Wildfires in Los Angeles: ലോസ് ആഞ്ചൽസിലെ കാട്ടു തീ; 1.5 ലക്ഷം പേരെ ഒഴിപ്പിച്ചു; ഭീതിയിൽ ഹോളിവുഡ് താരങ്ങളും; ഓസ്കർ നോമിനേഷൻ മാറ്റി
Los Angeles wildfires :സംഭവത്തെ തുടർന്ന് ജനുവരി 17ന് നിശ്ചയിച്ച 97ാമത് അക്കാദമി അവാർഡുകളുടെ നോമിനേഷൻ പ്രഖ്യാപനം നീട്ടി. ജനുവരി 19 ലേക്കാണ് നീട്ടിയത്. നീട്ടിയ തീയതി മാറ്റങ്ങളെക്കുറിച്ച് അക്കാദമി സി.ഇ.ഒ ബിൽ ക്രാമറിൽ നിന്ന് അംഗങ്ങൾക്ക് ഇ-മെയിൽ അയച്ചു.
ലോസ് ആഞ്ചൽസ്: ലോസ് ആഞ്ചൽസിൽ കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന കാട്ടുതീ നിയന്ത്രിക്കാനാകാതെ കുഴഞ്ഞ് യുഎസ് ഭരണകൂടം. സംഭവത്തിൽ അഞ്ച് പേർ മരിച്ചു. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്നാണ് റിപ്പോർട്ട്.ഇതുവരെ ഒന്നര ലക്ഷത്തിലധികം പേരെ മാറ്റിപ്പാർപ്പിച്ചു. സെലിബ്രിറ്റികൾ താമസിക്കുന്ന ഹോളിവുഡ് ഹിൽസിനും ഓസ്കർ അവാർഡ് ദാന ചടങ്ങ് നടക്കുന്ന ഡോൾബി തിയേറ്ററിനും ഭീഷണിയുണ്ട്.
ചരിത്രത്തിലേ തന്നെ ഏറ്റവും വിനാശകാരിയായ തീപിടിത്തമാണ് ലോസ് ആഞ്ചൽസിൽ ഉണ്ടായിരിക്കുന്നത്. തീ നിയന്ത്രണാതീതമായതോടെ പ്രദേശത്തുള്ളവരെ ഒഴിപ്പിച്ചു. ഒന്നര ലക്ഷത്തോളം പേരെയാണ് ഇതിനകം ഒഴിപ്പിച്ചത്. ഇതിനുപുറമെ വൻ നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 1.5 ദശലക്ഷത്തിലധികം പേർ വൈദ്യുതിയില്ലാതെ ഇരുട്ടിലാണ്. അതേസമയം തെക്കൻ കാലിഫോർണിയയിലുടനീളം താമസിക്കുന്ന 17 ദശലക്ഷം പേർ കനത്ത പുക കാരണം ദുരിതത്തിലാണ്. അഗ്നിബാധയെ തുടർന്ന് കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസൺ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
Also Read: കാട്ടുതീയില്‍ വലഞ്ഞ് ലോസ് ഏഞ്ചലസ്; അഞ്ച് മരണം, അടിയന്തരാവസ്ഥ
സംഭവത്തെ തുടർന്ന് ജനുവരി 17ന് നിശ്ചയിച്ച 97ാമത് അക്കാദമി അവാർഡുകളുടെ നോമിനേഷൻ പ്രഖ്യാപനം നീട്ടി. ജനുവരി 19 ലേക്കാണ് നീട്ടിയത്. നീട്ടിയ തീയതി മാറ്റങ്ങളെക്കുറിച്ച് അക്കാദമി സി.ഇ.ഒ ബിൽ ക്രാമറിൽ നിന്ന് അംഗങ്ങൾക്ക് ഇ-മെയിൽ അയച്ചു. ഓസ്കാർ നോമിനേഷൻ വോട്ടിങ്ങിനുള്ള സമയപരിധിയും നീട്ടിയിട്ടുണ്ട്. ജനുവരി 14 വരെയാക്കി രണ്ടു ദിവസത്തേക്കാണ് നീട്ടിയിരിക്കുന്നത്. പതിനായിരത്തോളം വരുന്ന അക്കാദമി അംഗങ്ങൾക്കുള്ള വോട്ടെടുപ്പ് ജനുവരി 8ന് ആരംഭിച്ചു. മാർച്ച് 2ന് ലോസ് ഏഞ്ചൽസിലെ ഡോൾബി തിയറ്ററിൽ നടക്കുന്ന 2025 ലെ ഓസ്‌കാർ ചടങ്ങിന് കോനൻ ഒബ്രിയൻ ആതിഥേയത്വം വഹിക്കും. ജനുവരി 12ന് സാന്റാ മോണിക്കയിൽ നടക്കാനിരുന്ന ക്രിട്ടിക്‌സ് ചോയ്‌സ് അവാർഡും ജനുവരി 26ലേക്ക് മാറ്റിയിട്ടുണ്ട്.
യുഎസ് ബഹിരാകാശ ഏജന്‍സിയായ നാസയുടെ റോബോട്ടിംഗ് ദൗത്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന ജെറ്റ് പ്രൊപല്‍ഷ്യന്‍ ലബോററ്ററിയും (ജെ പി എല്‍) കാട്ടുതീ ഭീതിയിലാണ്. ഇതേത്തുടര്‍ന്ന് ജെ പി എല്ലില്‍ നിന്ന് സുരക്ഷാ ജീവനക്കാര്‍ ഒഴികെയുള്ള മുഴുവന്‍ ആളുകളെയും ഒഴിപ്പിച്ചു. ജെറ്റ് പ്രൊപല്‍ഷ്യന്‍ ലബോററ്ററി താല്‍ക്കാലികമായി അടച്ചിരിക്കുകയാണ്. ദുരിത ബാധിത പ്രദേശങ്ങളിൽ സ്‌പേസ് എക്‌സ് സൗജന്യ സ്റ്റാർലിങ്ക് ടെർമിനലുകൾ നൽകുമെന്ന് ടെസ്‌ല സിഇഒ എലോൺ മസ്‌ക് അറിയിച്ചു.