5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Elon Musk: അക്രമത്തെ പ്രോത്സാഹിപ്പിക്കാന്‍ പാടില്ല; ട്രംപിനെതിരായ വധശ്രമത്തില്‍ മസ്‌കിനെതിരെ വൈറ്റ് ഹൗസ്‌

White House Against Elon Musk: അക്രമത്തെ അപലപിക്കാന്‍ മാത്രമേ പാടുള്ളൂ, ഒരു കാരണവശാലും പ്രോത്സാഹിപ്പിക്കുകയോ തമാശവത്കരിക്കുകയോ ചെയ്യരുത്. മസ്‌ക് നടത്തിയതുപോലുള്ള പരാമര്‍ശങ്ങള്‍ നിരുത്തരവാദപരമാണ്. യുഎസില്‍ രാഷ്ട്രീയ അക്രമങ്ങള്‍ക്കോ മറ്റെന്തെങ്കിലും തരത്തിലുള്ള അക്രമങ്ങള്‍ക്കോ സ്ഥാനമില്ലെന്നും പ്രസ്താവനയിലൂടെ വൈറ്റ് ഹൗസ് അറിയിച്ചു.

Elon Musk: അക്രമത്തെ പ്രോത്സാഹിപ്പിക്കാന്‍ പാടില്ല; ട്രംപിനെതിരായ വധശ്രമത്തില്‍ മസ്‌കിനെതിരെ വൈറ്റ് ഹൗസ്‌
ഇലോണ്‍ മസ്‌ക് (Dimitrios Kambouris/Getty Images for The Met Museum/Vogue)
shiji-mk
Shiji M K | Published: 17 Sep 2024 16:20 PM

വാഷിങ്ടണ്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരായ (Donald Trump) വധശ്രമത്തില്‍ ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക് (Elon Musk) പങ്കുവെച്ച കമന്റിനെതിരെ വൈറ്റ് ഹൗസ്. എന്തുകൊണ്ട് കമല ഹാരിസിനെതിരെയും ജോ ബൈഡനെതിരെയും വധശ്രമങ്ങള്‍ നടക്കുന്നില്ലായെന്നാണ് മസ്‌ക് എക്‌സില്‍ പങ്കുവെച്ച കമന്റില്‍ പറയുന്നത്. ഇതിനെതിരെയാണ് വൈറ്റ് രൂക്ഷമായ ഭാഷയില്‍ വിമര്‍ശനം ഉന്നയിച്ചത്. മസ്‌കിന്റെ കമന്റ് നിരുത്തരവാദപരമാണെന്നും അമേരിക്കയില്‍ അക്രമത്തിന് സ്ഥാനമില്ലെന്നും വൈറ്റ് ഹൗസ് പ്രതികരിച്ചു.

അക്രമത്തെ അപലപിക്കാന്‍ മാത്രമേ പാടുള്ളൂ, ഒരു കാരണവശാലും പ്രോത്സാഹിപ്പിക്കുകയോ തമാശവത്കരിക്കുകയോ ചെയ്യരുത്. മസ്‌ക് നടത്തിയതുപോലുള്ള പരാമര്‍ശങ്ങള്‍ നിരുത്തരവാദപരമാണ്. യുഎസില്‍ രാഷ്ട്രീയ അക്രമങ്ങള്‍ക്കോ മറ്റെന്തെങ്കിലും തരത്തിലുള്ള അക്രമങ്ങള്‍ക്കോ സ്ഥാനമില്ലെന്നും പ്രസ്താവനയിലൂടെ വൈറ്റ് ഹൗസ് അറിയിച്ചു.

Also Read: Donald Trump: ട്രംപ് സുരക്ഷിതൻ; ആശ്വാസമെന്ന് ജോ ബൈഡനും കമലാ ഹാരിസും

എന്തുകൊണ്ടാണ് ഡൊണാള്‍ഡ് ട്രംപിനെ കൊല്ലാന്‍ അവര്‍ ആഗ്രഹിക്കുന്നത്? എന്ന എക്‌സ് ഉപഭോക്താവിന്റെ ചോദ്യത്തിന് ആരും ബൈഡനേയും കമലയേയും കൊല്ലാന്‍ ശ്രമിക്കുന്നില്ല എന്നായിരുന്നു മസ്‌ക് മറുപടി കൊടുത്തിരുന്നത്. എന്നാല്‍ ഈ കമന്റ് വിവാദമായതോടെ മസ്‌ക് അത് പിന്‍വലിച്ചു.

അതേസമയം, വീണ്ടും അധികാരത്തിലെത്തിയാല്‍ മുഴുവന്‍ ഫെഡറല്‍ ഗവണ്‍മെന്റിന്റെയും ഓഡിറ്റ് നടത്തുമെന്നും പുതിയ പരിഷ്‌കാരങ്ങള്‍ക്ക് ശുപാര്‍ശകള്‍ നല്‍കുന്നതിനായി എഫിഷ്യന്‍സി കമ്മീഷനെ നിയമിക്കുമെന്നും ട്രംപ് നേരത്തെ പറഞ്ഞിരുന്നു. രൂപീകരിക്കുന്ന കമ്മീഷന്റെ ചെയര്‍മാനായി ഇലോണ്‍ മസ്‌കിനെയാണ് നിയമിക്കുകയെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു.

അതേസമയം, യുഎസ് മുന്‍ പ്രസിഡന്റും പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയുമായ ഡൊണാള്‍ഡ് ട്രംപിന് നേരെ കഴിഞ്ഞ ദിവസമാണ് വെടിവെപ്പുണ്ടായത്. ഫ്‌ളോറിഡയിലെ വെസ്റ്റ് പാം ബീച്ചിലുള്ള ട്രംപ് ഇന്റര്‍നാഷണല്‍ ഗോള്‍ഫ് ക്ലബ്ബില്‍ ഗോള്‍ഫ് കളിയ്ക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്.

എന്നാല്‍ ട്രംപിന് പരിക്കില്ലെന്നും അദ്ദേഹം സുരക്ഷിതനാണെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി. അക്രമി ഒന്നിലേറെ തവണ ട്രംപിന് നേരെ വെടിയുതിര്‍ത്തതായും വൈറ്റ് ഹൗസ് പുറത്തിറക്കിയ കുറിപ്പില്‍ വ്യക്തമാക്കുന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ തിരിച്ച് വെടിവെച്ചതായും ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ട്രംപിന് നേര്‍ക്കുണ്ടായ വെടിവെപ്പില്‍ അദ്ദേഹം സുരക്ഷിതനാണെന്ന് ട്രംപിന്റെ പ്രചാരണ വിഭാഗത്തിന്റെ കമ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ സ്റ്റീവന്‍ ചങ് അറിയിച്ചു. ആക്രമണത്തിന് ശേഷം കാറില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ച അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

സംഭവത്തില്‍ റയാന്‍ വെസ്ലി റൂത്ത് എന്നയാളാണ് പിടിയിലായത്. ഇയാള്‍ കടുത്ത യുക്രൈന്‍ അനുകൂലിയാണെന്നും യുക്രൈനിലേക്ക് പോകാനും അവിടെ സന്നദ്ധ സേവനം നടത്തിയ മരിക്കാനും തയാറാണെന്ന് എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാകുന്നതായി യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. കൂടാതെ സാമൂഹിക മാധ്യമങ്ങളിലൂടെ ട്രംപിനെതിരെ നിരവധി തവണ ഇയാള്‍ വിമര്‍ശനം ഉന്നയിച്ചിട്ടുണ്ടെന്നും അന്വേഷണം സംഘം കണ്ടെത്തിയിട്ടുണ്ട്. എകെ 47 തോക്ക്, ക്യാമറ, രണ്ട് ബാഗുകള്‍ തുടങ്ങിയവ ഇയാളില്‍നിന്ന് പിടിച്ചെടുത്തു.

അതേസമയം, ട്രംപിന് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതികരിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡനും കമല ഹാരിസും രംഗത്തെത്തി. ട്രംപ് സുരക്ഷിതനാണെന്ന് അറിഞ്ഞതില്‍ ആശ്വാസമുണ്ടെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.

രാഷ്ട്രീയ ആക്രമണങ്ങള്‍ക്ക് യുഎസില്‍ സ്ഥാനമില്ലെന്ന് ബൈഡന്‍ പറഞ്ഞു. ട്രംപിനെ സംരക്ഷിക്കാനുള്ള രഹസ്യ സേവനത്തിന് അദ്ദേഹം നിര്‍ദ്ദേശം നല്‍കി. ട്രംപിന് പരിക്കില്ല എന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ ആശ്വാസം പ്രകടിപ്പിച്ച് കമലാ ഹാരിസും പ്രസ്താവനയിറക്കുകയായിരുന്നു. അദ്ദേഹം സുരക്ഷിതനാണെന്ന് അറിഞ്ഞതില്‍ തനിക്ക് സന്തോഷമുണ്ട്. അക്രമത്തിന് അമേരിക്കയില്‍ സ്ഥാനമില്ലെന്നും അവര്‍ എക്സില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു.

Also Read: US Presidential Election: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്; സുനിതയും വില്‍മോറും ബഹിരാകാശത്ത് നിന്ന് വോട്ടുചെയ്യും

അതേസമയം, പെന്‍സില്‍വേനിയയിലെ ബട്‌ലറില്‍ പ്രചാരണറാലിയില്‍ നേരത്തെ ട്രംപിന് നേരെ വധശ്രമമുണ്ടായിരുന്നു. സംഭവം നടന്ന് രണ്ടുമാസം തികയുമ്പോഴാണ് വീണ്ടും വധശ്രമം ആവര്‍ത്തിക്കപ്പെട്ടത്. ട്രംപ് സംസാരിക്കാന്‍ ആരംഭിച്ചതിന് പിന്നാലെ ഗാലറിയില്‍ നിന്ന് വെടിയൊച്ച കേള്‍ക്കുകയായിരുന്നു. സംഭവത്തില്‍ കാണികളില്‍ ഒരാള്‍ കൊല്ലപ്പെട്ടു.

ഗാലറിയില്‍ നിന്ന് വെടിയൊച്ച കേട്ടതായാണ് ദൃക്‌സാക്ഷികള്‍ പറഞ്ഞത്. ട്രംപിന്റെ ചെവിയില്‍ നിന്ന് രക്തം ഒഴുകുന്ന വീഡിയോ പുറത്തുവന്നിരുന്നു. സംഭവത്തിന് പിന്നാലെ ട്രംപിനെ ഉടന്‍ സുരക്ഷിത സ്ഥലത്തേക്ക് മാറ്റുകയും അദ്ദേഹം സുരക്ഷിതനാണെന്ന് രഹസ്യാന്വേഷണ വിഭാഗം അറിയിക്കുകയുമാണുണ്ടായത്.