Meteoroids: ഇനിയൊരു ഉൽക്കാ പതനം ഭൂമിയെ അപകടത്തിലാക്കുമോ? എങ്ങനെ രക്ഷിക്കും മനുഷ്യരാശിയെ?
വര്‍ഷത്തില്‍ പല സമയങ്ങളിലായി ഉല്‍ക്കാവര്‍ഷം ഉണ്ടാകാറുണ്ട്. ഓരോ വര്‍ഷവും 17,000 ഉല്‍ക്കകള്‍ ഭൂമിയിലേക്ക് പതിക്കുന്നതായാണ് ശാസ്ത്രജ്ഞര്‍ കണക്കാക്കുന്നത്
എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? മുകളിൽ നിന്ന് (ബഹിരാകാശം) വരുന്ന ഉൽക്കകൾ ഭൂമിയിൽ പതിക്കാതെ എങ്ങനെ തകരുന്നു എന്ന്. അല്ലെങ്കിൽ ഇവയെ ഭൂമി എങ്ങനെ തടഞ്ഞു നിര്‍ത്തുന്നു? ആലോചിച്ചിട്ടുണ്ടോ?
ഭൂമിയെ ലക്ഷ്യമാക്കി ഭീമന്‍ ഉല്‍ക്ക എത്തുന്നുവെന്ന വാര്‍ത്തകള്‍ കേട്ട് പേടിക്കേണ്ടതില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ബഹിരാകാശത്തുനിന്നും ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുന്ന പാറക്കഷണങ്ങളും തരികളുമാണ് ഉല്‍ക്കകള്‍. സാധാരണ ഗതിയിൽ ഇവ എപ്പോഴും അന്തരീക്ഷത്തില്‍ തന്നെ കത്തിതീരുകയാണ് പതിവ്.
വര്‍ഷത്തില്‍ പല സമയങ്ങളിലായി ഉല്‍ക്കാവര്‍ഷം ഉണ്ടാകാറുണ്ട്. ഓരോ വര്‍ഷവും 17,000 ഉല്‍ക്കകള്‍ ഭൂമിയിലേക്ക് പതിക്കുന്നതായാണ് ശാസ്ത്രജ്ഞര്‍ കണക്കാക്കുന്നത്. ഇവ മനുഷ്യന് വെല്ലുവിളി ഉയര്‍ത്തുന്നില്ല. ഭൂമി പ്രതിരോധ സംവിധാനം ഉപയോഗിച്ച് ഇവയെ കത്തിച്ചു കളയുന്നു. വായുവുമായുള്ള ഘര്‍ഷണം മൂലം ചൂടു പിടിക്കുന്നതിനാൽ ഇവ ഭൂമിയുടെ അന്തരീക്ഷത്തില്‍ പ്രവേശിക്കുമ്പോള്‍ തന്നെ കത്തി തുടങ്ങി പകുതിയാവുമ്പോൾ പൊട്ടി അന്തരീക്ഷത്തില്‍വെച്ച് കത്തിത്തീരും.
ഭൂരിഭാഗം സമയത്തും ഉല്‍ക്കാശിലകള്‍ ഒന്നുകില്‍ സമുദ്രത്തിലോ മനുഷ്യനില്‍ നിന്ന് അകലെയോ പതിക്കുന്നു എന്നതാണ് മനുഷ്യനെ സംബന്ധിച്ച് ആശ്വസിക്കാവുന്ന മറ്റൊരു കാര്യം. 700,000-ല്‍ ഒരെണ്ണം മാത്രമാണ് മനുഷ്യന് ഭീഷണിയാകാനുള്ള സാധ്യതയുള്ള ഉല്‍ക്കകള്‍.
കോടികണക്കിന് വര്‍ഷങ്ങള്‍ക്ക്മുമ്പ് ദിനോസറുകളുടെ നാശത്തിന് ഉൽക്കകകൾ കാരമായിട്ടുണ്ടെന്നാണ് വിശ്വസിക്കുന്നത്. അന്തരീക്ഷത്തില്‍ പൂര്‍ണ്ണമായും കത്തിത്തീരാത്ത ഭീമാകാരമായ ഉല്‍ക്കകളാണ് ഇത്തരത്തില്‍ ഭീഷണി ഉയര്‍ത്തുന്നത്. എന്നാല്‍ ദിനോസറുകളുടെ കാലഘട്ടത്തില്‍ നിന്ന് വ്യത്യസ്തമായി, വലിയ ടെലിസ്‌കോപ്പുകളുടെ സഹായത്തോടെ ഭൂമിയുടെ ആകാശം സദാ സമയവും നിരീക്ഷണത്തിലാണെന്നതാണ്. നാസ അടക്കമുള്ള സ്പേസ് ഏജൻസികൾ ഇതിൽ പ്രത്യേകം ശ്രദ്ധ ചെലുത്തുന്നുണ്ട്.
21-ാം നൂറ്റാണ്ടിലെ സാങ്കേതികവിദ്യ ഉപയോഗിച്ച് ഉല്‍ക്കകളില്‍ നിന്ന് രക്ഷനേടാന്‍ മനുഷ്യന് ഭൂമിയുടെ അന്തരീക്ഷത്തെ മാത്രം ആശ്രയിക്കേണ്ടതില്ലെന്നും സ്വയം പ്രതിരോധം തീര്‍ക്കാനും കഴിയുമെന്നുമാണ് വിദഗ്ധര്‍ പറയുന്നത്. വരുന്ന 100 വര്‍ഷം ഉല്‍ക്കകളില്‍ നിന്ന് വലിയ അപകടങ്ങള്‍ ഒന്നും തന്നെ ഭൂമിയിൽ ഉണ്ടാവാൻ സാധ്യതയില്ല. ഇനി ഏതെങ്കിലും ഉൽക്കകൾ പതിക്കാൻ സാധ്യതയുണ്ടെങ്കിൽ അവ തകർക്കാനും ഇപ്പോൾ സാങ്കേതിക വിദ്യ വളർന്നു കഴിഞ്ഞു.
ഇത് ചെയ്യാന്‍ കഴിയുമെന്ന് നാസ ഇതിനകം ലോകത്തിന് കാണിച്ചുകൊടുത്തു. ബഹിരാകാശ പേടകത്തിന്റെ സഹായത്താല്‍ മറ്റൊരു പാറക്കഷണത്തില്‍ ഇടിച്ച് ഒരു ഛിന്നഗ്രഹത്തെ ദിശമാറ്റി വിടാനും വേഗതയില്‍ മാറ്റം വരുത്താനും മനുഷ്യന് കഴിയും. 2022-ല്‍, ‘ഡബിള്‍ ആസ്‌ട്രോയിഡ് റീഡയറക്ഷന്‍ ടെസ്റ്റ്’ ഇതിനുള്ള ഏറ്റവും വലിയ ഉദാഹരണങ്ങളിൽ ഒന്നാണ്.