Walmart Employee: ഇങ്ങനെയും മാനേജരുണ്ടോ? അവധി ദിനത്തില്‍ ജോലി ചെയ്ത യുവതിക്ക് 8 കോടിയുടെ ഭാഗ്യം
Walmart Employee Win Jackpot: അവധി ദിനത്തില്‍ ജോലി ചെയ്താണ് ആ യുവതി വലിയ ഭാഗ്യം സ്വന്തമാക്കിയത്. വാള്‍മാര്‍ട്ട് ജീവനക്കാരിയായ റെബേക്ക ഗോണ്‍സാലസാണ് കഥയിലെ നായിക. വാള്‍മാര്‍ട്ട് ജീവനക്കാരിയായ റെബേക്കയെ ഒരു സഹപ്രവര്‍ത്തകന്റെ ഒഴിവ് നികത്തുന്നതിനായാണ് മാനേജര്‍ വിളിക്കുന്നത്. മൂന്ന് മണിക്കൂര്‍ നേരത്തേക്ക് ജോലി ചെയ്യുന്നതിനായാണ് റെബേക്കയെ മാനേജര്‍ വിളിച്ചത്.
ഭാഗ്യം വരുന്നത് എപ്പോഴാണെന്ന് ഒരിക്കലും പറയാന്‍ സാധിക്കില്ല അല്ലേ? നമ്മള്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത സമയത്ത് ആയിരിക്കും പലതും നമ്മുടെ കൈകളിലേക്ക് എത്തുന്നത്. ഓരോ ദിവസവും ലോട്ടറിയെടുക്കുന്ന എത്രയെത്ര ആളുകളാണ് നമുക്ക് ചുറ്റുമുള്ളത്. അതില്‍ എത്ര പേര്‍ക്ക് ലോട്ടറിയടിക്കുന്നു, ചിലര്‍ക്ക് ലോട്ടറി എടുക്കുന്ന പണം നഷ്ടമാകുന്നത് മാത്രം മിച്ചം. എന്നാല്‍ അപ്രതീക്ഷിതമായി ഭാഗ്യം തുണച്ച ഒരു യുവതിയുട കഥയാണ് സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്.
അവധി ദിനത്തില്‍ ജോലി ചെയ്താണ് ആ യുവതി വലിയ ഭാഗ്യം സ്വന്തമാക്കിയത്. വാള്‍മാര്‍ട്ട് ജീവനക്കാരിയായ റെബേക്ക ഗോണ്‍സാലസാണ് കഥയിലെ നായിക. വാള്‍മാര്‍ട്ട് ജീവനക്കാരിയായ റെബേക്കയെ ഒരു സഹപ്രവര്‍ത്തകന്റെ ഒഴിവ് നികത്തുന്നതിനായാണ് മാനേജര്‍ വിളിക്കുന്നത്. മൂന്ന് മണിക്കൂര്‍ നേരത്തേക്ക് ജോലി ചെയ്യുന്നതിനായാണ് റെബേക്കയെ മാനേജര്‍ വിളിച്ചത്.
എന്നാല്‍ അവധിയായതിനാല്‍ തന്നെ തന്റെ കുടുംബവുമൊത്ത് ഒരു ബാര്‍ബിക്യൂ ഡിന്നറിന് പോകുന്നതിന് റെബേക്ക പദ്ധതിയിട്ടിരുന്നു. പക്ഷെ, തന്റെ എല്ലാ പരിപാടികളും വേണ്ടെന്ന് വെച്ച് ജോലിക്ക് പോകാനായി റെബേക്ക തീരുമാനിച്ചു. ഉച്ചഭക്ഷണം കഴിക്കുന്നതിനുള്ള ഇടവേളയില്‍ കാലിഫോര്‍ണിയ ലോട്ടറി ടിക്കറ്റ് വാങ്ങിക്കണമെന്ന് റെബേക്ക മനസില്‍ കരുതിയിരുന്നു. എന്നാല്‍ ജോലിത്തിരക്ക് കാരണം റെബേക്കയ്ക്ക് അതിന് സാധിച്ചില്ല. ഷിഫ്റ്റ് കഴിഞ്ഞിറങ്ങിയ ഉടന്‍ റെബേക്ക ചെയ്തത് പത്ത് ഡോളറിന്റെ സിംഗിള്‍ ട്രിപ്പിള്‍ ഗെയിം സ്‌ക്രാച്ച് ടിക്കറ്റ് എടുക്കുകയായിരുന്നു.
Also Read: Russian Dog: ‘ഇതാ മറ്റൊരു ഹാച്ചികോ’! ഉടമ മുങ്ങിമരിച്ചു; കൊടുംമഞ്ഞിലും നദിക്കരികെ കാത്തിരുന്ന് നായ
ആ സ്‌ക്രാച്ച് ടിക്കറ്റാണ് റെബേക്കയുടെ ജീവിതത്തില്‍ മാലാഖയായി അവതരിച്ചത്. ലോട്ടറിയുടെ ഫലം വന്നപ്പോള്‍ റെബേക്ക എടുത്തിരിക്കുന്ന ടിക്കറ്റിന് സമ്മാനം ലഭിച്ചു. ഒരു മില്യണ്‍ ഡോളറാണ് റെബേക്കയ്ക്ക് ജാക്ക്‌പോട്ടായി ലഭിച്ചത്. സ്ഥിരമായി ജാക്ക്‌പോട്ട് എടുക്കുന്ന ഒരാള്‍ കൂടിയാണ് റെബേക്ക. എങ്കിലും ഇതാദ്യമായാണ് ഇത്രയും വലിയ സംഖ്യ കൈകളിലേക്ക് എത്തുന്നത്. നേരത്തെ 50 ഡോളര്‍ രൂപ റെബേക്ക സ്വന്തമാക്കിയിട്ടുണ്ട്.
ഒരു മില്യണ്‍ ഡോളര്‍ എന്നത് 8,47,02,800 ഇന്ത്യന്‍ രൂപയാണ്. ഈ സമ്മാനം ലഭിച്ച വിവരമറിഞ്ഞ റെബേക്ക ആദ്യം വിളിച്ചത് മാനേജറെയായിരുന്നു. അവധി ദിനത്തില്‍ ജോലിക്ക് കയറാന്‍ മാനേജര്‍ ആവശ്യപ്പെട്ടതുകൊണ്ടാണല്ലോ റെബേക്കയ്ക്ക് ഈ ഭാഗ്യം ലഭിച്ചത്. തനിക്ക് ലഭിച്ച തുക കൊണ്ട് ജീവിത നിലവാരം മെച്ചപ്പെടുത്താന്‍ ശ്രമിക്കുമെന്നാണ് റെബേക്ക പറയുന്നത്. തനിക്ക് കുറച്ച് കടങ്ങളുണ്ടെന്നും താന്റെ കുട്ടിക്കാലത്ത് കുടുംബം അനുഭവിച്ച സാമ്പത്തിക ബുദ്ധിമുട്ടുകളെയും ത്യാഗങ്ങളെയും കുറിച്ച് റെബേക്ക മാധ്യമങ്ങളോട് പ്രതികരിച്ചു.