Tulsi Gabbard: ഇന്ത്യക്കാരിയല്ലാത്ത ഹിന്ദു; ആരാണ് യുഎസിന്റെ പുതിയ ഇന്റലിജന്‍സ് ഡയറക്ടര്‍ തുളസി ഗബ്ബാര്‍ഡ്‌

Tulsi Gabbard's Indian Connection: ഇന്ത്യയുമായി ഒരു ബന്ധവുമില്ലാത്ത ഹിന്ദു, അങ്ങനെ വേണം തുളസിയെ പരിചയപ്പെടുത്താന്‍. തുളസിയുടെ പിതാവ് അമേരിക്കന്‍ സമോവന്‍ പശ്ചാത്തലമുള്ളയാളാണ്. യൂറോപ്യന്‍ വംശജനാണ് അദ്ദേഹം. ഇന്ത്യാനയിലാണ് തുളസിയുടെ അമ്മയുടെ ജനനം. എന്നാല്‍ അവര്‍ വളര്‍ന്നത് മിഷിഗണിലാണ്. തുളസിയും കുടുംബവും ഹവായയിലും ഫ്‌ളോറിഡയിലുമായാണ് താമസിച്ചിരുന്നത്.

Tulsi Gabbard: ഇന്ത്യക്കാരിയല്ലാത്ത ഹിന്ദു; ആരാണ് യുഎസിന്റെ പുതിയ ഇന്റലിജന്‍സ് ഡയറക്ടര്‍ തുളസി ഗബ്ബാര്‍ഡ്‌

തുളസി ഗബ്ബാര്‍ഡ്‌ (Image Credits: PTI)

Published: 

14 Nov 2024 17:02 PM

യുഎസിന്റെ പുതിയ ഇന്റലിജന്‍സ് ഡയറക്ടറായി ഹിന്ദു അമേരിക്കനും മുന്‍ ഡെമോക്രാറ്റ് നേതാവുമായ തുളസി ഗബ്ബാര്‍ഡിനെ നിയമിച്ചിരിക്കുകയാണ്. യുഎസ് കോണ്‍ഗ്രസില്‍ അംഗമാകുന്ന ആദ്യ ഹിന്ദു എന്ന ബഹുമതിയും ഇനി തുളസിക്ക് സ്വന്തം. ഹിന്ദു ആണെങ്കിലും തുളസി ഒരു ഇന്ത്യക്കാരിയല്ല. തുളസി എന്ന പേരും ആരാണ് അവര്‍ എന്ന ചോദ്യവും ഈ സാഹചര്യത്തില്‍ പ്രസക്തമാവുകയാണ്.

ആരാണ് തുളസി ഗബ്ബാര്‍ഡ്

ഇന്ത്യയുമായി ഒരു ബന്ധവുമില്ലാത്ത ഹിന്ദു, അങ്ങനെ വേണം തുളസിയെ പരിചയപ്പെടുത്താന്‍. തുളസിയുടെ പിതാവ് അമേരിക്കന്‍ സമോവന്‍ പശ്ചാത്തലമുള്ളയാളാണ്. യൂറോപ്യന്‍ വംശജനാണ് അദ്ദേഹം. ഇന്ത്യാനയിലാണ് തുളസിയുടെ അമ്മയുടെ ജനനം. എന്നാല്‍ അവര്‍ വളര്‍ന്നത് മിഷിഗണിലാണ്. തുളസിയും കുടുംബവും ഹവായയിലും ഫ്‌ളോറിഡയിലുമായാണ് താമസിച്ചിരുന്നത്. എന്നാല്‍ ഹവായയിലേക്ക് സ്ഥിരതാമസമാക്കിയതിന് ശേഷം തുളസിയുടെ അമ്മ ഹിന്ദു മതം സ്വീകരിച്ചു. ഹിന്ദു മതം സ്വീകരിച്ചതോടെ തന്റെ എല്ലാ മക്കള്‍ക്കും അവര്‍ ഹിന്ദു പേരുകളും നല്‍കി.

Also Read: Donald Trump: വൈറ്റ് ഹൗസിലെത്തി ട്രംപ്; സമാധാനപരമായ അധികാര കൈമാറ്റം നടക്കുമെന്ന് ഉറപ്പുനൽകി ബൈഡനും ട്രംപും

തന്റെ കുട്ടിക്കാലം ഹവായയില്‍ ചിലവഴിച്ച ഗബ്ബാര്‍ഡ് ആയോധന കലകള്‍, യോഗ എന്നിവയും സ്വായത്തമാക്കിയിരുന്നു. ഭഗവത് ഗീത പോലുള്ള ആത്മീയ ഗ്രന്ഥങ്ങളിലും ഗബ്ബാര്‍ഡ് ഏറെ തത്പരയായിരുന്നു. ഭഗവത് ഗീതയിലുള്ള കര്‍മ സിദ്ധാന്തങ്ങള്‍ അവരെ ഏറെ സ്വാധീനിച്ചിരുന്നു. ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ കൃഷ്ണ കോണ്‍ഷ്യസ്‌നസുമായി ബന്ധമുള്ള വൈഷ്ണവ ഹിന്ദു സംഘടനയായ സയന്‍സ് ഓഫ് ഐഡന്റിന്റി ഫൗണ്ടേഷന് കീഴിലാണ് അവര്‍ വിദ്യാഭ്യാസം നേടിയത്.

തന്റെ ഹൈന്ദവ വിശ്വാസത്തെക്കുറിച്ച് പൊതുവേദികളിലും ഗബ്ബാര്‍ഡ് തുറന്നുപറഞ്ഞിട്ടുണ്ട്. 2013ല്‍ ആദ്യമായി യുഎസ് കോണ്‍ഗ്രസില്‍ അംഗമായി തിരഞ്ഞെടുത്തപ്പോള്‍ ഭഗവത് ഗീതയില്‍ കൈവെച്ച് സത്യപ്രതിജ്ഞ ചെയ്താണ് അവര്‍ ചരിത്രം കുറിച്ചത്. എന്റെ സ്വന്തം ഭഗവത് ഗീതയിലാണ് ഞാന്‍ സത്യപ്രതിജ്ഞ ചെയ്തത്. കാരണം ഭഗവത് ഗീതയാണ് സേവനം അടിസ്ഥാനമാക്കിയ നേതാവാകാന്‍ എന്നെ പ്രേരിപ്പിച്ചത്. എന്റെ ജീവിതം രാജ്യത്തിന്റെയും മറ്റുള്ളവരുടെയും സേവനത്തിനായി സമര്‍പ്പിക്കാന്‍ പ്രേരിപ്പിക്കുന്നത് ഗീത വചനങ്ങളാണെന്നാണ് അന്ന് തുളസി ഗബ്ബാര്‍ഡ് പറഞ്ഞത്.

യുഎസ് ആര്‍മി നാഷണല്‍ ഗാര്‍ഡില്‍ രണ്ട് പതിറ്റാണ്ടിലേറെ കാലം തുളസി ഗബ്ബാര്‍ഡ് അംഗമായിരുന്നു. ഇറാഖിലും കുവൈത്തിലും ഇക്കാലയളവില്‍ അവര്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഹോംലാന്‍ഡ് സെക്യൂരിറ്റി ഹൗസ് കമ്മിറ്റിയിലും രണ്ട് വര്‍ഷത്തോളം അവര്‍ ഉണ്ടായിരുന്നു. 2013 മുതല്‍ 2021 വരെ തുളസി ഗബ്ബാര്‍ഡ് ഹവായയിലെ രണ്ടാം കോണ്‍ഗ്രസ് ഡിസ്ട്രിക്ടിനെ പ്രതിനിധീകരിച്ചു. ആ സമയത്ത് ദേശീയ സുരക്ഷയ്ക്കും പൗരാവകാശത്തിനുമുള്ള പ്രതിബദ്ധതയ്ക്ക് അവരെ തേടി അംഗീകാരമെത്തുകയും ചെയ്തു.

Also Read: Donald Trump: ട്രംപിന്റെ വിജയത്തെ ഇന്ത്യൻ ടെലികോം കമ്പനികൾ പേടിക്കുന്നത് എന്തിന്?

2020ല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി അംഗമായിരുന്ന അവര്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വത്തിനായി മത്സരിച്ചിരുന്നു. സൈനിക ഇടപെടലുകളില്‍ ഉള്‍പ്പെടെ കമല ഹാരിസിനെ വരെ വെല്ലുവിളിച്ചുകൊണ്ടായിരുന്നു അവരുടെ നീക്കം. ഡെമോക്രാറ്റിക് പാര്‍ട്ടി യുദ്ധത്തിലാണ് ശ്രദ്ധകേന്ദ്രീകരിക്കുന്നതെന്നും സാധാരണ അമേരിക്കക്കാരുടെ ആവശ്യങ്ങളെ അഭിസംബോധന ചെയ്യുന്നില്ലെന്നും അവര്‍ വിമര്‍ശിച്ചു.

പിന്നീട് 2022ല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി തുളസി ഗബ്ബാര്‍ഡ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ ചേര്‍ന്നു. അഭിമാനിയായ റിപ്പബ്ലിക്കന്‍ എന്നും നിര്‍ഭയയായ വ്യക്തിത്വം എന്നുമാണ് തുളസി ഗബ്ബാര്‍ഡിനെ നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടര്‍ ആയി നിയമിച്ച ശേഷം ട്രംപ് പറഞ്ഞത്.

Related Stories
Teacher Assaulted Student: 13കാരനെ ലൈംഗികമായി പീഡിപ്പിച്ചത് നാല് വർഷത്തോളം; ഒടുവിൽ കുഞ്ഞിനും ജന്മം നൽകി; അധ്യാപിക അറസ്റ്റിൽ
UAE Trading Scam: യുഎഇയിൽ വ്യാപാരികളെ പറ്റിച്ച് ഇന്ത്യക്കാരൻ്റെ വ്യാജ കമ്പനി; നഷ്ടമായത് 12 മില്ല്യൺ ദിർഹം
Israel – Palestine : ഇസ്രയേൽ മന്ത്രിസഭായോഗം അംഗീകാരം നൽകി; ഗസയിൽ വെടിനിർത്തൽ കരാർ നാളെമുതൽ പ്രാബല്യത്തിൽ
Google Pay In Saudi: ഇനി സൗദി അറേബ്യയിലും ഗൂഗിൾ പേ; സെൻട്രൽ ബാങ്കും ഗൂഗിളും കരാറിൽ ഒപ്പിട്ടു
Imran Khan: അല്‍ ഖാദിര്‍ ട്രസ്റ്റ് അഴിമതി കേസ്; ഇമ്രാന്‍ ഖാന് 14 വര്‍ഷവും ഭാര്യക്ക് 7 വര്‍ഷവും തടവ് ശിക്ഷ
China Rent Office Space: തൊഴില്‍രഹിതരെ ഇതിലേ ഇതിലേ; ജോലി ചെയ്യുന്നതായി അഭിനയിക്കാന്‍ മുറിയൊരുക്കി ചൈന
മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ