ ഒരു സംഭവം നടന്നു. പോഷകാഹാരക്കുറവ് മൂലം ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട സ്ത്രീ മരിച്ചതായി ഡോക്ടർമാർ പ്രഖ്യാപിച്ചു. അഞ്ച് മണിക്കൂറിന് ശേഷം ഇവരുടെ മൃതദേഹം സൂക്ഷിച്ചിരുന്ന ബാഗിൽ ചലനങ്ങൾ കണ്ടതോടെ ജീവനക്കാർ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ ജീവൻ ഉണ്ടായിരുന്നു. എങ്കിലും ഏതാനും മണിക്കൂറുകൾക്ക് ശേഷം അവർ മരണപ്പെട്ടു.

ALSO READ: ‘ഭീകരാക്രമണം നടത്തിയവർ സ്വാതന്ത്ര്യ സമരക്കാർ’; വിവാദ പരാമർശവുമായി പാകിസ്താൻ ഉപപ്രധാനമന്ത്രി

കൂടാതെ, കഴിഞ്ഞ ജൂണിൽ ഇക്വഡോറിലെ ക്വിറ്റോയിലെ ഒരു ആശുപത്രിയിൽ 76കാരിയായ ബെല്ല മൊണ്ടോയ കാസ്ട്രോ മരിച്ചതായി ഡോക്ടർമാർ വിധിയെഴുതിയെങ്കിലും മണിക്കൂറുകൾക്ക് ശേഷം സ്വന്തം സംസ്കാര ചടങ്ങിനിടെ അവർ ജീവിതത്തിലേക്ക് തിരിച്ചുവന്നു. ബെല്ലയുടെ മകന്റെ സുഹൃത്തുക്കൾ പൂക്കൾ അർപ്പിക്കുന്നതിനിടെ ശബ്ദം കേട്ടതായി അറിയിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ജീവനുണ്ടെന്ന് മനസിലായത്. ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.