Gold Reserve: 80,000 കോടിയുടെ സ്വര്‍ണശേഖരം, വമ്പന്‍ ജാക്ക്‌പോട്ട്; പാകിസ്ഥാന്റെ രാശി തെളിഞ്ഞോ?
Gold Reserve In Pakistan: പഞ്ചാബ് പ്രവിശ്യയിലെ അറ്റോക്ക് ജില്ലയിൽ സർക്കാരിന്റെ നിര്‍ദ്ദേശപ്രകാരം നടത്തിയ സര്‍വേയിലാണ് സ്വര്‍ണശേഖരം കണ്ടെത്തിയത് എന്ന് റിപ്പോര്‍ട്ട്. നാഷണൽ എഞ്ചിനീയറിംഗ് സർവീസസ് പാകിസ്ഥാനും, മൈൻസ് ആൻഡ് മിനറൽസ് വകുപ്പുമാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാകിസ്ഥാന് പിടിവള്ളിയാണ് ഇത്

പ്രതിസന്ധിയില്‍ വലയുന്ന പാകിസ്ഥാന് അപ്രതീക്ഷിതമായി കിട്ടിയ ജാക്ക്‌പോട്ടാണ് സിന്ധു നദിയില്‍ കണ്ടെത്തിയ വന്‍ സ്വര്‍ണശേഖരം. ഏകദേശം 80,000 കോടി രൂപ ഇതിന് വിലമതിക്കുമെന്നാണ് റിപ്പോര്‍ട്ട്. പഞ്ചാബ് പ്രവിശ്യയിലെ അറ്റോക്ക് ജില്ലയിൽ സർക്കാരിന്റെ നിര്‍ദ്ദേശപ്രകാരം നടത്തിയ സര്‍വേയിലാണ് സ്വര്‍ണശേഖരം കണ്ടെത്തിയത് എന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നാഷണൽ എഞ്ചിനീയറിംഗ് സർവീസസ് പാകിസ്ഥാനും, മൈൻസ് ആൻഡ് മിനറൽസ് വകുപ്പുമാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്.
ബിഡ്ഡിംഗ് ഡോക്യുമെന്റുകൾ തയ്യാറാക്കുന്നതിനുള്ള കൺസൾട്ടൻസി സർവീസിനും, ഒമ്പത് പ്ലേസര്‍ ഗോള്‍ഡ് ബ്ലോക്കുകള്‍ക്കായുള്ള ട്രാന്‍സാക്ഷന്‍ അഡൈ്വസറി സര്‍വീസിനുമുള്ള കരാറില്‍ ഒപ്പുവച്ചതായി നാഷണൽ എഞ്ചിനീയറിംഗ് സർവീസസ് പാകിസ്ഥാന്‍ മാനേജിംഗ് ഡയറക്ടർ സർഘാം ഇഷാഖ് ഖാൻ പറഞ്ഞു. ഇത് മേഖലയിലെ വാണിജ്യ സ്വര്‍ണ ഖനനത്തിന് വഴിയൊരുക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഇന്ത്യയിലെ ഹിമാലയത്തിൽ നിന്നുള്ള സ്വർണ്ണ നിക്ഷേപങ്ങൾ സിന്ധു നദിയിലൂടെ പാകിസ്ഥാനിലെത്തി മേഖലയില്‍ അടിഞ്ഞുകൂടിയതായിരിക്കാമെന്നാണ് ഗവേഷകരുടെ വിലയിരുത്തല്‍. പ്രകൃതി വിഭവങ്ങളാൽ സമ്പന്നമാണ് സിന്ധുനദീതടം. ചരിത്രപരമായി സ്വര്‍ണവും, മറ്റ് വിലയേറിയ ലോഹങ്ങളുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു.




Read Also : Tiangong: ചൈനയുടെ ബഹിരാകാശ നിലയത്തിലേക്ക് പാകിസ്ഥാന്‍ സ്വദേശിയും; ടിയാന്‍ഗോങിലേക്ക് പോകുന്ന ആദ്യ വിദേശി
സ്വര്‍ണശേഖരത്തെക്കുറിച്ചുള്ള വാര്‍ത്ത പരന്നതിന് പിന്നാലെ പ്രദേശത്ത് പ്രാദേശിക ഖനന കരാറുകാരുടെ ഒഴുക്കാണെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ സംഭവത്തില്‍ പ്രവിശ്യാ സര്‍ക്കാര്‍ ഇടപെട്ടു. പെര്‍മിറ്റില്ലാതെ ഖനനം ചെയ്യുന്നതിനുള്ള അനുമതി നിഷേധിക്കുകയും ചെയ്തു.
പാകിസ്ഥാന് പിടിവള്ളി
സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാകിസ്ഥാന് പിടിവള്ളിയാണ് ഈ കണ്ടെത്തല്‍. പാകിസ്ഥാൻ സമ്പദ്‌വ്യവസ്ഥ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഈ സാമ്പത്തിക വർഷത്തിലെ ആദ്യ എട്ട് മാസങ്ങളിൽ രാജ്യത്തിന്റെ നികുതി കമ്മി 606 ബില്യൺ (18,945 കോടി രൂപ) ആയി വര്‍ധിച്ചുവെന്ന് സമീപകാല റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇതിനിടെയാണ് പാകിസ്ഥാന് ഏറെ പ്രതീക്ഷകള്‍ പകരുന്ന സ്വര്‍ണശേഖരം കണ്ടെത്തിയത്.