5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Saudi Airlines : ലാൻഡിങ്ങിനിടെ സൗദി എയർലൈൻസ് വിമാനത്തിൻ്റെ ടയറിന് തീപിടിച്ചു; യാത്രക്കാർ സുരക്ഷിതർ

Saudi Airline Flight Accident In Pakistan : പാകിസ്താനിലെ പെഷവാറിൽ ലാൻഡ് ചെയ്യുന്നതിനിടെയാണ് സൗദി എയർലൈൻസ് വിമാനത്തിൻ്റെ ടയറിന് തീപിടിച്ചത്. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരെയും ക്രൂ മെമ്പർമാരെയും സുരക്ഷിതമായി പുറത്തെത്തിച്ചു.

Saudi Airlines : ലാൻഡിങ്ങിനിടെ സൗദി എയർലൈൻസ് വിമാനത്തിൻ്റെ ടയറിന് തീപിടിച്ചു; യാത്രക്കാർ സുരക്ഷിതർ
Saudi Airlines (Image Courtesy : Global Defense Insight X)
jenish-thomas
Jenish Thomas | Published: 12 Jul 2024 14:09 PM

പെഷവാർ : റിയാദിൽ നിന്നും പാകിസ്താനിലെ പെഷവാറിലേക്ക് പുറപ്പെട്ട സൗദി എയർലൈൻസ് (Saudi Airlines) വിമാനത്തിൻ്റെ ടയറിന് തീപിടിച്ചു. പെഷവാറിൽ വിമാനം ലാൻഡ് ചെയ്യുന്നതിനിടെയാണ് ടയറിന് തീപിടിക്കുന്നത്. റിയാദ്-പെഷവാർ എസ് വി 792 എന്ന വിമാനത്തിൻ്റെ ടയറിനാണ് തീപിടിച്ചത്. പെഷവാർ രാജ്യാന്തര വിമാനത്താവളത്തിൽ വിമാനം ലാൻഡ് ചെയ്യുന്ന സമയത്ത് ടയറിൻ്റെ ഭാഗത്ത് നിന്നും പുക ഉയരുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് വിമാനത്തിൻ്റെ ടയറിന് തീപിടിച്ചതായി കണ്ടെത്തിയത്.

വിമാനത്തിൻ്റെ ഇടത് ഭാഗത്തുള്ള ടയറിനാണ് തീപിടിച്ചത്. ഉടൻ തന്നെ ജാഗ്രത നിർദേശം നൽകി വിമാനത്താവളത്തിൽ ഫയർ ആൻഡ് റെസ്ക്യു സംഘമെത്തി തീ അണയ്ക്കുകയായിരുന്നുയെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി വക്താവ് സെയ്ഫുള്ള ലെഅറിയിച്ചു. വിമാനത്താവളത്തി ഫയർ ആൻഡ് റെസ്ക്യു സംഘം ഉടനെത്തി തീ അണച്ചതിനാൽ വലിയ അപകടം ഒഴിവായി. 276 യാത്രക്കാരും 21 ക്രൂ മെമ്പർമാരുമായിരുന്നു വിമാനത്തിനുള്ളിൽ ഉണ്ടായിരുന്നത്. ഇവരെ ഇൻഫ്ലേറ്റബിൾ സ്ലൈഡ് ഉപയോഗിച്ചാണ് വിമാനത്തിൻ്റെ പുറത്തേക്കെത്തിച്ചതാണ് സിഎഎ വക്താവ് അറിയിച്ചു. അപകടം മറ്റ് വിമാന സർവീസുകളെ ബാധിച്ചിട്ടില്ലെന്നും സിഎഎ വക്താവ് കൂട്ടിച്ചേർത്തു.

ALSO READ : Air Turbulence: ആകാശചുഴിയിൽപ്പെട്ട് എയർ യൂറോപ്പ; 30 പേർക്ക് പരിക്ക്, വീഡിയോ പുറത്ത്


ടേക്ക്ഓഫിനിടെ അമേരിക്കൻ എയർലൈൻസിൻ്റെ ടയർ ഊരി പോയി

കഴിഞ്ഞ ദിവസം ഫ്ലോറിഡ വിമാനത്താവളത്തിൽ ടേക്ക്ഓഫ് ചെയ്യുന്നതിനിടെ അമേരിക്കൻ എയർലൈൻസിൻ്റെ വിമാനത്തിൻ്റെ ടയർ ഊരി പോയി. അരിസോണയിലേക്ക് തിരിച്ച വിമാനത്തിൻ്റെ ഒരു ടയർ ഊരി പോയത്. സാങ്കേതികപരമായ കാരണമാണ് വിമാനത്തിൻ്റെ ടയർ ഊരി പോകാൻ കാരണമെന്ന് എയർലൈൻ കമ്പനി വക്താവ് അറിയിച്ചതായി യുഎസ്എ ടുഡേ റിപ്പോർട്ട് ചെയ്തു. 174 യാത്രക്കാരും ആറ് ക്രീ മെമ്പർമാരുമായിരുന്നു വിമാനത്തിനുള്ളിൽ ഉണ്ടായിരുന്നത്. ബോയിങ് 737-900 വിമാനത്തിൻ്റെ ടയറാണ് പൊട്ടിയത്.


ടേക്ക് ഓഫ് ചെയ്യുന്നത് ടയറിൻ്റെ ഭാഗത്ത് പുക ഉയരുന്നത് കണ്ട ഉടൻ വിമാനത്തിൻ്റെ സർവീസ് നിർത്തിവെക്കുകയായിരുന്നു. റെൺവെയിൽ വെച്ച് തന്നെ വിമാനത്തിനുള്ളിൽ ഉണ്ടായിരുന്നവരെ സുരക്ഷിതമായി പുറത്തെത്തിച്ചു. എയർലൈൻ വക്താവ് ആൽഫ്രെഡോ ഗാഡുണോ പറഞ്ഞു.സംഭവത്തിൽ ഫെഡെറൽ ഏവിയേൽൻ അഡ്മിനിസ്ട്രേഷൻ അന്വേഷണം ആരംഭിച്ചു.

Latest News