5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Hassan Nasrallah: ഇത്തവണ ലക്ഷ്യം പിഴച്ചില്ല, മകന് പിന്നാലെ നസ്‌റല്ലയും യാത്രയായി; ആരാണ് ഹസന്‍ നസ്‌റല്ല

Who is Hassan Nasrallah: 1960ല്‍ ബെയ്‌റൂട്ടിലാണ് ഹസന്‍ നസ്‌റല്ലയുടെ ജനനം. കുടുംബത്തിലെ ഒന്‍പത് മക്കളില്‍ ഏറ്റവും മൂത്തവന്‍. 1957ലാണ് ഷിയ ഗ്രൂപ്പുകളുടെ അമല്‍ മൂവ്‌മെന്റിനോടൊപ്പം അദ്ദേഹം ചേരുന്നത്. മതപഠനത്തിന് ശേഷം ലെബനനിലേക്ക് തിരിച്ചെത്തിയ ശേഷമാണ് മൂവ്‌മെന്റിന്റെ ഭാഗമാകുന്നത്.

Hassan Nasrallah: ഇത്തവണ ലക്ഷ്യം പിഴച്ചില്ല, മകന് പിന്നാലെ നസ്‌റല്ലയും യാത്രയായി; ആരാണ് ഹസന്‍ നസ്‌റല്ല
ഹിസ്ബുള്ള തലവന്‍ ഹസന്‍ നസ്റല്ല (Francesca Volpi/Getty Images)
shiji-mk
Shiji M K | Updated On: 28 Sep 2024 17:33 PM

ബെയ്റൂട്ടില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹിസ്ബുള്ള തലവന്‍ ഹസന്‍ നസ്റല്ല (Hassan Nasrallah) കൊല്ലപ്പെട്ടതായി പ്രഖ്യാപിച്ചിരിക്കുകയാണ് ഇസ്രായേല്‍. എക്സ് പോസ്റ്റിലൂടെയാണ് ഇസ്രായേല്‍ അദ്ദേഹം കൊല്ലപ്പെട്ടതായി വാദം ഉന്നയിച്ചിരിക്കുന്നത്. മൂന്ന് പതിറ്റാണ്ടായി ഹിസ്ബള്ളയുടെ സെക്രട്ടറി ജനറലാണ് ഹസന്‍ നസ്‌റല്ല. നസ്‌റല്ല കൊല്ലപ്പെട്ടതായി ഇസ്രായേല്‍ അവകാശപ്പെടുന്നുണ്ടെങ്കിലും ഇക്കാര്യം ഇതുവരേക്കും ഹിസ്ബുള്ള സ്ഥിരീകരിച്ചിട്ടില്ല. ആ സഹചര്യത്തില്‍ ആരാണ് നസ്റല്ല എന്ന ചോദ്യം പ്രസക്തമാവുകയാണ്.

ആരാണ് ഹസന്‍ നസ്റല്ല

1960ല്‍ ബെയ്‌റൂട്ടിലാണ് ഹസന്‍ നസ്‌റല്ലയുടെ ജനനം. കുടുംബത്തിലെ ഒന്‍പത് മക്കളില്‍ ഏറ്റവും മൂത്തവന്‍. 1957ലാണ് ഷിയ ഗ്രൂപ്പുകളുടെ അമല്‍ മൂവ്‌മെന്റിനോടൊപ്പം അദ്ദേഹം ചേരുന്നത്. മതപഠനത്തിന് ശേഷം ലെബനനിലേക്ക് തിരിച്ചെത്തിയ ശേഷമാണ് മൂവ്‌മെന്റിന്റെ ഭാഗമാകുന്നത്. എന്നാല്‍ 1982ല്‍ ഇസ്രായേല്‍ ലെബനനെ ആക്രമിച്ചപ്പോള്‍ ഗ്രൂപ്പില്‍ നിന്നും വേര്‍പ്പെട്ടു. പിന്നീട് ഇറാന്റെ സഹായത്തോടെ ഹിസ്ബുള്ള എന്ന സംഘടനയ്ക്ക് രൂപം നല്‍കിയപ്പോള്‍ അതിന്റെ ഭാഗമായി.

Also Read: Houthis Missile Attack: ഹിസ്ബുല്ലയ്ക്ക് പിന്തുണ; ഇസ്രായേലിനെതിരെ മിസൈൽ ആക്രമണവുമായി യെമൻ ഹൂതികൾ

ഹിസ്ബുള്ള മേധാവി അബ്ബാസ് അല്‍ മുസാവി ഇസ്രായേലിന്റെ ഹെലികോപ്റ്റര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടപ്പോള്‍ നസ്‌റല്ല തന്റെ 32ാം വയസില്‍ ഹിസ്ബുള്ളയുടെ പ്രധാന നേതാവായി ഉയര്‍ന്നു. ഇതിന് പിന്നാലെ വടക്കന്‍ ഇസ്രായേലില്‍ ഹിസ്ബുള്ള റോക്കറ്റ് ആക്രമണം നടത്തി. പിന്നീട് നടത്തിയ കാര്‍ബോംബ് ആക്രമണത്തില്‍ തുര്‍ക്കിയിലെ ഇസ്രായേല്‍ എംബസിയിലെ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. പിന്നീട് അര്‍ജന്റീനയിലെ ഇസ്രായേല്‍ എംബസിയിലെ മനുഷ്യ ബോംബ് സ്‌ഫോടനത്തില്‍ 29 പേര്‍ കൊല്ലപ്പെട്ടു. ഇതോടെ ഹിസ്ബുള്ളയുമായി പ്രഖ്യാപിച്ച യുദ്ധത്തില്‍ നിന്ന് ഇസ്രായേല്‍ പിന്തിരിഞ്ഞു.

എന്നാല്‍ പിന്നീട് ഇസ്രായേല്‍ നടത്തിയ തിരിച്ചടിയില്‍ നസ്‌റല്ലയുടെ മകന്‍ കൊല്ലപ്പെട്ടു. ലെബനന്റെ പഴയ അതിര്‍ത്തികള്‍ പുനസ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് 2006ല്‍ ഹിസ്ബുള്ള ഇസ്രായേല്‍ അതിര്‍ത്തി കടന്ന് ആക്രമണം നടത്തി. അന്ന് എട്ട് ഇസ്രായേലി സൈനികരാണ് കൊല്ലപ്പെട്ടത്. ഇത് യുദ്ധത്തിലേക്ക് വഴിവെച്ചു. 34 ദിവസം നീണ്ടുനിന്ന യുദ്ധത്തില്‍ 1125 ലെബനന്‍ക്കാരും 119 ഇസ്രായേല്‍ സൈനികരുമാണ് കൊല്ലപ്പെട്ടത്. നസ്‌റല്ലയുടെ വീടിന് നേരെ ഇസ്രായേല്‍ യുദ്ധ വിമാനം പറന്നെങ്കിലും അത് ലക്ഷ്യം കണ്ടില്ല. പിന്നീട് പല മേഖലകളിലേക്ക് വ്യാപിച്ച ഹിസ്ബുള്ള 2023ല്‍ ഹമാസ് ഇസ്രായേലിന് നേരെ ആക്രമണം നടത്തിയതോടെ പിന്തുണയുമായി വീണ്ടും രംഗത്തെത്തി.

Also Read: Lebanon Pager Explotion: പേജര്‍ സ്ഫോടനത്തിൽ പങ്കുണ്ടെന്ന് സംശയം; മലയാളിയായ റിൻസൺ ജോസിനെതിരെ സെര്‍ച്ച് വാറന്റ്

കഴിഞ്ഞ ഒരുപാട് നാളായി ഇസ്രായേലിന്റെ നോട്ടപ്പുള്ളിയായിരുന്നു ഹസന്‍ നസ്‌റല്ല. വധഭീഷണി ഉണ്ടായിരുന്നതിനാല്‍ പൊതു ചടങ്ങുകളിലൊന്നും കഴിഞ്ഞ കുറേ നാളുകളായി അദ്ദേഹം പങ്കെടുത്തിരുന്നില്ല. ഇറാനുമായി അടുത്ത ബന്ധമുണ്ടായിരുന്ന നസ്‌റല്ലയുടെ കരുത്ത് തന്നെയാണ് ഹിസ്ബുള്ളയെ ഇന്ന് കാണുന്ന നിലയിലേക്ക് വളര്‍ത്തിയത്. ഇസ്രായേലിനെതിരെ പോരാട്ടം കടുപ്പിക്കാന്‍ ഇറാന്‍ അകമഴിഞ്ഞ സഹായമാണ് ഹിസ്ബുള്ളയ്ക്ക് നല്‍കുന്നത്.

ഇറാനുമായി മാത്രമല്ല, ഫല്തീന്‍ സായുധ സംഘടനയായ ഹമാസ്, ഇറാഖിലെയും യെമനിലേയും സായുധ ഗ്രൂപ്പുകള്‍ എന്നിവയുമായി സുഹൃദ് ബന്ധം കാത്തുസൂക്ഷിക്കാന്‍ നസ്‌റല്ല ഏറെ ശ്രദ്ധിച്ചിരുന്നു.