Europe Power Outage : വൈദ്യുതി ഇല്ല; ഫ്രാൻസും സ്പെയിനും പോർച്ചുഗലും ഇരുട്ടിൽ
Spain Portugal and France Power Outage : സ്പെയിനോട് അടുത്ത് കിടക്കുന്ന ഇടങ്ങളിലാണ് ഫ്രാൻസ് വൈദ്യുതി തടസ്സം നേരിടുന്നത്. അതേസമയം എന്തുകൊണ്ട് തകരാർ സംഭവിച്ചതെന്നതിൽ ഇതുവരെ വ്യക്തത ലഭിച്ചിട്ടില്ല

യൂറോപ്യൻ രാജ്യങ്ങളായ സ്പെയിനും പോർച്ചുഗലിലും വ്യാപകമായി വൈദ്യുതി തടസപ്പെട്ടു. വൈദ്യുതി ബന്ധം നഷ്ടപ്പെട്ടതോടെ പ്രധാന നഗരങ്ങൾ എല്ലാം നിശ്ചലമായി. തുടർന്ന് പൊതുഗതാഗതം, അവശ്യ സർവീസുകൾ ഉൾപ്പെടെ പ്രവർത്തനത്തെ ബാധിച്ചു. വിമാന സർവീസുകൾ എല്ലാം വൈകിയാണ് ഇരു രാജ്യങ്ങളിൽ പ്രവർത്തിക്കന്നത്. ഇതെ തുടർന്ന് സ്പാനീഷ്, പോർച്ചുഗീസ് സർക്കാരുകൾ അടിയന്തര ക്യാബിനെറ്റ് കൂടുകയും പ്രശ്നപരിഹാരത്തിനായി നടപടികൾ ആരായുകയും ചെയ്തു. സ്പെയിൻ്റെ വടക്കുകിഴക്കൻ അതിർത്തിയോട് ചേർന്ന് കിടക്കുന്ന ഫ്രാൻസിലും വൈദ്യുതി പ്രശ്നം ബാധിച്ചിട്ടുണ്ട്.
വൈദ്യുതി ബന്ധം പൂർണമായും താറുമാറായി എന്ന് ഇരു രാജ്യങ്ങളിലെയും സേവനദാതാക്കൾ അറിയിക്കുകയും ചെയ്തുണ്ട്. വൈദ്യുതി ബന്ധം വേഗം പുനഃസ്ഥാപിക്കാനുള്ള ശ്രമത്തിലാണെന്ന് സ്പാനിഷ് ഗ്രിഡ് ഓപ്പറേറ്റിങ് കമ്പനിയായ റെഡ് ഇലക്ട്രിക അറിയിച്ചു. മാഡ്രിഡ് നഗരത്തിൽ പൂർണമായും ഗതാഗതം തടസ്സപ്പെട്ടു. ട്രാഫിക് സിഗ്നലുകൾ പ്രവർത്തിക്കാതെ വന്നതോടെ നഗരത്തിൽ രൂക്ഷമായ ബ്ലോക്ക് അനുഭവപ്പെടുകയും ചെയ്തു.
പോർച്ചുഗലിൽ ട്രെയിൻ ഗതാഗതം പൂർണമായും നിർത്തിവെച്ചു. വിമാനത്താവളങ്ങൾ ജനറേറ്ററുകളുടെ സഹായത്തോടെ പ്രവർത്തിക്കുന്നത്. ഭൂരിഭാഗം സർവീസുകളും വൈകിയാണ് നടക്കുന്നത്. അതേസമയം ഫ്രാൻസിൽ നേരിട്ട വൈദ്യുതി പ്രശ്നം പരിഹരിക്കാൻ സാധിച്ചുയെന്നാണ് ഫ്രഞ്ച് ഗ്രിഡ് ഓപ്പറേറ്ററായ ആർടിഇ അറിയിക്കുന്നത്.