Flesh Eating Bacteria Japan: ശരീരത്തിലെത്തിയാൽ 48 മണിക്കൂറിൽ മരണം വരെ? ജപ്പാനിലെ മാംസഭോജി ബാക്ടീരിയ എന്താണ്?

Flesh Eating Bacteria in Japan: സന്ധി വേദന അടക്കമുള്ള ലക്ഷണങ്ങളിൽ തുടങ്ങി. ബാക്ടീരിയകൾ വളരെ പെട്ടെന്ന് തന്നെ മറ്റ് അവയവങ്ങളിലേക്കും വ്യാപിക്കും. ചുരുങ്ങിയ സമയത്തിനുള്ളിൽ മനുഷ്യ ശരീരത്തിലെ പല അവയവങ്ങളും ഇത് മൂലം തകരാറിലാകും

Flesh Eating Bacteria Japan: ശരീരത്തിലെത്തിയാൽ 48 മണിക്കൂറിൽ മരണം വരെ? ജപ്പാനിലെ മാംസഭോജി  ബാക്ടീരിയ എന്താണ്?

Amoebic Encephalitis | Getty Images

Published: 

27 Jun 2024 18:49 PM

കോവിഡ് കാലത്ത് യഥാർത്ഥത്തിൽ പനി പോലും ആളുകൾക്ക് വരുന്നത് കുറവായിരുന്നു. വൃക്തി ശുചിത്വത്തിന് വളരെ അധിക് പ്രാധാന്യം കോവിഡ് വന്നതിൻ്റെ ഭാഗമായി സമൂഹത്തിലും വന്നു. എന്നാൽ നിരവധി രോഗങ്ങളാണ് കോവിഡ് നിയന്ത്രണങ്ങൾക്ക് ശേഷം ഇപ്പോൾ ആളുകൾക്കുണ്ടാകുന്നത്. ജപ്പാനിൽ നിന്നാണ് ഇത്തരത്തിൽ ഏറ്റവും പുതിയ വാർത്ത എത്തിയിരിക്കുന്നത്. ജപ്പാനിൽ അത്യപൂർവവും മാരകവുമായ രോഗം റിപ്പോർട്ട് ചെയ്തിരിക്കുകയാണ്.

ബാ‌ക്‌‌ടീരിയ മൂലമാണ്‌ ഈ രോഗം ഉണ്ടാകുന്നത്. ഈ ബാക്‌ടീരിയ മനുഷ്യശരീരത്തിൽ പ്രവേശിച്ചാൽ 48 മണിക്കൂറിൽ മരണത്തിന് വരെ സാധ്യതയുണ്ട്. സ്ട്രെപ്റ്റോകോക്കൽ ടോക്സിക് ഷോക് സിൻഡ്രോം (എസ്‌ടിഎസ്എസ്) എന്നാണ് ഈ രോഗം അറിയപ്പെടുന്നത്. ഈ വർഷം രാജ്യത്ത് ഇതിനോടകം ആയിരത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നാണ് ജപ്പാനിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇൻഫെക്ഷ്യസ് ഡിസീസിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്.

എന്താണ് എസ്‌ടിഎസ്എസ്

ഗ്രൂപ്പ് എ സ്‌ട്രെപ്‌ടോകോക്കസ് (GAS) ബാക്ടീരിയ മൂലമുണ്ടാകുന്ന ഗുരുതരമായ അണുബാധയാണ് എസ്‌ടിഎസ്‌‌എസ്. സന്ധി വേദന അടക്കമുള്ള ലക്ഷണങ്ങളിൽ തുടങ്ങി. ബാക്ടീരിയകൾ വളരെ പെട്ടെന്ന് തന്നെ മറ്റ് അവയവങ്ങളിലേക്കും വ്യാപിക്കും. ചുരുങ്ങിയ സമയത്തിനുള്ളിൽ മനുഷ്യ ശരീരത്തിലെ പല അവയവങ്ങളും ഇത് മൂലം തകരാറിലാകും . ശരീരത്തെ മോശമായി ബാധിക്കുന്ന വിഷവസ്തുക്കളെ ബാക്ടീരിയ ഉത്പാദിപ്പിക്കുന്നു.

ആദ്യലക്ഷണങ്ങൾ

പനി, പേശി വേദന, ഛർദ്ദി തുടങ്ങിയവയാണ് എസ്ടിഎസ്എസിന്റെ പ്രാരംഭം ലക്ഷണങ്ങൾ. ഇതിന് പുറമെ രോഗബാധിതനായാൽ രക്തസമ്മർദ്ദം, ശരീര വീക്കം, അവയവങ്ങളുടെ പ്രവർത്തനം നിലയ്ക്കുക തുടങ്ങിയ പ്രശ്നങ്ങളും ഇതിൽ നിന്നും മരണംവരെ സംഭവിക്കുന്ന നിലയിലേക്കും എത്തും കാര്യങ്ങൾ.

ഏറ്റവും ഭീകരമായ അവസ്ഥ എന്താണെന്നാൽ തുടക്കത്തിൽ ചികിത്സ നൽകിയാൽപ്പോലും ഈ രോഗം മാരകമായി മാറുന്നതാണ് അവസ്ഥ . രോഗം ബാധിക്കുന്ന പത്ത് പേരിൽ മൂന്ന് പേരെങ്കിലും മരിക്കുമെന്ന സ്ഥിതിയാണ് .രോഗം കണ്ടെത്താനായി രക്ത പരിശോധന ഉൾപ്പെടെയുള്ളവ നടത്തുന്നുണ്ട്. ബാക്ടീരിയയെ കൊല്ലാൻ ആന്റിബയോട്ടിക്കുകൾ നൽകും. ഗുരുതരമായാൽ ബാക്ടീരിയ ബാധിച്ച ടിഷ്യു നീക്കം ചെയ്യുന്നതാണ് രീതി.

ശ്രദ്ധിക്കേണ്ടത്

വ്യക്തി ശുചിത്വം, ശരീര ശുചിത്വം എന്നിവയാണ് രോഗം ബാധിക്കാതിരിക്കാനുള്ള മാർഗം. ഇടയ്ക്കിടെ കൈകഴുകുക. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായും മൂക്കും മറയ്ക്കുക. മുറിവേറ്റാൽ ഉടനടി ചികിത്സ തേടുക. ഇത് മാത്രമല്ല ഏതെങ്കിലും വിധത്തിൽ നിങ്ങൾക്ക് കഠിനമായ വേദന, പനി അല്ലെങ്കിൽ ശരീരത്തിലെ മുറിവേറ്റ സ്ഥലത്ത് ചുവപ്പ് തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ഉടനടി ചികിത്സ ആവശ്യമാണ്. 2022-ൽ അഞ്ച് യൂറോപ്യൻ രാജ്യങ്ങളിൽ ഗ്രൂപ്പ് എ സ്‌ട്രെപ്‌ടോകോക്കസ് (iGAS) കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന റിപ്പോർട്ട് ചെയ്യുന്നു. 10 വയസിന് താഴെയുള്ള കുട്ടികളെയാണ് ഈ രോഗം എളുപ്പം ബാധിക്കുന്നത്.

സ്‌ട്രെസ് കുറയ്ക്കണോ? ഇക്കാര്യങ്ങൾ ചെയ്യൂ...
എല്ലുകളുടെ ആരോഗ്യത്തിന് കഴിക്കാം ഈ ഭക്ഷണങ്ങൾ
മുടികൊഴിച്ചിൽ കുറയ്ക്കണോ? കരിഷ്മ തന്നയുടെ ടിപ്സ് പരീക്ഷിച്ചു നോക്കൂ
ഐപിഎൽ ഭാഗ്യം കാത്ത് മലയാളി താരങ്ങൾ