Rima Bouri: സുസ്മിത സെന്നിന് ശേഷം ലളിത് മോദിയുടെ ഹൃദയം കീഴടക്കിയ വനിത; ആരാണ് റിമ ബൗറി?

Lalit Modi and Rima Bouri: 25 വര്‍ഷമായി സൗഹൃദത്തിലായിരുന്നു ലളിത് മോദിയും, റിമ ബൗറിയും. സൗഹൃദം പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നുവെന്ന് ലളിത് മോദി. ലെബനന്‍ കേന്ദ്രീകരിച്ചുള്ള ഒരു ഇന്‍ഡിപെന്‍ഡന്റ് കണ്‍സള്‍ട്ടന്റാണ് റിമ. മാര്‍ക്കറ്റിംഗ് മേഖലയാണ് പശ്ചാത്തലം

Rima Bouri: സുസ്മിത സെന്നിന് ശേഷം ലളിത് മോദിയുടെ ഹൃദയം കീഴടക്കിയ വനിത; ആരാണ് റിമ ബൗറി?

ലളിത് മോദി, റിമ ബൗറി

jayadevan-am
Published: 

17 Feb 2025 20:30 PM

വാലന്റൈന്‍ ദിനത്തോടനുബന്ധിച്ച് ഐപിഎല്‍ സ്ഥാപകനും മുന്‍ ചെയര്‍മാനുമായ ലളിത് മോദി പങ്കുവച്ച ഒരു കുറിപ്പ് ശ്രദ്ധേയമായിരുന്നു. തന്റെ പുതിയ പ്രണയിനിയെ പരിചയപ്പെടുത്തിക്കൊണ്ടായിരുന്നു ലളിത് മോദിയുടെ പോസ്റ്റ്. റിമ ബൗറിയാണ് ലളിത് മോദിയുടെ പ്രണയിനി. 25 വര്‍ഷമായി സൗഹൃദത്തിലായിരുന്നു ഇരുവരും. സൗഹൃദം പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നുവെന്ന് 61കാരനായ ലളിത് മോദി പറഞ്ഞു. നിങ്ങളെയും കൂടുതല്‍ സ്‌നേഹിക്കുന്നുവെന്ന് മോദിയുടെ കുറിപ്പിന് മറുപടിയായി റിമ കമന്റ് ചെയ്തു.

ആരാണ് റിമ ബൗറി?

ലെബനന്‍ കേന്ദ്രീകരിച്ചുള്ള ഒരു ഇന്‍ഡിപെന്‍ഡന്റ് കണ്‍സള്‍ട്ടന്റാണ് റിമ ബൗറിയെന്ന് ലിങ്ക്ഡ്ഇൻ പ്രൊഫൈല്‍ വ്യക്തമാക്കുന്നു. മാര്‍ക്കറ്റിംഗ് മേഖലയാണ് ഇവരുടെ പശ്ചാത്തലം. യുകെയിലെ സറേയിലുള്ള സെന്റ് തെരേസ കോൺവെന്റിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. സ്വിറ്റ്സർലൻഡിലെ ലോസാനിലുള്ള ബ്രില്ലന്റ്മോണ്ട് ഇന്റർനാഷണൽ സ്കൂളിൽ നിന്നാണ് അവർ എ ലെവൽ (A-level) പൂർത്തിയാക്കിയതെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ലണ്ടനിലെ അമേരിക്കൻ ഇന്റർനാഷണൽ യൂണിവേഴ്സിറ്റിയിലെ റിച്ച്മണ്ടിൽ നിന്ന് മാർക്കറ്റിംഗിൽ ബിരുദം നേടി. ഇംഗ്ലീഷ്, ഫ്രഞ്ച്, പോർച്ചുഗീസ് ഭാഷകളിൽ പ്രാവീണ്യമുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ലളിത് മോദി

മിനൽ സഗ്രാനിയായിരുന്നു ലളിത് മോദിയുടെ ഭാര്യ. 1991ലാണ് ഇരുവരും വിവാഹിതരായത്. അര്‍ബുദബാധിതയായിരുന്ന മിനാല്‍ 2018ല്‍ മരിച്ചു. ആലിയ, രുചിര്‍ എന്നിവരാണ് ഇരുവരുടെയും മക്കള്‍. ബോളിവുഡ് നടിയും മുൻ മിസ് യൂണിവേഴ്‌സുമായ സുസ്മിത സെന്നുമായി തനിക്ക് ബന്ധമുണ്ടെന്ന് 2022-ൽ ലളിത് മോദി വെളിപ്പെടുത്തിയിരുന്നു.

Read Also : ഇന്ത്യന്‍ വംശജ ശാരദയുടെ മകള്‍; മസ്‌കിന്റെ പങ്കാളി; ആരാണ് ഷിവോണ്‍ സിലിസ്‌? ‘ചില്ലറക്കാരി’യല്ല ഈ 39കാരി

സുസ്മിതയ്‌ക്കൊപ്പമുള്ള വിവിധ ചിത്രങ്ങളും അന്ന് ലളിത് മോദി സമൂഹമാധ്യമത്തില്‍ പങ്കുവച്ചിരുന്നു. ‘ബെറ്റര്‍ ഹാഫ്’ എന്നായിരുന്നു അദ്ദേഹം സുസ്മിതയെ വിളിച്ചത്. ഇതോടെ ഇരുവരും വിവാഹിതരായെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ വ്യാപകമായി. എന്നാല്‍ വിവാഹം കഴിച്ചിട്ടില്ലെന്നും, പരസ്പരം ഡേറ്റിംഗ് നടത്തുകയാണെന്നും പിന്നീട് ലളിത് മോദി വ്യക്തമാക്കി.

തൈരിനൊപ്പം ഇവ കഴിക്കല്ലേ പണികിട്ടും
ഈ ഭക്ഷണങ്ങൾ പാവയ്ക്കയുടെ കൂടെ കഴിക്കരുത്..!
കിവിയുടെ തൊലിയിൽ ഇത്രയും കാര്യങ്ങളുണ്ടോ ?
വീണ്ടും മണവാട്ടിയായി അഹാന കൃഷ്ണ