COP 29: അന്താരാഷ്ട്ര കാലാവസ്ഥ ഉച്ചകോടി എന്തിന് ? ചർച്ച ചെയ്യുന്നത് എന്തൊക്കെ?

COP 29 Importance: യുണൈറ്റഡ് നേഷൻസ് ഫ്രെയിം വർക്ക് കൺെവെൻഷന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും നടക്കുന്ന സമ്മേളനമാണ് അന്താരാഷ്ട്ര കാലാവസ്ഥ ഉച്ചകോടി.

COP 29: അന്താരാഷ്ട്ര കാലാവസ്ഥ ഉച്ചകോടി എന്തിന് ? ചർച്ച ചെയ്യുന്നത് എന്തൊക്കെ?
Published: 

11 Nov 2024 15:44 PM

ബാക്കു: ഈ വർഷത്തെ കാലാവസ്ഥാ ഉച്ചകോടിക്ക് തിരിതെളിഞ്ഞിരിക്കുകയാണ്. അസർബൈജാനിലെ ബാക്കുവിൽ നവംബർ 11 മുതൽ 22 വരെയാണ് കോപ് 29 എന്ന് പേരിട്ടിരിക്കുന്ന ഉച്ചകോടി നടക്കുന്നത്.ലോകത്തിലെ തന്നെ ഒരു പ്രധാന എണ്ണ, പ്രകൃതി വാതക ഉത്പാദന രാജ്യമാണ് അസർബൈജാൻ. ഇതുതന്നെയാണ് ഇത്തവണത്തെ വേദിയായി അസർബൈജാൻ തിരഞ്ഞെടുക്കപ്പെട്ടതിന്റെ കാരണവും എന്നാണ് വിവരം.

 

എന്താണ് അന്താരാഷ്ട്ര കാലാവസ്ഥ ഉച്ചകോടി

 

യുണൈറ്റഡ് നേഷൻസ് ഫ്രെയിം വർക്ക് കൺെവെൻഷന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും നടക്കുന്ന സമ്മേളനമാണ് അന്താരാഷ്ട്ര കാലാവസ്ഥ ഉച്ചകോടി. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ചർച്ചകളും ഈ വിഷയത്തിൽ രാജ്യങ്ങളിൽ നടക്കുന്ന പ്രവർത്തന പുരോ​ഗതി ‌അളക്കുന്നതിനും കാലാവസ്ഥാ വ്യതിയാനത്തോടുള്ള ബഹുമുഖ പ്രതികരണങ്ങൾ ചർച്ച ചെയ്യുന്നതിനുമാണ് യോഗം ചേരുന്നത്.

ഇന്ന് കൺവെൻഷനിൽ 198 കക്ഷികളുണ്ട്. 1990-ൽ ഇൻ്റർ ഗവൺമെൻ്റൽ പാനൽ ഓൺ ക്ലൈമറ്റ് ചേഞ്ച് ( IPCC ) യുടെ ആദ്യ വിലയിരുത്തൽ റിപ്പോർട്ടിന് തൊട്ടുപിന്നാലെ – ഹരിതഗൃഹ വാതകങ്ങളുടെ സാന്ദ്രത സ്ഥിരപ്പെടുത്തുന്നതിന് 1992-ൽ അംഗീകരിച്ച ഒരു ഉടമ്പടിയാണ് UNFCCC. “1994-ൽ പ്രാബല്യത്തിൽ വന്നതിനുശേഷം, ക്യോട്ടോ പ്രോട്ടോക്കോൾ (1997), പാരീസ് ഉടമ്പടി (2015) തുടങ്ങിയ സുപ്രധാന കരാറുകളുടെ നടപ്പു വിവരങ്ങൾ ചർച്ച ചെയ്യുക കൂടിയാണ് ഇതിന്റെ ലക്ഷ്യം.

സംഘാടക സമിതി

 

പരിപാടിയുടെ നടത്തിപ്പിനായി 2024 ജനുവരി 13-നാണ് സംഘാടക സമിതിയെ രൂപീകരിച്ചത്. അസർബൈജാൻ പ്രസിഡൻ്റിൻ്റെ ഉത്തരവനുസരിച്ചായിരുന്നു രൂപീകരണം. അസർബൈജാൻ പ്രസിഡൻഷ്യൽ അഡ്മിനിസ്ട്രേഷൻ കമ്മിറ്റിയുടെ തലവൻ സമീർ നൂറിയേവ് ആണ് അധ്യക്ഷൻ. മന്ത്രിമാരും ദേശീയ അസംബ്ലി അംഗങ്ങളും മറ്റ് സംസ്ഥാന തലവന്മാരും ഉൾപ്പെടെ 56 അംഗങ്ങൾ ഇതിലുണ്ട്. ചില വിമർശനങ്ങൾ ഇതിന്റെ രൂപീകരണം സംബന്ധിച്ച് ഉയർന്നതോടെ പതിനൊന്ന് സ്ത്രീകളടക്കം 13 പേരെ കൂടി ഉൾപ്പെടുത്തി.

 

പ്രധാന അജണ്ടകളിൽ ചിലത്

 

  • ആ​ഗോള താപനം കൂടുന്ന സാഹചര്യത്തിൽ ഇത് കുറച്ച് 1.5 ഡിഗ്രി സെൽഷ്യസായി പരിമിതപ്പെടുത്താനുള്ള പ്രവർത്തനങ്ങളെ പറ്റി ചർച്ചയുണ്ടാകും
  • ദുർബലരായ കമ്മ്യൂണിറ്റികളെ, അതായത് അവികസിത രാജ്യങ്ങൾ, ദ്വീപുകൾ എന്നിവയെ പിന്തുണയ്‌ക്കുന്നതിന് ഫണ്ട് പ്രവർത്തന ക്ഷമമാക്കേണ്ടതിൻ്റെ ആവശ്യത്തെപ്പറ്റി ചർച്ച ചെയ്യും.
  • ഫോസിൽ ഇന്ധനങ്ങൾ ഘട്ടംഘട്ടമായി നിർത്തലാക്കുന്നതിനും പുനരുപയോഗിക്കാവുന്ന ഊർജം വർധിപ്പിക്കുന്നതിനും ഊന്നൽ നൽകിക്കൊണ്ട് 2025-ഓടെ എൻഡിസികൾ സമർപ്പിക്കാൻ പദ്ധതി
  • സുസ്ഥിര ഡിജിറ്റൽ രീതികളിലേക്ക് മാറുന്നതിന് മുമ്പ്, ഊർജ്ജ ഉപയോഗം, സംഘർഷം, സുരക്ഷ എന്നിവ തമ്മിലുള്ള ബന്ധങ്ങൾ പരിശോധിക്കുക, ഊർജ്ജത്തെയും സമാധാനത്തെയും പറ്റി ചർച്ച ചെയ്യുകകാലാവസ്ഥാ വ്യതിയാനം ഉണ്ടാക്കുന്ന ആഘാതങ്ങൾ പരിഹരിക്കുന്നതിനും കുറഞ്ഞ കാർബൺ സമ്പദ്‌വ്യവസ്ഥയിലേക്ക് മാറുന്നതിനും വികസ്വര രാജ്യങ്ങൾക്കുള്ള വിഭവങ്ങൾ വർദ്ധിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിനെപ്പറ്റിയും ചർച്ച ചെയ്തേക്കാം
  • ബാറ്ററിയുടെ സ്റ്റോറേജ് കപ്പാസിറ്റി അറിരട്ടിയാക്കാനും, ഇലക്ട്രിക് നെറ്റ്‌വർക്കിംഗ് സംവിധാനം ഊർജിതപ്പെടുത്താനും, ജൈവാവശിഷ്ടങ്ങളിൽ നിന്നുള്ള മീതേൻ ബഹിർഗമനം കുറയ്ക്കാനുമുള്ള നിർദേശങ്ങളടക്കമാണ് അസർബൈജാൻ മുന്നോട്ടുവയ്ക്കുന്നത് എന്നാണ് വിവരം.
  • കാലാവസ്ഥാ ധനകാര്യത്തിലേക്കുള്ള പരിവർത്തനമായിരുന്നു യു.എ.ഇയിൽ നടന്ന കഴിഞ്ഞ കാലാവസ്ഥാ ഉച്ചകോടിയുടെ മുഖ്യ ചർച്ചാവിഷയം. ആഗോളതലത്തിൽ,​ അന്തരീക്ഷത്തിലേക്കുള്ള കാർബൺ പുറന്തള്ളൽ കുറയ്ക്കാൻ വികസ്വര രാജ്യങ്ങൾക്ക് സാമ്പത്തിക വിഹിതം ലഭ്യമാക്കേണ്ടതുണ്ട്. ഇതുമായി ബന്ധപ്പെട്ട നിർദേശങ്ങൾ പ്രവർത്തികമാക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. തുടർ കാലാവസ്ഥാ സാമ്പത്തിക ചർച്ചകൾക്കാവും ഇത്തവണ ഈ ഉച്ചകോടിയിൽ പ്രസക്തിയേറുക.
  • ആഫ്രിക്കൻ, ഏഷ്യൻ രാജ്യങ്ങളിൽ പ്രധാനമായും മൊറോക്കോയിലും, ലിബിയയിലും രൂപപ്പെട്ട പ്രകൃതി ദുരന്തങ്ങൾക്ക് ചർച്ചയിൽ കൂടുതൽ പ്രാധാന്യം ലഭിക്കാനിടയുണ്ട്.
  • കാലാവസ്ഥാമാറ്റം ചെറുക്കുവാനുള്ള സാങ്കേതിക വിദ്യകൾ, അഡ്വാൻസ്ഡ് ടെക്‌നോളജി, ബോധവത്കരണം, പരിശീലനം എന്നിവയ്ക്ക് ഉച്ചകോടിയിൽ കൂടുതൽ പ്രാധാന്യം ലഭിക്കും.

 

ശ്രദ്ധാ കേന്ദ്രങ്ങളാകുന്ന രാജ്യങ്ങൾ

 

ചൈന – യുണൈറ്റഡ് സ്റ്റേറ്റ്സിന് ശേഷം ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാണെങ്കിലും, 1990 കളിൽ ആരംഭിച്ച യുഎൻ കാലാവസ്ഥാ ചർച്ചകളിൽ ചൈന വികസ്വര രാജ്യ പദവി നിലനിർത്തുന്നു. ലോകത്തിലെ വാർഷിക കാർബൺ ഉദ്‌വമനത്തിൻ്റെ 30% ചൈനയിൽ നിന്നാണെന്നാണ് കണക്ക്.

യുണൈറ്റഡ് സ്റ്റേറ്റ്സ് – വൈറ്റ് ഹൗസിലെ മുതിർന്ന ഉപദേഷ്ടാവ് ജോൺ പോഡെസ്റ്റയുടെ നേതൃത്വത്തിലുള്ള ബൈഡൻ അഡ്മിനിസ്ട്രേഷനിൽ നിന്നുള്ള യുഎസ് പ്രതിനിധികൾ COP29-ൽ രാജ്യത്തെ പ്രതിനിധീകരിക്കും. 2015-ലെ പാരീസ് ഉടമ്പടിയിൽ നിന്ന് വീണ്ടും പിന്മാറുമെന്ന് നിയുക്ത പ്രസിഡൻ്റ് ട്രംപ് വാഗ്ദാനം ചെയ്തതാണ് യുഎസിന്റെ ഭാ​ഗത്തെ പ്രധാന നീക്കമായി പരി​ഗണിക്കപ്പെടുക.

യൂറോപ്യന് യൂണിയൻ – COP29 ൽ പ്രധാനപ്പെട്ട ഭാ​ഗമാണ് ഇവരുടേത്. തങ്ങൾക്ക് ഭിന്നതയുള്ള വിഷയങ്ങളിൽ EU ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല എന്നതാണ് ഇതിൽ ശ്രദ്ധേയം.

യുണൈറ്റഡ് കിംഗ്ഡം- ജൂലൈയിൽ തിരഞ്ഞെടുക്കപ്പെട്ട ബ്രിട്ടനിലെ ലേബർ പാർട്ടി ഗവൺമെൻ്റ്, COP29-ൽ കാലാവസ്ഥാ വിഷയങ്ങളിലുള്ള പ്രതിബദ്ധത ഊന്നിപ്പറയാൻ തയ്യാറെടുക്കുന്നതായാണ് വിവരം. 2021-ൽ ഗ്ലാസ്‌ഗോയിൽ COP26 ഉച്ചകോടിക്ക് ആതിഥേയത്വം വഹിച്ച രാജ്യം എന്ന പ്രത്യേകതയും ഇവർക്കുണ്ട്.

 

ഇന്ത്യയുടെ റോൾ

 

സുസ്ഥിര വികസനം, ഊർജ്ജ സംരക്ഷണം, കാലാവസ്ഥ എന്നീ വിഷയങ്ങളിലാവും ഇന്ത്യ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നാണ് വിവരം. ട്രംപിന്റെ രണ്ടാം വരവ് ഇന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങൾക്ക് ഗുണകരമാകും. ഇതുമായി ബന്ധപ്പെട്ട വിലയിരുത്തൽ ഉച്ചകോടി ലക്ഷ്യമിടുന്നു.

Related Stories
Elon Musk: ഇന്ത്യയ്ക്ക് പറ്റുന്നതും, യുഎസിന് സാധിക്കാത്തതും; ഇലോണ്‍ മസ്‌കിനെ പോലും ഞെട്ടിച്ച വോട്ടെണ്ണല്‍
Philippines issue: പ്രസിഡന്റിനെ വധിക്കാന്‍ വൈസ് പ്രസിഡന്റിന്റെ ‘ക്വട്ടേഷന്‍’; സിനിമാക്കഥയല്ല, ഇത് ഫിലിപ്പീന്‍സിലെ രാഷ്ട്രീയ യാഥാര്‍ത്ഥ്യം
Benjamin Netanyahu: നെതന്യാഹു രാജ്യത്ത് എത്തിയാല്‍ ഉടന്‍ അറസ്റ്റ്; ഐസിസി വിധി പാലിക്കുമെന്ന് കാനഡ
Saudi Arabia : അധ്യാപകർക്ക് ലൈസൻസ് നിർബന്ധമാക്കി സൗദി അറേബ്യ; നിബന്ധനകളിൽ ഇളവ്
Jyotiraditya Scindia: ഇന്ത്യ ഉടൻ ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകും. 2027-ൽ അത് മൂന്നാമതാകും- കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ
Israel-Hezbollah Conflict: സ്‌ഫോടന ശബ്ദം നിലയ്ക്കാതെ ലെബനന്‍; വീണ്ടും ബോംബാക്രമണം
വെറും വയറ്റിൽ ഇവ കഴിക്കല്ലേ; പണി കിട്ടും
സ്ട്രോക്ക് തിരിച്ചറിയാനുള്ള ചില പ്രധാന ലക്ഷണങ്ങൾ
കരയാതെ ഉള്ളി മുറിക്കണോ..? ഇങ്ങനെ ചെയ്താൽ മതി
എ​ല്ലിനും പ​ല്ലിനും​ നെല്ലിക്ക ജ്യൂസ് പതിവാക്കൂ