5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Viral News: മരിച്ചവർ പ്രേതങ്ങളായെത്തുമോ? ആഗ്ര സാഫല്യത്തിന് കല്യാണവും ഇവിടെ

Ghost Marriage in China: മലേഷ്യ ഡ്രാഗൺ ആൻഡ് ലയൺ ഡാൻസ് സ്‌പോർട്‌സ് അസോസിയേഷൻ്റെ രാജ്യാന്തര റഫറിയായ യാങ് ജിങ്‌ഷാ ൻ്റെയും അദ്ദേഹത്തിൻറെ കാമുകി ലീയുടെയും പ്രേത വിവാഹമാണ് ബന്ധുക്കൾ നടത്തിയത് . മൂന്നുവർഷമായി ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നു

Viral News: മരിച്ചവർ പ്രേതങ്ങളായെത്തുമോ? ആഗ്ര സാഫല്യത്തിന് കല്യാണവും ഇവിടെ
ghost Marriage | Represental Image
arun-nair
Arun Nair | Published: 26 Jun 2024 15:49 PM

അടുത്തിടെ മലേഷ്യയിൽ നടന്നൊരു വിവാഹമാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിലെ ചർച്ചാ വിഷയം. വാഹനാപകടത്തിൽ മരിച്ച മലേഷ്യൻ പ്രണയികൾക്കായി ഒരു പ്രേത വിവാഹമാണ് ബന്ധുക്കൾ നടത്തിയത്. മരണാനന്തര ജീവിതത്തിലെങ്കിലും ഇരുവരും ഒരുമിച്ച് ജിവീക്കട്ടെയെന്ന് തീരുമാനിച്ചതും ഇവരുടെ ബന്ധുക്കൾ തന്നെയായിരുന്നു.

മലേഷ്യ ഡ്രാഗൺ ആൻഡ് ലയൺ ഡാൻസ് സ്‌പോർട്‌സ് അസോസിയേഷൻ്റെ രാജ്യാന്തര റഫറിയായ യാങ് ജിങ്‌ഷാ ൻ്റെയും അദ്ദേഹത്തിൻറെ കാമുകി ലീയുടെയും പ്രേത വിവാഹമാണ് ബന്ധുക്കൾ നടത്തിയത് . മൂന്നുവർഷമായി ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നുവെന്ന് ഇവരുടെ ബന്ധുക്കൾ പറയുന്നു. ഇരുവരും ആഗ്രഹിച്ചതു പോലെ ഒന്നിക്കുന്നതിന് മുൻപ് തന്നെ ദുരന്തം സംഭവിച്ചതിനാലാണ് ഇത്തരമൊരു ചടങ്ങ് നടത്തിയത്.

കഴിഞ്ഞ മെയ് 24 -നാണ് വടക്കുപടിഞ്ഞാറൻ മലേഷ്യയിലെ പെരാക്കിൽ ഇവരുടെ കാർ അപകടത്തിൽ പെടുകയും ഇരുവരും മരണപ്പെടുകയും ചെയ്തത്. ചൈനയിൽ ഇത്തരത്തിൽ മരണാനന്തരം നടക്കുന്ന വിവാഹങ്ങൾ അവർ പിന്തുടരുന്ന ആചാരമാണ്. ഇത് പരമ്പരാഗതമായി ചൈനക്കാർ പിന്തുടരുന്ന ഒന്ന് കൂടിയാണ്.

വിവാഹം പോലുള്ള ആഗ്രഹങ്ങൾ നിറവേറ്റാതെ ആളുകൾ മരിക്കുകയാണെങ്കിൽ, മരണാനന്തര ജീവിതത്തിൽ അവർക്ക് സമാധാനം ലഭിക്കില്ലെന്നും പരേതാത്മാവ് ജീവിച്ചിരിക്കുന്നവരെ വേട്ടയാടാൻ മടങ്ങിവരാമെന്നുമുള്ള വിശ്വാസം ഇപ്പോഴും നിലനിൽക്കുന്നുണ്ട്.

ആ വിശ്വാസം അനുസരിച്ചാണ് ഷാങിൻ്റയും ലീയുടെയും ബന്ധുക്കൾ ചേർന്ന് ഇത്തരത്തിൽ ഒരു ചടങ്ങ് നടത്താൻ തീരുമാനിച്ചത്. വ്യക്തികളെ പ്രതിനിധീകരിച്ചുകൊണ്ട് മരിച്ചുപോയ വ്യക്തികളുടെ ചിത്രങ്ങളാണ് ചടങ്ങുകൾക്കായി ഉപയോഗിക്കുന്നത്. എന്നാൽ നിയമപ്രകാരം ചൈനീസ് സർക്കാർ ഈ ചടങ്ങ് നിരോധിച്ചിട്ടുണ്ടെങ്കിലും, വിദൂര പ്രദേശങ്ങളിൽ 3,000 വർഷം പഴക്കമുള്ള ആചാരം ഇപ്പോഴും പിന്തുടർന്നു വരുന്നുണ്ട്.
എന്നാൽ ചൈനയിൽ മാത്രമല്ല ഉത്തര കൊറിയ, ജപ്പാൻ തുടങ്ങിയ പല കിഴക്കൻ ഏഷ്യൻ രാജ്യങ്ങളും ഇത്തരം പ്രേത വിവാഹങ്ങൾ നടത്താറുണ്ട്.