Online Gaming: ഓണ്‍ലൈന്‍ ഗെയിം കളിക്കാന്‍ പണം നല്‍കിയില്ല; ഭാര്യയുടെ കണ്ണടിച്ച് പൊട്ടിച്ച് യുവാവ്‌

Woman Blinded by Husband: വിവാഹം കഴിഞ്ഞ രണ്ട് മാസത്തിനിടെയാണ് ഭര്‍ത്താവിന്റെ ക്രൂരമര്‍ദനത്തിന് യുവതി ഇരയായത്. കണ്ണുകള്‍ അടിച്ചുപൊട്ടിച്ചതിന് പുറമേ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്രൂരമായി മര്‍ദിച്ചിട്ടുമുണ്ട്.

Online Gaming: ഓണ്‍ലൈന്‍ ഗെയിം കളിക്കാന്‍ പണം നല്‍കിയില്ല; ഭാര്യയുടെ കണ്ണടിച്ച് പൊട്ടിച്ച് യുവാവ്‌

അറസ്റ്റ് (Image Courtesy - Bill Oxford/Getty Images Creative)

Published: 

16 Sep 2024 23:25 PM

ബീജിങ്: ഓണ്‍ലൈന്‍ ഗെയിം (Online Gaming) കളിക്കുന്നതിനായി പണം നല്‍കാത്തതിനെ തുടര്‍ന്ന് ഭാര്യയുടെ കണ്ണടിച്ച് പൊട്ടിച്ച് യുവാവ്. വിവാഹം കഴിഞ്ഞ രണ്ട് മാസത്തിനിടെയാണ് ഭര്‍ത്താവിന്റെ ക്രൂരമര്‍ദനത്തിന് യുവതി ഇരയായത്. കണ്ണുകള്‍ അടിച്ചുപൊട്ടിച്ചതിന് പുറമേ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്രൂരമായി മര്‍ദിച്ചിട്ടുമുണ്ട്. വടക്കന്‍ ചൈനയിലാണ് സംഭവം. ചൈനയിലെ ഇന്നര്‍ മംഗോളിയയിലെ ലാവോ ചുങ്ക്യു എന്ന 28കാരിക്കാണ് മര്‍ദനമേറ്റത്. സംഭവത്തില്‍ ഭര്‍ത്താവായ സീയ്‌ക്കെതിരെ പോലീസ് കേസെടുത്തു.

2022ലാണ് സീയെ ഒരു ബന്ധു മുഖേന ലാവോ പരിചയപ്പെട്ടത്. പിന്നീട് ഇരുവരും പ്രണയത്തിലാവുകയും വിവാഹിതരാവുകയുമായിരുന്നു. എന്നാല്‍ വിവാഹത്തിന് ശേഷമാണ് സീയ്ക്ക് ഗെയിമിങ്ങിലുള്ള അഭിനിവേശം ലാവോ മനസിലാക്കുന്നത്. ഇതോടെ ഇരുവരും തമ്മില്‍ തര്‍ക്കങ്ങള്‍ പതിവായി. ജോലിയില്‍ നിന്ന് ലഭിക്കുന്ന മുഴുവന്‍ തുകയും സീയെ ഗെയിമിങ്ങിനായി ചെലവഴിക്കുന്നത് ലാവോയെ പ്രകോപിപ്പിച്ചു.

Also Read: Japanese Wedding: ഗ്രാമത്തിലുള്ള പുരുഷന്മാരെ വിവാഹം ചെയ്താല്‍ പണം നല്‍കും; ഓഫറുമായി ജപ്പാന്‍ സര്‍ക്കാര്‍, ഒടുവില്‍

വിവാഹത്തിന് പിന്നാലെ ജോലി അന്വേഷിച്ച് ഇരുവരും മധ്യ ചൈനയിലെ ഹെനാന്‍ പ്രവിശ്യയിലേക്ക് താമസം മാറിയിരുന്നു. എന്നാല്‍ ജോലി കണ്ടെത്താന്‍ ശ്രമിക്കാതെ സീയെ മുഴുവന്‍ സമയവും ഗെയിമിങ്ങിനായി ചെലവഴിച്ചു. ഗെയിം കളിക്കുന്നതിനായി ലാവോയില്‍ നിന്നും നിരന്തരം പണം ആവശ്യപ്പെടുകയും ചെയ്തു. തന്റെ കയ്യില്‍ പണമില്ലെന്നും ഇനി പണം നല്‍കാന്‍ സാധിക്കില്ലെന്നും ലാവോ പറഞ്ഞതാണ് സീയെ പ്രകോപിപ്പിച്ചത്. ഇതേതുടര്‍ന്ന് ഇയാള്‍ ലാവോയെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. മര്‍ദനത്തില്‍ യുവതിയുടെ മുഖത്തേറ്റ ഗുരുതരമായ പരിക്ക് മൂലമാണ് കണ്ണുകളുടെ കാഴ്ച നഷ്ടപ്പെട്ടത്.

യുവതിയെ മര്‍ദിക്കുന്നതിനിടയില്‍ അവരുടെ അമ്മയെ വീഡിയോ കോള്‍ ചെയ്ത് തനിക്ക് പണം നല്‍കിയില്ലെങ്കില്‍ മകളെ അടിച്ചുകൊല്ലുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തി. ഇതിന് പിന്നാലെ ലാവോയുടെ ബന്ധു സ്ഥലത്തെത്തിയാണ് ഒടുവില്‍ യുവതിയെ രക്ഷപ്പെടുത്തിയത്. ഈ സംഭവത്തിന് ശേഷം മൂന്ന് മാസത്തോളമാണ് യുവതി കോമയില്‍ കഴിഞ്ഞത്. കണ്ണ് തുറന്നപ്പോള്‍ കാഴ്ചശക്തി പൂര്‍ണമായും നഷ്ടപ്പെട്ടിരുന്നു.

സംഭവത്തെ തുടര്‍ന്ന് സീയെക്കെതിരെ പോലീസ് കേസെടുത്തു. ഹെനാന്‍ പ്രവിശ്യയിലെ ഷെങ്ഷൗവിലെ സോങ്‌യുവാന്‍ ഡിസ്ട്രിക്റ്റ് പീപ്പിള്‍സ് കോടതി സീയെ 11 വര്‍ഷത്തെ തടവിന് ശിക്ഷ വിധിച്ചു. നഷ്ടപരിഹാരമായി 657,000 രൂപ നല്‍കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. എന്നാല്‍ ഈ വിധിക്കെതിരെ ലാവോയുടെ മാതാപിതാക്കള്‍

Also Read: Crime News: പിഞ്ച് കുഞ്ഞിൻ്റെ ദേഹത്ത് തിളച്ച കാപ്പി ഒഴിച്ച പ്രതിയെ തേടി പോലീസ്

ഓണ്‍ലൈന്‍ ഗെയിമുകള്‍ അപകടമാകുന്നത് എങ്ങനെ?

ഭക്ഷണം പോലും ഉപേക്ഷിച്ച് ഗെയിം കളിക്കാന്‍ ആരംഭിക്കുക.
ഗെയിം കളിക്കാനുള്ള താത്പര്യം/വ്യഗ്രത എപ്പോഴും കാണിക്കുക.
ഗെയിം കളിക്കേണ്ട എന്ന് തീരുമാനിച്ചാലും അതിനു സാധിക്കാത്ത അവസ്ഥ വരിക.
ഗെയിം നിര്‍ത്താന്‍ മറ്റാരെങ്കിലും ആവശ്യപ്പെടുമ്പോള്‍ അവരോട് ദേഷ്യം തോന്നുക.
മറ്റൊന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിക്കാത്ത അവസ്ഥ.
എന്തെങ്കിലും പ്രശ്നമുണ്ടാകുമ്പോഴോ മറ്റുള്ളവരുമായി വഴക്കിടുമ്പോഴോ മാനസികസമ്മര്‍ദം കുറയ്ക്കാന്‍ ഗെയിം തെരഞ്ഞെടുക്കുക.

Related Stories
Crypto Tower Dubai: വ്യത്യസ്ത രൂപകല്പനയുമായി ദുബായിൽ പുതിയ അംബരചുംബി; ക്രിപ്റ്റോ ടവർ 2027ൽ പ്രവർത്തനസജ്ജമാവും
Abu Dhabi Big Ticket: കൂലിപ്പണിക്കാരനും, പഴക്കച്ചവടക്കാരനും, ഒപ്പം അബുദാബി ബിഗ് ടിക്കറ്റ് ആ മലയാളിക്കും
South Korean President: ഇംപീച്ച് ചെയ്യപ്പെട്ട ദക്ഷിണകൊറിയൻ പ്രസിഡന്റ് യൂണ്‍ സുക് യോല്‍ അറസ്റ്റില്‍
Sharjah Rent Index: തർക്കങ്ങൾക്ക് അവസാനം; വാടക സൂചിക കൊണ്ടുവരാനൊരുങ്ങി ഷാർജ
Israel-Palestine Conflict: നിര്‍ബന്ധിച്ച് വസ്ത്രം അഴിപ്പിച്ചു, ലൈംഗികാതിക്രമം നടത്തി; ഇസ്രായേല്‍ സൈന്യത്തിന്റെ ചെയ്തികളെ കുറിച്ച് പലസ്തീന്‍ വനിത
South Korean President: ഇംപീച്ച് ചെയ്യപ്പെട്ട പ്രസിഡൻ്റിന് 1 കോടി 52 ലക്ഷം ശമ്പളം, ദക്ഷിണ കൊറിയയിൽ ഇങ്ങനെയാണ്
കൂട്ടുകാരിയുടെ വിവാഹം ആഘോഷമാക്കി സാനിയ അയ്യപ്പന്‍
കുടുംബത്തിനൊപ്പം പൊങ്കല്‍ ആഘോഷിച്ച് നയന്‍താര, ചിത്രങ്ങള്‍
ജസ്പ്രീത് ബുംറ ഐസിസിയുടെ ഡിസംബറിലെ താരം
ഈ കാണുന്നതൊന്നുമല്ല, ഓറഞ്ചിൻ്റെ ഗുണങ്ങൾ വേറെ ലവലാണ്