5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Astrologer Amy Tripp: ബൈഡൻ്റെയും ട്രംപിൻ്റെയും ഭാവി പ്രവചിച്ച് അമേരിക്കൻ ജ്യോതിഷി; ആരാണ് എമി ട്രിപ്പ്?

Who Is Amy Tripp: ഡോണൾഡ് ട്രംപ് അടുത്ത അമേരിക്കൻ പ്രസിഡന്റാകുമെന്നാണ് എമിയുടെ പുതിയ പ്രവചനം. ട്രംപിന്റെ ​ഗ്രഹനില അനുസരിച്ച് വിജയത്തിന്റെ കൊടുമുടി കീഴടക്കുമെന്നാണ് എമി പറയുന്നത്.

Astrologer Amy Tripp: ബൈഡൻ്റെയും ട്രംപിൻ്റെയും ഭാവി പ്രവചിച്ച് അമേരിക്കൻ ജ്യോതിഷി; ആരാണ് എമി ട്രിപ്പ്?
Donald Trump, Amy Tripp, Joe Biden.
neethu-vijayan
Neethu Vijayan | Published: 29 Jul 2024 09:58 AM

വാഷിങ്ടൻ: തിരഞ്ഞെടുപ്പിനോടൊപ്പം ഇപ്പോൾ അമേരിക്കയിൽ ചർച്ചയായിരിക്കുന്ന വിഷയമാണ് വനിതാ ജ്യോതിഷി എമി ട്രിപ്പ് (Amy Tripp). ബൈഡൻ്റെയും ട്രംപിൻ്റെയും (donald trump) ഭാവി പ്രവചിച്ച അമേരിക്കൻ ജ്യോതിഷി എമി ട്രിപ്പാണ് ഇപ്പോഴത്തെ താരം. പ്രസിഡന്റ് ജോ ബൈഡൻ (Joe Biden) സ്ഥാനാർത്ഥിത്വത്തിൽ നിന്ന് പിന്മാറുമെന്ന് തീയതിയടക്കം പ്രവചിച്ചയാളാണ് എമി ട്രിപ്പ്. ഇതുമാത്രമല്ല ബൈഡന്റെ പ്രവചനത്തിന് പിന്നാലെ, ഡോണൾഡ് ട്രംപ് അടുത്ത അമേരിക്കൻ പ്രസിഡന്റാകുമെന്നാണ് എമിയുടെ പുതിയ പ്രവചനം. ട്രംപിന്റെ ​ഗ്രഹനില അനുസരിച്ച് വിജയത്തിന്റെ കൊടുമുടി കീഴടക്കുമെന്നാണ് എമി പറയുന്നത്.

വൈസ് പ്രസിഡന്റ് കമല ഹാരിസായിരിക്കും ട്രംപിന്റെ എതിർ സ്ഥാനാർത്ഥിയെന്നും എമി പറയുന്നുണ്ട്. ഇത് സംബന്ധിച്ച് ഡെമോക്രാറ്റിക് പാർട്ടിയുടെ ഒദ്യോ​ഗിക പ്രഖ്യാപനം ഇതുവരെ വന്നിട്ടില്ലെങ്കിലും പ്രസിഡന്റ് സ്ഥാനാർത്ഥിയെന്ന നിലയിൽ കമല പ്രചാരണം ആരംഭിച്ചിട്ടുണ്ട്. 81 കാരനായ ജോ ബൈഡൻ പ്രസിഡന്റ് സ്ഥാനാർത്വം ഉപേക്ഷിക്കുന്ന തീയതി വരെ കൃത്യമായി പ്രവചിച്ചതോടെയാണ് എമി അമേരിക്കയിൽ ചർച്ചാവിഷയമായത്.

ബൈഡൻ പിന്മാറ്റം പ്രഖ്യാപിക്കുന്നത് ജൂലൈ 21 ആയിരിക്കുമെന്നായിരുന്നു ജൂൺ 11ന് എമി പറഞ്ഞത്. എന്നാൽ അതേ ദിവസം തന്നെ ബൈഡൻ സ്ഥാനാർഥിത്വത്തിൽ നിന്ന് പിന്മാറുന്നതായി അറിയിച്ചത് ആളുകളെ ഞെട്ടിച്ചു. ബൈഡന് പകരം കമലാ ഹാരിസ് സ്ഥാനാർഥിയാകുമെന്നും എമി പറഞ്ഞിരുന്നു. അതും ഫലിക്കുമെന്നാണ് ഇപ്പോൾ എല്ലാവരും വിശ്വസിക്കുന്നത്. ഓഗസ്റ്റ് മാസം യുഎസിൽ രാഷ്ട്രീയപരമായി ബുദ്ധിമുട്ടുള്ളതായിരിക്കുമെന്നും ആമി ട്രിപ്പിൻ്റെ പ്രവചനത്തിൽ പറയുന്നു. ഡെമോക്രാറ്റിക് ദേശീയ കൺവെൻഷൻ ഓഗസ്റ്റ് 19 ന് ആരംഭിക്കുമെന്നതും ശ്രദ്ധേയമാണ്. ജോ ബൈഡന് കൂടുതൽ ബുദ്ധിമുട്ടുകൾ സമീപഭാവിയിൽ ഉണ്ടാകുമെന്നും ആമി തൻ്റെ പ്രവചനത്തിലൂടെ അറിയിച്ചു.

അതേസമയം, കമലാ ഹാരിസ് എത്തിയതോടെ മത്സരം കടുക്കാനാണ് സാധ്യത. തെരഞ്ഞെടുപ്പിന് ഇനി 100 ദിവസം മാത്രമാണ് ബാക്കിനിൽക്കുന്നത്.

ആരാണ് എമി ട്രിപ്പ്?

അമേരിക്കയിലെ ഒരു ജ്യോതിഷിയും തെറാപ്പിസ്റ്റുമാണ് എമി ട്രിപ്പ്. ന്യൂയോർക്ക് യൂണിവേഴ്‌സിറ്റിയിൽ നിന്ന് സോഷ്യൽ വർക്കിൽ ബിരുദാനന്തര ബിരുദം നേടിയ അവർ ഇൻ്റർനാഷണൽ സൊസൈറ്റി ഓഫ് അസ്‌ട്രോളജിക്കൽ റിസർച്ചിൽ (ഐഎസ്എആർ) ആസ്ട്രോളജിയിൽ യോഗ്യത നേടിയ വ്യക്തിയാണ്. എൻസിജിആർ (നാഷണൽ കൗൺസിൽ ഫോർ ജിയോകോസ്മിക് റിസർച്ച്), എഎഫ്എ (അമേരിക്കൻ ഫെഡറേഷൻ ഓഫ് ജ്യോത്സ്യർ) തുടങ്ങിയ പ്രൊഫഷണൽ ഓർഗനൈസേഷനുകളിൽ സജീവ അം​ഗം കൂടിയാണ് എമി ട്രിപ്പ്. എമി മുമ്പ് നടത്തിയ നിരവധി പ്രവചനങ്ങൾ യാഥാർത്ഥ്യമായതായും വിവരമുണ്ട്.