Elon Musk: പ്രശ്‌നം ട്രംപുമായുള്ള ബന്ധം തന്നെ; മസ്‌കിന്റെ കനേഡിയന്‍ പൗരത്വം നഷ്ടപ്പെടുമോ? ടെസ്ല മേധാവിയ്‌ക്കെതിരായ ഒപ്പിടല്‍ മഹാമഹത്തിന് പിന്നില്‍

Elon Musk Canadian citizenship: കാനഡയുടെ പരമാധികാരത്തെക്കുറിച്ച് ട്രംപ് നേരത്തെ പ്രകോപനപരമായ പരാമർശങ്ങൾ നടത്തിയിരുന്നു. ഇതും പ്രതിഷേധത്തിന് ശക്തി കൂട്ടുന്നു.  മസ്‌കിന്റെ കനേഡിയൻ പാസ്‌പോർട്ടും പൗരത്വവും ഉടൻ റദ്ദാക്കണമെന്ന് ന്യൂ ഡെമോക്രാറ്റ് എംപി ചാർളി ആംഗസ് ആവശ്യപ്പെട്ടു. മസ്‌കിന്റെ വിമർശകന്‍ കൂടിയാണ്‌ ചാർളി

Elon Musk: പ്രശ്‌നം ട്രംപുമായുള്ള ബന്ധം തന്നെ; മസ്‌കിന്റെ കനേഡിയന്‍ പൗരത്വം നഷ്ടപ്പെടുമോ? ടെസ്ല മേധാവിയ്‌ക്കെതിരായ ഒപ്പിടല്‍ മഹാമഹത്തിന് പിന്നില്‍

എലോണ്‍ മസ്‌ക്‌

jayadevan-am
Published: 

25 Feb 2025 16:20 PM

ലോണ്‍ മസ്‌കിന്റെ കനേഡിയന്‍ പൗരത്വം റദ്ദാക്കണമെന്ന ആവശ്യം ശക്തമാകുന്നു. രണ്ട് ലക്ഷത്തോളം കാനഡക്കാര്‍ ഇക്കാര്യം ഉന്നയിച്ച് ഹർജിയിൽ ഒപ്പിട്ടതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബ്രിട്ടീഷ് കൊളംബിയ ആസ്ഥാനമായുള്ള എഴുത്തുകാരിയായ ക്വാലിയ റീഡാണ്‌ ഒപ്പ് സമാഹരണത്തിന് പിന്നില്‍. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള അടുത്ത ബന്ധമാണ് മസ്‌കിനെതിരെ കാനഡയില്‍ പ്രതിഷേധം നീറിപ്പുകയാന്‍ കാരണം. ട്രംപിന്റെ ഭരണത്തിൽ മസ്‌കിന്റെ ഇടപെടൽ കാനഡയുടെ ദേശീയ താൽപ്പര്യങ്ങൾക്ക് ഭീഷണിയാണെന്ന് ആരോപിച്ചാണ് പൗരത്വം പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുന്നത്.

കാനഡയുടെ പരമാധികാരത്തെക്കുറിച്ച് ഡൊണാള്‍ഡ് ട്രംപ് നേരത്തെ പ്രകോപനപരമായ പരാമർശങ്ങൾ നടത്തിയിരുന്നു. ഇതും പ്രതിഷേധത്തിന് ആക്കം കൂട്ടുന്നു.  മസ്‌കിന്റെ കനേഡിയൻ പാസ്‌പോർട്ടും പൗരത്വവും ഉടൻ റദ്ദാക്കണമെന്ന് ന്യൂ ഡെമോക്രാറ്റ് എംപി ചാർളി ആംഗസ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. മസ്‌കിന്റെ കടുത്ത വിമർശകന്‍ കൂടിയാണ്‌ ചാർളി ആംഗസ്.

ട്രംപിന്റെ നയങ്ങളെ മസ്‌ക് സജീവമായി പിന്തുണയ്ക്കുന്നതാണ് ഇവരെ ചൊടിപ്പിക്കുന്നത്. ദക്ഷിണാഫ്രിക്കയിലാണ് ജനിച്ചതെങ്കിലും, റെജീനയില്‍ ജനിച്ച മാതാവ് വഴിയാണ് മസ്‌ക് കനേഡിയന്‍ പൗരത്വം നേടിയത്. കനേഡിയൻ ദേശീയ താൽപ്പര്യത്തിന് വിരുദ്ധമായ പ്രവർത്തനങ്ങളിൽ ഏര്‍പ്പെടുന്നുവെന്ന ആരോപണമാണ് ഇപ്പോള്‍ മസ്‌ക് നേരിടുന്നത്.

Read Also : Dubai Loop: ‘ദുബായ് ലൂപ്പ്’ യുഎഇ ഗതാഗതമേഖലയിലെ അടുത്ത വിപ്ലവം; പിന്നിൽ ഇലോൺ മസ്കിൻ്റെ കമ്പനി

കാനഡയുടെ പരമാധികാരത്തെ ദുർബലപ്പെടുത്താൻ ശ്രമിക്കുന്ന ഒരു വിദേശ സർക്കാരുമായി മസ്‌ക് സഖ്യത്തിലേര്‍പ്പെടുന്നുവെന്നും ഹര്‍ജിയില്‍ ആരോപണമുണ്ട്. യുഎസിലെ 51-ാമത്തെ സംസ്ഥാനമായി കാനഡയെ മാറ്റണമെന്ന മോഹം പരസ്യമാക്കിയതാണ് ട്രംപിനെതിരായ പ്രതിഷേധത്തിന് കാരണം. കനേഡിയന്‍ ഉത്പന്നങ്ങള്‍ക്ക് വന്‍തോതില്‍ തീരുവ ചുമത്താനുള്ള നീക്കവും പ്രകോപനമായി.

നേരത്തെ കാനഡയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സോഷ്യല്‍ മീഡിയയിലൂടെ മസ്‌ക് നടത്തിയ പരാമര്‍ശങ്ങളും ചര്‍ച്ചയായിരുന്നു. ജസ്റ്റിന്‍ ട്രൂഡോയെ ‘അസഹനീയമായ ടൂള്‍’ എന്ന് വിളിച്ച് മസ്‌ക് പരിഹസിച്ചിരുന്നു. ഒപ്പം കൺസർവേറ്റീവ് നേതാവ് പിയറി പൊയിലീവ്രെയെ പ്രശംസിക്കുകയും ചെയ്തു. എന്തായാലും തനിക്കെതിരെയുള്ള ഒപ്പിടല്‍ മഹാമഹത്തെക്കുറിച്ച് മസ്‌ക് ഇതുവരെ പ്രതികരിച്ചിട്ടില്ല

അടുത്ത നടപടിയെന്ത്‌?

ഇലക്ട്രോണിക് പെറ്റീഷനുകൾ ഹൗസ് ഓഫ് കോമൺസിൽ ഔദ്യോഗികമായി അവതരിപ്പിക്കുന്നതിനും സര്‍ക്കാര്‍ പരിഗണിക്കുന്നതിനും 500 ഒപ്പുകളെങ്കിലും വേണമെന്നാണ്‌ കാനഡയിലെ പാർലമെന്ററി പെറ്റീഷൻ നിയമങ്ങൾ അനുശാസിക്കുന്നത്. എന്നാല്‍ ഈ കടമ്പ ക്വാലിയ റീഡ് മറികടന്നു. അഞ്ഞൂറിന് പകരം രണ്ട് ലക്ഷത്തോളം വോട്ടുകള്‍ സമാഹരിക്കാന്‍ റീഡിന് സാധിച്ചു. ഹർജിയിൽ ഒപ്പിടാനുള്ള സമയം ജൂൺ 20 വരെയുണ്ട്. അതായത് മസ്‌കിനെതിരെ ഇനിയും കൂടുതല്‍ പേര്‍ ഒപ്പിട്ടേക്കുമെന്ന് ചുരുക്കം.

Related Stories
Pope Leo XIV: ‘സമാധാനം പുലരട്ടെ’; ഇന്ത്യ-പാക് വെടിനിര്‍ത്തല്‍ സ്വാഗതം ചെയ്ത് ലൂയി പതിനാലാമന്‍ മാര്‍പാപ്പ
India Pakistan Conflict: വെടിനിർത്തൽ: പാകിസ്താനിലേക്കുള്ള വിമാനസർവീസുകൾ പുനരാരംഭിച്ച് യുഎഇ
Khawaja Muhammad Asif: പാകിസ്ഥാന് പണികൊടുത്ത് സ്വന്തം പ്രതിരോധമന്ത്രി; ഇങ്ങനെ നാണം കെടുത്തരുത് എന്ന് പാക് എംപി
Donald Trump: ‘ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പ്രശ്നപരിഹാരത്തിനായി പ്രവർത്തിക്കും’; കാശ്മീർ വിഷയത്തിൽ ഡോണാൾഡ് ട്രംപ്
Mother’s Day 2025: അമ്മ, സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും പ്രതീകം; ഇന്ന് ലോക മാതൃദിനം
Bangladesh Interim Government: ഷെയ്ഖ് ഹസീനയുടെ പാർട്ടിയായ അവാമി ലീഗ് നിരോധിച്ച് ബംഗ്ലാദേശ് ഇടക്കാല സര്‍ക്കാര്‍
ചാമ്പയ്‌ക്കയുടെ ഗുണങ്ങൾ അറിയാമോ?
കൊതിയൂറും പച്ച മാങ്ങാക്കറി തയ്യാറാക്കാം
വെണ്ടയ്ക്ക വെള്ളത്തിനുമുണ്ട് ഗുണങ്ങൾ
വേനൽക്കാലത്ത് പ്ലം കഴിക്കാം; ഗുണങ്ങൾ നിരവധി