Wild Bull: ഒമാനില്‍ കാള വിരണ്ടോടി; കാറുമായി കൂട്ടിയിടിച്ച് അപകടം, വീഡിയോ

Oman Wild Bull Video: കാള കടകളിലേക്ക് കയറുന്നത് കാണുമ്പോള്‍ ആളുകള്‍ ഒളിച്ചിരിക്കുന്നതും പേടിച്ചോടുന്നതുമെല്ലാം പുറത്തുവന്ന വീഡിയോയില്‍ നിന്ന് വ്യക്തമാണ്. മാത്രമല്ല, കാള കടകളിലെ സാധനങ്ങള്‍ക്കിടയിലൂടെ ഓടിയതിനാല്‍ തന്നെ കനത്തനാശനഷ്ടം സംഭവിച്ചിട്ടുണ്ട്.

Wild Bull: ഒമാനില്‍ കാള വിരണ്ടോടി; കാറുമായി കൂട്ടിയിടിച്ച് അപകടം, വീഡിയോ

ഭീതി പരത്തിയ കാള

shiji-mk
Updated On: 

03 Feb 2025 14:31 PM

ഒമാനില്‍ ഭീതി പരത്തി കാള. വടക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റില്‍ ഇബ്ര വിലായത്തിലാണ് ആശങ്ക പരത്തികൊണ്ട് കാള എത്തിയത്. നഗരത്തിലെത്തിയ കാള കടകളിലേക്ക് പാഞ്ഞുകയറി. ഒമാനിലെ നിരത്തില്‍ ഓടുന്ന കാളയുടെ വീഡിയോ നിമിഷ നേരം കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്.

കാള കടകളിലേക്ക് കയറുന്നത് കാണുമ്പോള്‍ ആളുകള്‍ ഒളിച്ചിരിക്കുന്നതും പേടിച്ചോടുന്നതുമെല്ലാം പുറത്തുവന്ന വീഡിയോയില്‍ നിന്ന് വ്യക്തമാണ്. മാത്രമല്ല, കാള കടകളിലെ സാധനങ്ങള്‍ക്കിടയിലൂടെ ഓടിയതിനാല്‍ തന്നെ കനത്തനാശനഷ്ടം സംഭവിച്ചിട്ടുണ്ട്.

മറ്റുള്ളവരെല്ലാം പേടിച്ച് ഒളിച്ചപ്പോള്‍ ഒരാള്‍ ധീരനായി കാളയെ വടിയെടുത്ത് ആട്ടിയോടിക്കാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ ആ വടിയിലൊന്നും കാള ഒതുങ്ങിയില്ല. റോഡിലൂടെയുള്ള ഓട്ടത്തിനിടയില്‍ ഒരു കാറുമായും കാള കൂട്ടിയിടിച്ചു. പോത്തിനെ പിടികൂടാന്‍ സാധിച്ചിട്ടില്ലെന്നാണ് വിവരം. സംഭവത്തില്‍ ആര്‍ക്കെങ്കിലും പരിക്കേറ്റിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല.

കാള വിരണ്ടോടുന്ന ദൃശ്യങ്ങള്‍

എന്നാല്‍ ഈ വീഡിയോയില്‍ അധികൃതര്‍ പ്രതികരിച്ചിട്ടില്ല. കാളയെ പിടികൂടിയോ അല്ലെങ്കില്‍ പിടികൂടാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചോ എന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടില്ലെന്ന് അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

മസ്‌കറ്റ് നൈറ്റ് ഫെസ്റ്റിവലില്‍ ജനസാഗരം

മസ്‌കറ്റ് നൈറ്റ് ഫെസ്റ്റിവലിനെത്തിയത് 17 ലക്ഷം ആളുകള്‍. ഗവര്‍ണറേറ്റിലെ ഏഴ് പ്രധാന നഗരങ്ങളിലായിരുന്നു ഇത്തവണം ഫെസ്റ്റിവല്‍ നടന്നത്. 40 ദിവസം നീണ്ടുനിന്ന പരിപാടി ശനിയാഴ്ച (ഫെബ്രുവരി 2) സമാപിച്ചു. ഒമാനി പരമ്പരാഗത ഹെറിറ്റേജ് വില്ലായിരുന്നു ഈ വര്‍ഷത്തെ ഫെസ്റ്റിവലിന്റെ മുഖ്യ ആകര്‍ഷണം.

Also Read: UAE Weather: യുഎഇയിലെ വിവിധയിടങ്ങളിൽ ഇന്ന് ശക്തമായ മഴ; ജാഗ്രതാ നിർദ്ദേശവുമായി അധികൃതർ

ഇത്തവണ ആദ്യമായി പുഷ്പ മേളയും സംഘടിപ്പിച്ചിരുന്നു. ഖുറം നാഷനല്‍ പാര്‍ക്കില്‍ നടന്ന പരിപാടിയില്‍ 20 രാജ്യങ്ങളില്‍ നിന്നുള്ള പൂക്കളാണ് പ്രദര്‍ശനത്തിനെത്തിച്ചത്. ഇതിനോടൊപ്പം തന്നെ ഫുഡ് ഫെസ്റ്റിവലും നടന്നിരുന്നു. വെടിക്കെട്ടുകളും ഡ്രോണ്‍ ഷോകളും മസ്‌കത്ത് നൈറ്റ് ഫെസ്റ്റവലിന്റെ ഭാഗമായി നടന്നു.

Related Stories
Donald Trump: വ്യാപാര യുദ്ധം മുറുകും; യൂറോപ്പില്‍ നിന്നുള്ള മദ്യത്തിന് 200 ശതമാനം തീരുവ ചുമത്തുമെന്ന് ട്രംപ്
UAE Driving Licence: ഇനി 17 വയസായാലും വണ്ടിയോടിക്കാം; യുഎഇയിൽ ഡ്രൈവിങ് ലൈസൻസിനുള്ള പ്രായപരിധി കുറച്ചു
UAE Ramadan Begging Scams: ഭിക്ഷാടനം: കർശന നടപടിയുമായി യുഎഇ, പിഴ അഞ്ച് ലക്ഷം ദിർഹം
Pope Francis: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സ്ഥാനാരോഹണത്തിന്റെ 12-ാം വാര്‍ഷികം ഇന്ന്; റോമിൽ അവധി
Pakistan Train Hijack: പാകിസ്ഥാനിലെ ട്രെയിൻ റാഞ്ചൽ; മുഴുവൻ ബന്ദികളെയും മോചിപ്പിച്ചു, 33 തീവ്രവാദികളെ വധിച്ചെന്ന് സൈന്യം
Eid Al Fitr: ഇക്കൊല്ലത്തെ ചെറിയ പെരുന്നാളും ബലി പെരുന്നാളും ഏതൊക്കെ തീയതികളിൽ?; യുഎഇ ജ്യോതിശാസ്ത്ര സംഘടന പറയുന്നതിങ്ങനെ
ഐപിഎലിൽ നിന്ന് പിന്മാറിയ വിദേശതാരങ്ങൾ
ഞെട്ടിപ്പിക്കും ഗുണങ്ങളല്ലേ സ്‌ട്രോബെറിക്ക്!
തണ്ണിമത്തൻ ഫ്രിഡ്ജിൽ വെയ്ക്കുന്നവർ ഇക്കാര്യം അറിയണം
വിവാഹ ചിത്രങ്ങളുമായി ശോഭനയുടെ ‘അപര’