5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Drone Attack : റഷ്യയിൽ ബെഹുനില കെട്ടിടത്തിലേക്ക് ഡ്രോൺ ഇടിച്ചു കയറ്റി യുക്രൈൻ്റെ ആക്രമണം; വീഡിയോ

Drone Attack in Russia Video : ആൾത്താമസമുള്ള 38 നില കെട്ടിടത്തിലേക്കാണ് ഡ്രോൺ ഇടിച്ചു കയറ്റിയത്. സമാനമായി മറ്റൊരുടത്തും ആക്രമണം ഉണ്ടായിയെന്നാണ് റിപ്പോർട്ട്

Drone Attack : റഷ്യയിൽ ബെഹുനില കെട്ടിടത്തിലേക്ക് ഡ്രോൺ ഇടിച്ചു കയറ്റി യുക്രൈൻ്റെ ആക്രമണം; വീഡിയോ
(Image Courtesy : Social Media)
jenish-thomas
Jenish Thomas | Published: 26 Aug 2024 17:48 PM

മോസ്കോ : റഷ്യയിൽ ആൾത്താമസമുള്ള ബഹുനില കെട്ടിടത്തിലേക്ക് ഡ്രോൺ ഇടിച്ചു കയറ്റി യുക്രൈൻ്റെ ആക്രമണം. റഷ്യയിലെ സർതോവ് മേഖലയിലെ രണ്ട് നഗരങ്ങളിലാണ് യുക്രൈൻ്റെ ഡ്രോൺ ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ ഒരു സ്ത്രീക്ക് പരിക്കേറ്റതായി പ്രാദേശിക സർക്കാർ അറിയിച്ചു. കൂടാതെ കെടത്തിലുള്ള നിരവധി അപ്പാർട്ട്മെൻ്റുകൾക്കും നാശനഷ്ടങ്ങൾ ഉണ്ടായി. ഒന്നിലധികം ഡ്രോൺ ആക്രമണങ്ങൾ ഉണ്ടായതെന്നും. അവ റഷ്യയുടെ എയർ ഡിഫെൻസ് സിസ്റ്റം നിർവീര്യമാക്കിയെന്നും സർതോവ് ഗവർണർ റോമൻ ബാസുർഗിൻ ടെലിഗ്രാമിലൂടെ അറിയിച്ചു.

ഇതിനോടകം യുക്രൈനിയൻ ഡ്രോൺ റഷ്യയിലെ ബഹുനില കെട്ടിടത്തിൽ വന്ന് പതിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ എത്തി. ഡ്രോൺ പതിച്ച ഇടത്തെ കോൺക്രീറ്റുകളും ജനാലകളും തകർന്നത് വീഡിയോയിൽ കാണാൻ സാധിക്കും. വീഡിയോ കാണാം:

ALSO READ : Israel Hezbollah Conflict: വ്യോമാക്രമണം നടത്തി ഇസ്രായേല്‍; മറുപടിയായി മുന്നൂറിലധികം റോക്കറ്റുകള്‍ അയച്ച് ഹിസ്ബുള്ള

 


2022ലെ റഷ്യൻ അധിനിവേശത്തിന് ശേഷം നിരവധി തവണയാണ് യുക്രൈൻ എഞ്ചെൽസിലെ റഷ്യയുടെ സൈനിക ബേസിനെ ലക്ഷ്യം വെച്ച് ഡ്രോൺ ആക്രമണം നടത്തിട്ടുള്ളത്. അതേസമയം സാധാരണക്കാരെ ലക്ഷ്യവെക്കുന്ന ആരോപണം ഇരു രാജ്യങ്ങളും നിഷേധിക്കുകയാണ് ചെയ്തിട്ടുള്ളത്. യുക്രൈനിൻ്റെ വടക്ക്, കിഴ്ക്ക്, ദക്ഷിണ മേഖലയിൽ റഷ്യ നടത്തിയ ആക്രമണത്തിന് മറുപടിയായിട്ടാണ് ഈ ഡ്രോൺ ആക്രമണമെന്ന് യുക്രൈനിയൻ സൈന്യം അറിയിച്ചു. ഞായറാഴ്ച റഷ്യ നടത്തിയ ആക്രമണത്തിൽ നാല് പേർ കൊല്ലപ്പെടുകയും 37 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

കഴിഞ്ഞ ദിവസം നടന്ന റഷ്യൻ ആക്രമണത്തിൽ വാർത്ത ഏജൻസിയായ റോയിട്ടേഴ്സിൻ്റെ രണ്ട് മാധ്യമപ്രവർത്തകരും ബ്രിട്ടീഷ് സേഫ്റ്റി അഡ്വൈസർ കൊല്ലപ്പെട്ടു. യുക്രൈനിയൻ നഗരമായ ക്രമാറ്റോർസ്കിൽ മാധ്യമപ്രവർത്തകരും സേഫ്റ്റി അഡ്വൈസറും താമസിച്ച ഹോട്ടലിലേക്ക് റഷ്യ വ്യോമാക്രമണം നടത്തിയിരുന്നു. മുൻ ബ്രിട്ടീഷ് സൈനിക ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ട വാർത്ത ഏജൻസിയുടെ സേഫ്റ്റി അഡ്വൈസർ.