Viral Video : കണ്ണ് ഒന്ന് തെറ്റി, ദേ വിമാനത്തിൽ നിന്നും താഴേക്ക്; വീഡിയോ വൈറൽ
Man Falls From Aeroplan Video : ഇന്തോനേഷ്യലാണ് ഈ അപകടം സംഭവിക്കുന്നത്. ജക്കാർത്ത ആസ്ഥമായി പ്രവർത്തിക്കുന്ന ട്രാൻസ്നുസാ എയർലൈൻസിൻ്റെയാണ് എ 320യാണ് വിമാനം
സോഷ്യൽ മീഡിയയിൽ നിരവധി വീഡിയോകളാണ് ഓരോ ദിവസവും വൈറലാകുന്നത്. ചില വീഡിയോകൾ നമ്മളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുമ്പോൾ മറ്റ് ചിലത് അത്ഭുതപ്പെടുത്താറുണ്ട്. ഇത് കൂടാതെ പല വീഡിയോകൾ നമ്മെ ഞെട്ടിപ്പിക്കുകയും ചെയ്യും. അത്തരത്തിൽ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഒരു യുവാവ് വിമാനത്തിൽ നിന്നും താഴേക്ക് വീഴുന്നതാണ് വീഡിയോ.
വിമാനം എന്ന പറയുന്നത് ആകാശത്തിൽ നിന്നും ഒന്നുമല്ല വീണത്, വിമാനത്താവളത്തിൽ നിർത്തിയിട്ടിരിക്കുന്ന വിമാനത്തിൽ നിന്നുമാണ് യുവാവ് വീഴുന്നത്. കുറഞ്ഞത് ഒരു മൂന്നാൾ പൊക്കത്തിൽ നിന്നുമാണ് യുവാവിൻ്റെ വീഴ്ച. വിമാനത്തിൽ നിന്നും നേരെ താഴേക്ക് വന്ന് പതിക്കുകയായിരുന്നു യുവാവ്.
വിമാനത്തിൽ യാത്രക്കാരെ എല്ലാം കയറ്റിയതിന് ശേഷം വിമാനവുമായി ഘടിപ്പിച്ച ഏണി വിമാനത്താവളത്തിൽ ജീവനക്കാർ നീക്കം ചെയ്യുകയായിരുന്നു. ഈ സമയം ഇത് കാണാതെ വിമാനത്തിനുള്ളിലെ ജീവനക്കാരോട് സംസാരിച്ചുകൊണ്ട് മറ്റൊരു സ്റ്റാഫ് വിമാനത്തിൽ നിന്നും പുറത്തേക്ക് വന്നപ്പോഴാണ് അപകടം സംഭവിക്കുന്നത്. ഏണി മാറ്റിയത് വിമാനത്തിൽ ഉള്ള ജീവനക്കാരനും വിമാനത്തിൽ ഉള്ള ജീവനക്കാരനെ ഏണി മാറ്റിയവരും കണ്ടില്ല. അതാണ് അപകടത്തിനുള്ള പ്രധാന കാരണം. വീഡിയോ കാണാം:
Shocking video received on WhatsApp –
Warning ⚠️ ⛔️ alarming visuals of a staffer falling of a plane #aviation #avgeek #plane #shocking
Incident occurred in Indonesia with Transnusa airlines & Jas Airport services @webflite @aviationbrk @AviationWeek @airlinerslive @airlivenet… pic.twitter.com/PtP3K8ZXdj— Sanjay Lazar (@sjlazars) May 15, 2024
ജക്കാർത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന ട്രാൻസ്നുസാ എന്ന വിമാനക്കമ്പനിയുടെ എ-320 എയർബസ് വിമാനത്തിൽ നിന്നും ജീവനക്കാരൻ താഴേക്ക് വീഴുന്നത്. എന്നാൽ വീഡിയോ എന്ന് നടന്നതാണെന്നും ആർക്കാണ് പരിക്കേറ്റതെന്നും വ്യക്തമല്ല.
സമാനമായ അപകടം 2023 ഏപ്രിലിൽ പൂനെ വിമാനത്താവളത്തിൽ വെച്ച് നടന്നിരുന്നു. വിമാനത്തിൽ നിന്നും ഇത്തരത്തിൽ വീണ എയർ ഏഷ്യ ജീവനക്കാരൻ മരിക്കാൻ ഇടയായി. പൂനെ സ്വദേശിയായ 34 കാരനാണ് അന്ന് ആ അപകടത്തിൽ മരിച്ചത്.