E Visa For Indians: എന്താണ് ഇ-വിസ? ഇന്ത്യക്കാർക്ക് ഇ-വിസ നൽകുന്ന രാജ്യങ്ങൾ ഇതാണ്

What is E Visa: ഇ വിസ സ്വന്തമാക്കുന്നതിനായി നിങ്ങള്‍ പോകാന്‍ ഉദ്ദേശിക്കുന്ന രാജ്യത്തിന്റെ ഔദ്യോഗിക സര്‍ക്കാര്‍ വെബ്‌സൈറ്റ് വഴിയോ അല്ലെങ്കില്‍ അംഗീകൃത വിസ സേവന ദാതാവ് വഴിയോ ഓണ്‍ലൈനായി ലഭിക്കുന്നതാണ്. നേരത്തെ വിസ ലഭിക്കുന്നതിനായി നിങ്ങള്‍ ഒരു അപേക്ഷ ഫോമും അതിനോടനുബന്ധ രേഖകളും പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പും പോകാനുദ്ദേശിക്കുന്ന രാജ്യത്തിന്റെ എംബസിയിലോ അല്ലെങ്കില്‍ കോണ്‍സുലേറ്റിലോ സമര്‍പ്പിക്കേണ്ടതായിട്ടുണ്ട്.

E Visa For Indians: എന്താണ് ഇ-വിസ? ഇന്ത്യക്കാർക്ക്  ഇ-വിസ നൽകുന്ന രാജ്യങ്ങൾ ഇതാണ്

വീസ (Image Credits- Hinterhaus Productions/DigitalVision/Getty Images)

Published: 

18 Dec 2024 10:12 AM

വിദേശത്തേക്ക് ചേക്കേറുന്നവരുടെയും യാത്ര ചെയ്യുന്നവരുടെയും എണ്ണത്തില്‍ വലിയ വര്‍ധനവാണ് ഈയടുത്തിടെ ഉണ്ടായിരിക്കുന്നത്. നമ്മുടെ രാജ്യത്ത് നിന്ന് മറ്റൊരു രാജ്യത്തേക്ക് പോകുമ്പോള്‍ തീര്‍ച്ചയായും പാസ്‌പോര്‍ട്ട് കൂടാതെ വിസയും യാത്രക്കാര്‍ കയ്യില്‍ കരുതേണ്ടതാണ്. ഇവ രണ്ടുമില്ലാതെ യാത്ര സാധ്യമാകില്ല. എന്നാല്‍ വിസ നേടിയെടുക്കുക എന്നത് അത്ര നിസാരമായിട്ടുള്ളൊരു കാര്യമല്ല. എന്നാല്‍ ഇന്ന് പല രാജ്യങ്ങളും ഇന്ത്യക്കാരായിട്ടുള്ള യാത്രക്കാര്‍ക്ക് ഇ വിസ സൗകര്യം ഏര്‍പ്പാടാക്കിയിട്ടുണ്ട്.

ഇത്തരത്തില്‍ ഇ വിസ സ്വന്തമാക്കുന്നതിനായി നിങ്ങള്‍ പോകാന്‍ ഉദ്ദേശിക്കുന്ന രാജ്യത്തിന്റെ ഔദ്യോഗിക സര്‍ക്കാര്‍ വെബ്‌സൈറ്റ് വഴിയോ അല്ലെങ്കില്‍ അംഗീകൃത വിസ സേവന ദാതാവ് വഴിയോ ഓണ്‍ലൈനായി ലഭിക്കുന്നതാണ്. നേരത്തെ വിസ ലഭിക്കുന്നതിനായി നിങ്ങള്‍ ഒരു അപേക്ഷ ഫോമും അതിനോടനുബന്ധ രേഖകളും പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പും പോകാനുദ്ദേശിക്കുന്ന രാജ്യത്തിന്റെ എംബസിയിലോ അല്ലെങ്കില്‍ കോണ്‍സുലേറ്റിലോ സമര്‍പ്പിക്കേണ്ടതായിട്ടുണ്ട്. എന്നാല്‍ ഇന്ന് നിങ്ങള്‍ക്ക് ഓണ്‍ലൈനായി തന്നെ അപേക്ഷ സമര്‍പ്പിക്കാനും ഇ വിസ സ്വന്തമാക്കാനും സാധിക്കും.

എന്താണ് ഇ വിസ?

വിദേശ പൗരന്മാര്‍ക്ക് ഇലക്ടോണിക് സൗകര്യം പ്രയോജനപ്പെടുത്തി കൊണ്ട് രാജ്യത്തേക്ക് പ്രവേശിക്കാനുള്ള അനുമതി നല്‍കുന്ന രീതിയാണ് ഇ വിസ. പാസ്‌പോര്‍ട്ട്, നിങ്ങളുടെ ഫോട്ടോ എന്നിവയാണ് ഇ വിസയ്ക്ക് അപേക്ഷിക്കുന്നതിനായി ആവശ്യമായ രേഖകള്‍.

നമ്മുടെ ഇന്ത്യയുടെ പാസ്‌പോര്‍ട്ട് യാത്ര ചെയ്യാനുള്ള സ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ 84ാം സ്ഥാനത്താണുള്ളത്. അതിനാല്‍ തന്നെ ഇ വിസ ലഭിക്കുന്നതിനായി ഏതെങ്കിലും രാജ്യങ്ങളിലേക്കാണ് ഇന്ത്യക്കാര്‍ക്ക് അപേക്ഷിക്കാന്‍ സാധിക്കുന്നതെന്ന് നോക്കാം.

ഇന്ത്യക്കാര്‍ക്ക് ഇ വിസ നല്‍കുന്ന രാജ്യങ്ങള്‍

സെനഗല്‍, എത്യോപ്യ, സീഷെല്‍സ്, കോംഗോ, സെന്റ് കിറ്റ്‌സ് & നെവിസ്, ജിബൂട്ടി, സെന്റ് വിന്‍സെന്റ് & ഗ്രനേഡൈന്‍സ്, ഇക്വറ്റോറിയല്‍ ഗിനിയ, ട്രിനിഡാഡ് & ടൊബാഗോ, ജോര്‍ജിയ, അംഗോള, ബൊളീവിയ, ബാര്‍ബഡോസ്, അല്‍ബേനിയ, ബുറുണ്ടി, ഭൂട്ടാന്‍, അര്‍മേനിയ, കേപ് വെര്‍ഡെ, ഡൊമിനിക്ക, അസര്‍ബൈജാന്‍, കൊമോറോസ്, റുവാണ്ട, സിയറ ലിയോണ്‍, സിംഗപ്പൂര്‍, ശ്രീലങ്ക, ദക്ഷിണാഫ്രിക്ക, ദക്ഷിണ സുഡാന്‍, താജിക്കിസ്ഥാന്‍, ടാന്‍സാനിയ, തായ് ലാന്‍ഡ്, ടോഗോ, തുര്‍ക്കിയെ. ഉഗാണ്ട, ഉസ്‌ബെക്കിസ്ഥാന്‍, വിയറ്റ്‌നാം, സാംബിയ.

Also Read: Visa Free Travel: യാത്ര ഇനി സിമ്പിൾ! ഈ രാജ്യത്തേക്ക് ഇനി വിസയില്ലാതെ പറക്കാം, റിപ്പോർട്ട്

ആന്റിഗ്വ & ബാര്‍ബുഡ, ഗിനിയ, ഗാബോണ്‍, ഓസ്‌ട്രേലിയ, മാലദ്വീപ്, ഗാംബിയ, ബോട്‌സ്വാന, മാര്‍ഷല്‍ ദ്വീപുകള്‍, ഗ്രനേഡ, ബുര്‍ക്കിന ഫാസോ, മൗറിറ്റാനിയ, ഹെയ്തി, ബഹ്‌റൈന്‍, മൊസാംബിക്ക്, ജമൈക്ക, ബെനിന്‍,പലാവു, കസാക്കിസ്ഥാന്‍, ബൊളീവിയ, സെന്റ് ലൂസിയ, മക്കാവോ, വനവാട്ടു, ഗിനിയ, കെനിയ, കിര്‍ഗിസ്ഥാന്‍, ഇന്തോനേഷ്യ, ജോര്‍ദാന്‍, ലാവോസ്, ലെസോത്തോ, മൊറോക്കോ,മോള്‍ഡോവ, മലാവി, മഡഗാസ്‌കര്‍.

മലേഷ്യ, മംഗോളിയ, മ്യാന്‍മര്‍, നൈജീരിയ, പാപുവ ന്യൂ ഗ്വിനിയ, റഷ്യ, എല്‍ സാല്‍വഡോര്‍, സിയറ ലിയോണ്‍, മൗറീഷ്യസ്, കംബോഡിയ, സൊമാലിയ, മൈക്രോനേഷ്യ, കാമറൂണ്‍, തിമോര്‍-ലെസ്റ്റെ, നേപ്പാള്‍, കൊളംബിയ, തുവാലു, പലസ്തീന്‍, ഇക്വഡോര്‍, സിംബാബ്വെ എന്നീ രാജ്യങ്ങളാണ് നിലവില്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് കൈവശമുള്ളവര്‍ക്ക് ഇ വിസ നല്‍കുന്നത്.

പുതിയ ചുവടുവെപ്പുമായി ശ്രീലങ്ക

ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഇ വിസ സൗകര്യം ഏര്‍പ്പെടുത്തുമെന്ന് കഴിഞ്ഞ ദിവസമാണ് ശ്രീലങ്കന്‍ വിദേശകാര്യമന്ത്രി വിജിത ഹെറാത്ത് പ്രഖ്യാപിച്ചത്. ഇന്ത്യയുള്‍പ്പെടെയുള്ള 39 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ഇ വിസ നല്‍കുന്നതെന്നാണ് ശ്രീലങ്ക വ്യക്തമാക്കിയിരിക്കുന്നത്. 2018ലുണ്ടായ ആക്രമണത്തിന് ശേഷമാണ് രാജ്യത്തേക്ക് എത്തുന്ന സഞ്ചാരികളുടെ എണ്ണത്തില്‍ വലിയ കുറവാണ് രേഖപ്പെടുത്തിയത്. കൂടാതെ രാജ്യത്തിന്റെ സാമ്പത്തികത്തകര്‍ച്ചയും കൊവിഡും സഞ്ചാരികളുടെ കുറവിന് ആക്കം കൂട്ടി. എന്നാല്‍ ഇ വിസ സൗകര്യം ഏര്‍പ്പെടുത്തുന്നതോടെ കൂടുതല്‍ ഇന്ത്യക്കാര്‍ രാജ്യത്തേക്ക് എത്തുമെന്ന പ്രതീക്ഷയിലാണ് ശ്രീലങ്ക.

Related Stories
Donald Trump’s Inauguration:അന്ന് ഹൗഡി മോദി, ഇന്ന് സ്ഥാനാരോഹണം; ട്രംപിന് മുന്നില്‍ വീണ്ടും ‘ഡ്രം മേളം’ മുഴക്കാന്‍ ഇന്ത്യന്‍ സംഘമെത്തും
FIFA World Cup: ഫിഫ ലോകകപ്പ്: 30 ലക്ഷം തെരുവുനായകളെ കൊന്നൊടുക്കാൻ മൊറോക്കോ
Sheikh Hasina: ‘ഇന്ത്യയിലേക്ക് വന്നില്ലായിരുന്നുവെങ്കില്‍ ഞാന്‍ കൊല്ലപ്പെട്ടേനെ’: ഷെയ്ഖ് ഹസീന
Benjamin Netanyahu: വെടി നിർത്തൽ താൽക്കാലികം, ആവശ്യമെങ്കിൽ പോരാട്ടം തുടരും; ബെഞ്ചമിന്‍ നെതന്യാഹു
Teacher Assaulted Student: 13കാരനെ ലൈംഗികമായി പീഡിപ്പിച്ചത് നാല് വർഷത്തോളം; ഒടുവിൽ കുഞ്ഞിനും ജന്മം നൽകി; അധ്യാപിക അറസ്റ്റിൽ
UAE Trading Scam: യുഎഇയിൽ വ്യാപാരികളെ പറ്റിച്ച് ഇന്ത്യക്കാരൻ്റെ വ്യാജ കമ്പനി; നഷ്ടമായത് 12 മില്ല്യൺ ദിർഹം
തണുപ്പു കാലത്ത് പാൽ വെറുതേ കുടിക്കല്ലേ
ചാമ്പ്യന്‍സ് ട്രോഫിയിലെ റണ്‍വേട്ടക്കാര്‍
മുന്തിരി കഴിച്ചോളൂ; പലതുണ്ട് ഗുണങ്ങൾ
ഈ സ്വപ്‌നങ്ങള്‍ കണ്ടാല്‍ ഭയപ്പെടേണ്ടാ; നല്ല കാലം വരുന്നു