20കാരിയിലൂടെ ഇന്ത്യയ്ക്ക് ചരിത്രനിമിഷം; മിസ് ഗ്രാന്‍ഡ് ഇന്‍റര്‍നാഷണല്‍ കിരീടം ചൂടിയ റേച്ചല്‍ ഗുപ്ത ആരാണ് ? | Who is Rachel Gupta? Meet Miss Grand International 2024 title Malayalam news - Malayalam Tv9

Rachel Gupta: 20കാരിയിലൂടെ ഇന്ത്യയ്ക്ക് ചരിത്രനിമിഷം; മിസ് ഗ്രാന്‍ഡ് ഇന്‍റര്‍നാഷണല്‍ കിരീടം ചൂടിയ റേച്ചല്‍ ഗുപ്ത ആരാണ് ?

Rachel Gupta: മിസ് വേള്‍ഡ്, മിസ് യൂണിവേഴ്സ് സൗന്ദര്യപട്ടങ്ങള്‍ പലവട്ടം നേടിയിട്ടുണ്ടെങ്കിലും മിസ് ഗ്രാന്‍ഡ് ഇന്‍റര്‍നാഷണല്‍ കിരീടം ഇന്ത്യയിലേക്കെത്തുന്നത് ഇതാദ്യമായാണ്.

Rachel Gupta: 20കാരിയിലൂടെ ഇന്ത്യയ്ക്ക് ചരിത്രനിമിഷം; മിസ് ഗ്രാന്‍ഡ് ഇന്‍റര്‍നാഷണല്‍ കിരീടം ചൂടിയ റേച്ചല്‍ ഗുപ്ത ആരാണ് ?

റേച്ചല്‍ ഗുപ്ത (image credits: social media)

Published: 

27 Oct 2024 22:30 PM

2024 മിസ് ഗ്രാന്‍ഡ് ഇന്‍റര്‍നാഷണല്‍ കിരീടം ചൂടി ഇന്ത്യയുടെ റേച്ചല്‍ ഗുപ്ത. 68 രാജ്യങ്ങളിൽ നിന്നുള്ള സൗന്ദര്യറാണിമാരെ പിന്തള്ളിയാണ് റേച്ചല്‍ ഗുപ്ത കിരീടം ചൂടിയത്. ഇതോടെ ഇന്ത്യയ്ക്ക് ചരിത്ര നിമിഷമാണ് ഉണ്ടായിരിക്കുന്നത്. മിസ് വേള്‍ഡ്, മിസ് യൂണിവേഴ്സ് സൗന്ദര്യപട്ടങ്ങള്‍ പലവട്ടം നേടിയിട്ടുണ്ടെങ്കിലും മിസ് ഗ്രാന്‍ഡ് ഇന്‍റര്‍നാഷണല്‍ കിരീടം ഇന്ത്യയിലേക്കെത്തുന്നത് ഇതാദ്യമായാണ്. തായ്​ലന്‍റിലെ ബാങ്കോക്കില്‍ വച്ചായിരുന്നു മത്സരം. പെറുവില്‍ നിന്നുള്ള മുന്‍ മിസ് ഗ്രാന്‍ഡ് ഇന്‍റര്‍നാഷണല്‍ ലൂസിയാന ഫൂസ്റ്ററാണ് റേച്ചല്‍ ഗുപ്തയെ കിരീടമണിയിച്ചത്.

പഞ്ചാബിലെ ജലന്തര്‍ സ്വദേശിനിയാണ് ഇരുപത് കാരിയായി റേച്ചൽ ​ഗുപ്ത. മോഡലും നടിയും സംരംഭകയുമായ റേച്ചല്‍ മല്‍സരത്തിന്‍റെ തുടക്കത്തില്‍ തന്നെ ​ഗംഭീരപ്രകടനമാണ് കാഴ്ചവച്ചത്. ഉടലഴകില്‍ മാത്രമല്ല, ചടുലമായ അവതരണം കൊണ്ടും, വ്യക്തവും സുദൃഢവുമായ ഉത്തരങ്ങള്‍ കൊണ്ടും റേച്ചല്‍ ഗുപ്ത വിധികര്‍ത്താക്കളെയും കാണികളെയും അമ്പരപ്പിച്ചു. രാജ്യത്തിന്‍റെ പൈതൃകവും പ്രത്യേകതയും വിളിച്ചോതുന്ന നാഷണല്‍ കോസ്റ്റ്യൂം റൗണ്ടില്‍ ഗംഗാ നദിയെ സൂചിപ്പിക്കുന്ന വസ്ത്രമണിഞ്ഞാണ് റേച്ചല്‍ വേദിയിലെത്തിയത്. പിന്നീട് നടന്ന ചോദ്യോത്തരവേളയിയില്‍ റേച്ചലിന്‍റെ ഉത്തരങ്ങള്‍ വിധകര്‍ത്താക്കളുടെ മനം നിറച്ചു.

Also read-TVK Party: ജാതി സെൻസസ് നടത്തണം; ഡിഎംകെ രാഷ്ട്രീയ എതിരാളി, പാർട്ടിയുടെ രാഷ്ട്രീയ നയങ്ങൾ വ്യക്തമാക്കി വിജയ്

അവസാന റൗണ്ടിൽ അഞ്ച് മല്‍സരാര്‍ഥികളായിരുന്നു ഉണ്ടായിരുന്നത്. ലോകം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയായി നിങ്ങള്‍ കരുതുന്നതെന്ത്? അതിനുളള പരിഹാരമെന്ത്?എന്ന ചോദ്യ ഉത്തര വേളയിൽ . ദാരിദ്രവും പട്ടിണിയും ജനസംഖ്യാവര്‍ധനയും ഒപ്പം വിഭവങ്ങളുടെ അപര്യാപ്തതയും എന്നായിരുന്നു റേച്ചല്‍ ഗുപ്തയുടെ ഉത്തരം. ഭക്ഷണം, വെളളം, വിദ്യാഭ്യാസം എന്നിവയുടെ കുറവും ലോകം ഒറ്റക്കെട്ടായി നിന്ന് വിഭവങ്ങള്‍ സംരക്ഷിക്കേണ്ടതിന്‍റെ ആവശ്യകതയും റേച്ചല്‍ ചൂണ്ടിക്കാട്ടി. ജനസംഖ്യാവര്‍ധന പരിഹരിക്കണമെന്നും ലോകനേതാക്കള്‍ ഒറ്റക്കെട്ടായി നിന്ന് യുദ്ധമടക്കമുളള സംഘര്‍ഷങ്ങള്‍ക്ക് പരിഹാരം കാണണമെന്നുമായിരുന്നു റേച്ചലിന്‍റെ ഉത്തരം.

Related Stories
Iran-Israel Conflict: തിരിച്ചടിക്കാനുള്ള അവകാശമുണ്ടെന്ന് ഇറാന്‍; ഇസ്രായേല്‍ സുരക്ഷയ്ക്ക് സൈന്യത്തിന് നിര്‍ദേശം നല്‍കി യുഎസ്‌
UAE Amnesty : യുഎഇ പൊതുമാപ്പ്; ദുബായ് കോൺസുലേറ്റിനെ സമീപിച്ചത് പതിനായിരത്തിലധികം ഇന്ത്യക്കാർ
Pakistan Suicide Bombing: പാകിസ്താനിൽ ചാവേറാക്രമണത്തിൽ എട്ട് മരണം; ആക്രമണം അഫ്​ഗാൻ അതിർത്തി പ്രദേശത്ത്
Elon Musk : തീവ്ര ഇടതുപക്ഷക്കാരാണ് വിക്കിപീഡിയ നിയന്ത്രിക്കുന്നത്; സംഭാവന നൽകരുതെന്ന് ഇലോൺ മസ്ക്
Iran-Israel Conflict: തിരിച്ചടിച്ച് ഇസ്രായേൽ; ഇറാനിൽ കനത്ത വ്യോമാക്രമണം, ടെഹ്റാനിൽ ഉൾപ്പടെ ഉഗ്രസ്ഫോടനം
Mia Khalifa: ഏതോ രാജ്യത്ത് ആർക്കോ വേണ്ടി യുദ്ധം ചെയ്യുന്നു…; യുഎസ് സൈനികരെ പരിഹസിച്ച് മിയ ഖലീഫ
റവ കഴിക്കില്ലെന്ന് പരാതി പറയല്ലേ.. രുചിയിൽ റവ ബർഫി
മഴക്കാലത്ത് വേണം ഏറെ കരുതൽ; പാദങ്ങൾക്ക് നൽകാം അല്പം ശ്രദ്ധ
കുടിക്കാൻ ബെസ്റ്റ് ചൂടുവെള്ളമോ പച്ചവെള്ളമോ?
വിവാഹ നിശ്ചയ ചിത്രങ്ങളുമായി നടി അഞ്ജു കുര്യന്‍