Burj Khalifa : ബുർജ് ഖലീഫയിൽ സെപ്റ്റിക് ടാങ്ക് ഇല്ല!; പിന്നെ ഈ മനുഷ്യവിസർജമൊക്കെ എങ്ങോട്ട് പോകുന്നു?

Why Burj Khalifa Doesnt Have Septic Tanks : ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമാണ് ബുർജ് ഖലീഫ. 828 മീറ്ററും 160 നിലകളുമുള്ള ഈ കെട്ടിടത്തിന് പക്ഷേ, സെപ്റ്റിക് ടാങ്ക് ഇല്ല. അപ്പോൾ, ഇവിടുത്തെ മനുഷ്യവിസർജമൊക്കെ എവിടേക്ക് പോകുന്നു? അതിനുള്ള ഉത്തരമാണ് ഇവിടെ.

Burj Khalifa : ബുർജ് ഖലീഫയിൽ സെപ്റ്റിക് ടാങ്ക് ഇല്ല!; പിന്നെ ഈ മനുഷ്യവിസർജമൊക്കെ എങ്ങോട്ട് പോകുന്നു?

ബുർജ് ഖലീഫ

Published: 

09 Nov 2024 12:21 PM

നമുക്കെല്ലാവർക്കും അറിയാവുന്ന ഒരു കെട്ടിടമാണ് ബുർജ് ഖലീഫ. യുഎഇയിലെ ദുബായിൽ സ്ഥിതിചെയ്യുന്ന ബുർജ് ഖലീഫ ആഡംബരത്തിൻ്റെ അവസാന വാക്കാണ്. 2010ൽ നിർമ്മിച്ച, 160 നിലകളുള്ള ഈ കെട്ടിടമാണ് മനുഷ്യനിർമ്മിതികളിൽ ഏറ്റവും ഉയരം കൂടിയത്. 828 മീറ്ററുള്ള ബുർജ് ഖലീഫയുടെ നിർമ്മാണം ആരംഭിച്ചത് 2004 സെപ്തംബർ 21നാണ്. ആറ് വർഷങ്ങൾക്ക് ശേഷം 2010 ജനുവരി നാലിന് ബുർജ് ഖലീഫ ഉദ്ഘാടനം ചെയ്തു. 95 കിലോമീറ്റർ ദൂരെ നിന്ന് തന്നെ കെട്ടിടം കാണാനാവും. ഇത്രയധികം സവിശേഷതകളുള്ള ബുർജ് ഖലീഫയ്ക്ക് മറ്റൊരു സവിശേഷതയുണ്ട്. ഈ കെട്ടിടത്തിൽ സെപ്റ്റിക് ടാങ്ക് ഇല്ല! അപ്പോൾ ഈ കെട്ടിടത്തിലെ താമസക്കാർ ശൗചാലയത്തിൽ പോകുന്നില്ലേ? ഉണ്ടല്ലോ. അതിനുള്ള വിശദീകരണം ചുവടെ.

Also Read : World Freedom Day 2024: ലോക സ്വാതന്ത്ര്യ ദിനം; അറിയാം ചരിത്രവും പ്രാധാന്യവും

ബുർജ് ഖലീഫയല്ല, ലോകത്തിലെ ഏറ്റവും അഡ്വാൻസ്ഡായ നഗരങ്ങളിൽ ഒന്നായ ദുബായിലെ പല വമ്പൻ കെട്ടിടങ്ങൾക്കും സെപ്റ്റിക് ടാങ്ക് ഇല്ല. സാധാരണയായി ദുബായിലെ കെട്ടിടങ്ങൾ സർക്കാരിൻ്റെ അഴുക്കുചാലുകളുമായി ബന്ധപ്പെട്ടിരിക്കും. ഇങ്ങനെയാണ് ശൗചാലയങ്ങളിലെ അവശിഷ്ടങ്ങൾ നീക്കം ചെയ്യപ്പെടുന്നത്. എന്നാൽ, ബുർജ് ഖലീഫ അടക്കം ദുബായിലെ പല വമ്പൻ കെട്ടിടങ്ങളും ഇങ്ങനെ അഴുക്കുചാലുകളുമായി ബന്ധിപ്പിച്ചിട്ടില്ല. അതുകൊണ്ട് തന്നെ, സെപ്റ്റിക് ടാങ്കുകളും ഇല്ല. പിന്നെ എങ്ങനെയാണ് ബുർജ് ഖലീഫയിലെ ശൗചാലയങ്ങളിലുണ്ടാവുന്ന അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നത്?

ട്രക്കുകളാണ് ഈ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നത്. ദിവസേന, നിരവധി ട്രക്കുകൾ ഈ അവശിഷ്ടങ്ങൾ ശേഖരിച്ച്, പട്ടണത്തിന് പുറത്തുകൊണ്ട് പോയി നീക്കം ചെയ്യും. ഇത് വെറുതേ മരുഭൂമിയിൽ ഒഴുക്കിക്കളയുകയല്ല. ഇത്തരം അവശിഷ്ടങ്ങൾ സംസ്കരിക്കാനുള്ള ഇടം പട്ടണത്തിന് പുറത്തുണ്ട്. ഇവിടേക്കാണ് ട്രക്കുകൾ ഈ അവശിഷ്ടങ്ങൾ കൊണ്ടുപോവുക.

അംബരചുംബികളായ കെട്ടിടങ്ങളുടെ നിർമ്മിതിയെയും ഘടനയെയും പറ്റി എഴുതിയ ‘ദി ഹൈറ്റ്സ്; അനാട്ടമി ഓഫ് എ സ്കൈസ്ക്രാപ്പർ’ എന്ന പുസ്തകത്തിൻ്റെ രചയിതാവായ കേറ്റ് ആഷ്ചെർ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. എൻപിആറിന് നൽകിയ ഒരു അഭിമുഖത്തിൽ ദുബായിലെ ബുർജ് ഖലീഫ അടക്കം പല അംബരചുംബികളും ശൗചാലയങ്ങളിലെ അടക്കം അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നത് ഇങ്ങനെയാണെന്ന് അവർ പറഞ്ഞു. ബുർജ് ഖലീഫയുടെ കാര്യത്തിൽ, ഇത്രയധികം ആളുകൾ ഉപയോഗിക്കുന്ന കെട്ടിടത്തിൽ സെപ്റ്റിക് ടാങ്ക് ഉണ്ടാക്കുകയെന്നത് പ്രായോഗികമായിരുന്നില്ല. കെട്ടിടനിർമ്മാണത്തിൻ്റെ വേഗം സെപ്റ്റിക് ടാങ്ക് ഇൻസ്റ്റാൾ ചെയ്യാനുള്ള അനുമതിയ്ക്ക് ലഭിച്ചില്ല. പ്രായോഗികതയായിരുന്നു കാരണം. സെപ്റ്റിക് ടാങ്ക് നിറയുന്നതടക്കമുള്ളവ വലിയ പ്രത്യാഘാതങ്ങൾ വിളിച്ചുവരുത്തുമെന്നാണ് അധികൃതർ കണക്കുകൂട്ടിയത്. ഇതോടെ, അവശിഷ്ടങ്ങൾ പട്ടണത്തിന് പുറത്ത് കളയാമെന്ന് തീരുമാനിക്കുകയായിരുന്നു.

24 മണിക്കൂറോളം കാത്തുനിന്നിട്ടാണ് ട്രക്കുകൾ അവശിഷ്ടങ്ങൾ നിറച്ച് പോകുന്നത്. അത്രയധികം ട്രക്കുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. 163 നിലകളിലായി 35,000 ആളുകളുള്ള ഈ കെട്ടിടത്തിൽ ഒരു ദിവസം ഏകദേശം ഏഴ് ടൺ മനുഷ്യ വിസർജ്യമുണ്ടാവും. ഇതിനൊപ്പം മറ്റ് അവശിഷ്ടങ്ങളും കൂടിയാവുമ്പോൾ ആകെ ഒരു ദിവസം വരുന്ന അവശിഷ്ടം 15 ടൺ ആവും. ഇതാണ് ഓരോ ദിവസവും മാറ്റേണ്ടത്.

Also Read : Health Tips: നെയിൽ പോളിഷ് അപകടകാരിയോ? തൈറോയ്ഡ് മുതൽ ക്യാൻസർ വരെ; അറിഞ്ഞിരിക്കണം ഇക്കാര്യങ്ങൾ

സ്കിഡ്മോർ, ഓവിങ്സ് ആന്റ് മെറിൽ എന്ന സ്ഥാപനമാണ് ബുർജ് ഖലീഫ നിർമ്മിച്ചത്. അമേരിക്കയിലെ ഷിക്കാഗോയാണ് ഈ സ്ഥാപനത്തിൻ്റെ ആസ്ഥാനം. ബിൽ ബേക്കർ ചീഫ് സ്ട്രക്ചറൽ എഞ്ചിനീയറായും അഡ്രിയാൻ സ്മിത്ത് ചീഫ് ആർക്കിടെക്ടായുമാണ് കെട്ടിടത്തിൻ്റെ രൂപകല്പന നിർവഹിച്ചത്. സാംസങ് സി & ടി ആണ് പ്രധാന കോൺട്രാക്ടർ. 12000 ൽ അധികം തൊഴിലാളികൾ കെട്ടിടനിർമ്മാണത്തിൽ പങ്കാളികളായിട്ടുണ്ടെന്നാണ് വിവരം.

ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടത്തോടൊപ്പം താങ്ങുകളില്ലാത്ത ഉയരം കൂടിയ കെട്ടിടം, കൂടുതൽ നിലകളുള്ള കെട്ടിടം, ഏറ്റവും ഉയരത്തിൽ ആളുകൾ താമസിക്കുന്ന കെട്ടിടം, ഏറ്റദും ദൂരത്തിൽ സഞ്ചരിക്കുന്ന എലവേറ്റർ, ഏറ്റവും നീളം കൂടിയ എലവേറ്റർ എന്നിങ്ങനെ വിവിധ റെക്കോർഡുകൾ ബുർജ് ഖലീഫയ്ക്കുണ്ട്. ഏറ്റവും ഉയരത്തിലുള്ള ഒബ്സർവേഷൻ ഡെക്കും (124ആം നിലയിൽ) ഇവിടെയുണ്ട്. സെക്കൻഡിൽ 18 മീറ്റർ വരെ വേഗതയുള്ള, 500 മീറ്ററിലധികം ഉയരുന്നതാണ് ഇവിടുത്തെ ലിഫ്റ്റുകൾ. 76ആമത്തെ നിലയിലാണ് സ്വിമ്മിങ് പൂൾ. ഇതൊക്കെ റെക്കോർഡുകളാണ്.

Related Stories
Teacher Assaulted Student: 13കാരനെ ലൈംഗികമായി പീഡിപ്പിച്ചത് നാല് വർഷത്തോളം; ഒടുവിൽ കുഞ്ഞിനും ജന്മം നൽകി; അധ്യാപിക അറസ്റ്റിൽ
UAE Trading Scam: യുഎഇയിൽ വ്യാപാരികളെ പറ്റിച്ച് ഇന്ത്യക്കാരൻ്റെ വ്യാജ കമ്പനി; നഷ്ടമായത് 12 മില്ല്യൺ ദിർഹം
Israel – Palestine : ഇസ്രയേൽ മന്ത്രിസഭായോഗം അംഗീകാരം നൽകി; ഗസയിൽ വെടിനിർത്തൽ കരാർ നാളെമുതൽ പ്രാബല്യത്തിൽ
Google Pay In Saudi: ഇനി സൗദി അറേബ്യയിലും ഗൂഗിൾ പേ; സെൻട്രൽ ബാങ്കും ഗൂഗിളും കരാറിൽ ഒപ്പിട്ടു
Imran Khan: അല്‍ ഖാദിര്‍ ട്രസ്റ്റ് അഴിമതി കേസ്; ഇമ്രാന്‍ ഖാന് 14 വര്‍ഷവും ഭാര്യക്ക് 7 വര്‍ഷവും തടവ് ശിക്ഷ
China Rent Office Space: തൊഴില്‍രഹിതരെ ഇതിലേ ഇതിലേ; ജോലി ചെയ്യുന്നതായി അഭിനയിക്കാന്‍ മുറിയൊരുക്കി ചൈന
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ
സീനിയർ താരങ്ങൾ വീഴും; ഇംഗ്ലണ്ടിനെതിരെ ഇവർക്ക് സ്ഥാനം നഷ്ടപ്പെട്ടേക്കാം
വാടി പോയ ക്യാരറ്റിനെ നിമിഷനേരം കൊണ്ട് ഫ്രഷാക്കാം
പല്ലുവേദന മാറ്റാൻ ഇതാ ചില നാടൻ വിദ്യകൾ