ട്രംപ് അധികാരത്തിലേക്ക്; ഇറാനും സഖ്യകക്ഷികളും ഭയക്കണോ? | US Election Result 2024 Why Iran Fear Donald Trump Victory Against Kamala Harris During Tension With Israel Malayalam news - Malayalam Tv9

USElection 2024 : ട്രംപ് അധികാരത്തിലേക്ക്; ഇറാനും സഖ്യകക്ഷികളും ഭയക്കണോ?

USElection 2024 : ട്രംപ് വീണ്ടും അധികാരത്തിൽ തിരിച്ചെത്തുന്നതോടെ ഇറാന്റെ ആണവ കേന്ദ്രങ്ങൾ ആക്രമിക്കാൻ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന് ട്രംപ് പിന്തുണ നൽകുമോയെന്നതാണ് ഇറാന്റെ പ്രധാന ആശങ്ക.

USElection 2024 : ട്രംപ് അധികാരത്തിലേക്ക്; ഇറാനും സഖ്യകക്ഷികളും ഭയക്കണോ?

ഡോണൾഡ് ട്രംപ് (image credits: PTI)

Updated On: 

06 Nov 2024 13:51 PM

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് അതിന്റെ അവസാനഘട്ടത്തിൽ എത്തി നിൽക്കുമ്പോൾ റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപ് വീണ്ടും അധികാരത്തിലേക്ക് നടന്നടുക്കുകയാണ്.  ഇതോടെ ഇറാന്റെ നെഞ്ചിടിപ്പ് ഉയരുകയാണ്. ഒരിക്കൽ കൂടി ട്രംപ് തന്നെ അധികാരത്തിൽ എത്തിയതിന്റെ ഭീതിയിലാണ് ഇറാൻ. ഇറാനു പുറമെ ലബനൻ, ഇറാഖ്, യെമൻ എന്നീ രാജ്യങ്ങളുടെ അവസ്ഥയും സമാനമാണ്. എന്നാൽ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന് ട്രംപ് വീണ്ടും യുഎസ് പ്രസിഡന്റ് സ്ഥാനത്തെത്താനായിരുന്നു ആ​ഗ്രഹം.

ട്രംപ് വീണ്ടും അധികാരത്തിൽ തിരിച്ചെത്തുന്നതോടെ ഇറാന്റെ ആണവ കേന്ദ്രങ്ങൾ ആക്രമിക്കാൻ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന് ട്രംപ് പിന്തുണ നൽകുമോയെന്നതാണ് ഇറാന്റെ പ്രധാന ആശങ്ക. ഇതിനുപുറമെ ഉപരോധങ്ങൾ ഏർപ്പെടുത്തി രാജ്യത്തിന്റെ സമ്പ​ദ്‍‌വ്യവസ്ഥയെ തകർക്കാനും ട്രംപ് ശ്രമിക്കുമോ എന്ന് ഇറാൻ ഭയപ്പെടുന്നു. ഉന്നത നേതാക്കളെ വധിക്കാനുള്ള പഴയ രീതി ട്രംപ് വീണ്ടും പയറ്റുമോയെന്നും ഇറാന്റെ ആശങ്ക വർധിപ്പിക്കുന്നു. ട്രംപ് വീണ്ടു എത്തുന്നതോടെ ആണവക്കരാറിൽ അദ്ദേഹത്തിന്റെയും ഇസ്രയേലിന്റെയും താൽപര്യങ്ങൾക്ക് അനുസൃതമായ നിബന്ധനകൾ ചേർത്ത് വീണ്ടും ഒപ്പുവയ്ക്കാൻ പരമോന്നത നേതാവ് ആയത്തുല്ല ഖമനയിക്കുമേൽ സമ്മർദം ചെലുത്തുമെന്നും ഇറാൻ കരുതുന്നു. ട്രംപ് പ്രസിഡന്റായിരിക്കേയാണ് 2015ലെ ഇറാൻ ആണവക്കരാറിൽനിന്ന് യുഎസ് പിന്മാറിയത്.

Also read-US Election 2024 : ഇത് ചരിത്രം; വെർജീനിയയിൽ നിന്ന് യു എസ് ജനപ്രതിനിധി സഭയിലേയ്ക്ക് ഒരു ഇന്ത്യക്കാരൻ

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലൂടെ ഇറാന്റെ വിദേശ നയത്തിലും സാമ്പത്തികലക്ഷ്യങ്ങളിലും വളരെ മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. എന്നാൽ കമല ഹാരിസാണ് അധികാരത്തിൽ എത്തുന്നതെങ്കിലും വലിയ പ്രതീക്ഷ ഇറാന് ഇല്ല.

Related Stories
US Election 2024: H1-B വിസ, നയതന്ത്രം, വ്യാപരം; ട്രംപ് വീണ്ടും അധികാരത്തിലേക്ക് വരുമ്പോൾ ഇന്ത്യയെ എങ്ങനെ ബാധിക്കും?
US Election 2024 : അമേരിക്കൻ വൈസ് പ്രസിഡൻ്റിനുമുണ്ടൊരു ഇന്ത്യൻ ബന്ധം; ഉഷ വാൻസിനെപ്പറ്റി അറിയാം
US Election 2024 : ഇത് ചരിത്രം; വെർജീനിയയിൽ നിന്ന് യു എസ് ജനപ്രതിനിധി സഭയിലേയ്ക്ക് ഒരു ഇന്ത്യക്കാരൻ
US President 2024: ഡൊണാൾഡ് ട്രംപിന് ഒരവസരം കൂടെ നൽകി യുഎസ്; വിജയക്കൊടി പാറിച്ച് റിപ്പബ്ലിക്കൻ പാർട്ടി
Yoav Gallant Fired: ‘വിശ്വാസം നഷ്ടപ്പെട്ടു’; ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനെ പുറത്താക്കി നെതന്യാഹു
US Presidential Election 2024: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്; ഫലമറിഞ്ഞ സീറ്റുകളിൽ ഡൊണാൾഡ് ട്രംപിന് മുന്നേറ്റം
ഭക്ഷണത്തിന് ശേഷമുള്ള ചില ദുശ്ശീലങ്ങൾ ഒഴിവാക്കാം
മഴക്കാലത്തും നിർജ്ജലീകരണം, ഈ ലക്ഷണങ്ങളെ സൂക്ഷിക്കുക
വൃക്കകളെ സംരക്ഷിക്കാൻ ഇവ കഴിക്കാം
താടിവടിച്ച് സുരേഷ് ഗോപി; നല്ല ബെസ്റ്റ് മാറ്റമെന്ന് ആരാധകര്‍