Nauru Citizenship: 91 ലക്ഷം കൊടുത്താല്‍ കയ്യില്‍ കിട്ടും പൗരത്വം; ലോകത്തിലെ മൂന്നാമത്തെ ചെറിയ രാജ്യം വിളിക്കുന്നു
Why is Nauru selling citizenship: ആഗോള കാലാവസ്ഥാ നടപടികളിൽ നിന്ന് യുഎസ് പിന്മാറുന്ന പശ്ചാത്തലത്തില്‍ വെല്ലുവിളികള്‍ നേരിടുന്നതിന് വികസ്വര രാജ്യങ്ങള്‍ക്ക് കൂടുതല്‍ ഫണ്ട് അനിവാര്യമാകുകയാണെന്നാണ് റിപ്പോര്‍ട്ട്. ലോകം കാലാവസ്ഥാ നടപടികളെക്കുറിച്ച് ചർച്ച ചെയ്യുമ്പോൾ, രാജ്യത്തിന്റെ ഭാവി സുരക്ഷിതമാക്കാൻ ചില നടപടികള്‍ക്ക് മുന്‍കൈയെടുക്കേണ്ടതുണ്ടെന്ന് നൗറു പ്രസിഡന്റ്

ലോകത്തെ മൂന്നാമത്തെ ചെറിയ രാജ്യമായ നൗറു പൗരത്വം വില്‍ക്കുന്നു. പാപ്പുവ ന്യൂ ഗിനിയയുടെ തീരത്ത് തെക്കുപടിഞ്ഞാറൻ പസഫിക് സമുദ്രത്തിൽ വെറും 20 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന ദ്വീപ് രാഷ്ട്രമാണ് നൗറു. കാലാവസ്ഥ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനസമാഹരണത്തിനായാണ് നൗറു ‘ഗോള്‍ഡന്‍ പാസ്‌പോര്‍ട്ട്’ സംരഭം തുടങ്ങിയത്. ഉയരുന്ന സമുദ്രനിരപ്പ്, ഭീമന്‍ തിരമാലകള്‍, തീരദേശ മണ്ണൊലിപ്പ് തുടങ്ങിയ വെല്ലുവിളികള്‍ ഈ രാജ്യം നേരിടുന്നുണ്ട്. ഈ വെല്ലുവിളികളെ ചെറുക്കാന്‍ ഫണ്ട് അനിവാര്യവുമാണ്. ഇതിന് പിന്നാലെയാണ് ഈ കൊച്ചുദ്വീപ് രാഷ്ട്രം പൗരത്വം വില്‍പനയ്ക്ക് വച്ചത്.
പാസ്‌പോര്‍ട്ടിന് 105,000 (ഏകദേശം 91 ലക്ഷത്തിലേറെ രൂപ) എന്ന നിരക്കിലാണ് പൗരത്വം വില്‍ക്കുന്നത്. ,12,500 പൗരന്മാരെയും ഉയർന്ന പ്രദേശങ്ങളിലേക്ക് മാറ്റുന്നതിനും പൂർണ്ണമായും പുതിയൊരു സമൂഹം കെട്ടിപ്പടുക്കുന്നതിനും ഈ ഫണ്ടുകൾ സഹായിക്കുമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍.
ആഗോള കാലാവസ്ഥാ നടപടികളിൽ നിന്ന് യുഎസ് പിന്മാറുന്ന പശ്ചാത്തലത്തില്‍ ആഗോളതാപന വെല്ലുവിളികള്‍ നേരിടുന്നതിന് വികസ്വര രാജ്യങ്ങള്‍ക്ക് കൂടുതല്‍ ഫണ്ട് അനിവാര്യമാകുകയാണെന്നാണ് റിപ്പോര്‍ട്ട്. ലോകം കാലാവസ്ഥാ നടപടികളെക്കുറിച്ച് ചർച്ച ചെയ്യുമ്പോൾ, രാജ്യത്തിന്റെ ഭാവി സുരക്ഷിതമാക്കാൻ ചില നടപടികള്‍ക്ക് മുന്‍കൈയെടുക്കേണ്ടതുണ്ടെന്ന് നൗറുവിന്റെ പ്രസിഡന്റ് ഡേവിഡ് അഡിയാങ് സിഎൻഎന്നിനോട് പറഞ്ഞു. ക്രിമിനലുകള്‍ പൗരത്വത്തെ ചൂഷണം ചെയ്യാന്‍ സാധ്യതയുള്ളതിനാല്‍, അത്തരം പശ്ചാത്തലമുള്ളവര്‍ക്ക് പൗരത്വം അനുവദിക്കില്ല.




പൗരത്വത്തിനുള്ള അപേക്ഷകള്‍ സ്വീകരിച്ചുതുടങ്ങിയതായാണ് റിപ്പോര്‍ട്ട്. ഈ വര്‍ഷം 66 അപേക്ഷകളാണ് പ്രതീക്ഷിക്കുന്നത്. കാലക്രമേണ 500 അപേക്ഷകളും ലക്ഷ്യമിടുന്നു. ഇതില്‍ നിന്ന് ലക്ഷ്യമിടുന്ന 50 മില്യണ്‍ യൂറോ (ഏകദേശം 453 കോടി രൂപ) രാജ്യത്തിന്റെ സര്‍ക്കാര്‍ വരുമാനത്തിന്റെ 20 ശതമാനത്തോളം വരും.
പാരിസ്ഥിതികവും സാമ്പത്തികവുമായ വെല്ലുവിളികൾ ദ്വീപ് വളരെക്കാലമായി നേരിടുന്നു. ആഗോള ശരാശരിയേക്കാൾ വേഗത്തിലാണ് നൗറുവില്‍ സമുദ്രനിരപ്പ് ഉയരുന്നത്. 1900-കളുടെ തുടക്കം മുതൽ അമിതമായ ഫോസ്ഫേറ്റ് ഖനനം മൂലം ദ്വീപിന്റെ 80 ശതമാനത്തോളം ഭൂമിയും വാസയോഗ്യമല്ലാതായി മാറി. പൗരന്മാരെ മാറ്റിപ്പാർപ്പിക്കുന്നതിനും പുതിയൊരു സമൂഹം കെട്ടിപടുക്കുന്നതിനും ഏകദേശം 545 കോടി രൂപ വേണ്ടിവരുമെന്ന് സർക്കാർ കണക്കാക്കുന്നു.