5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Vladimir Putin: യുക്രൈനുള്ള സഹായം; പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്കെതിരെ ആണവാക്രമണമെന്ന് മുന്നറിയിപ്പുമായി പുടിന്‍

Ukraine Russia War: യുകെയും യുഎസും യുക്രൈന് ക്രൂയിസ് മിസൈലുകള്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കുന്നതില്‍ റഷ്യ ഏറെ ആശങ്കയിലാണ്. ഇതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് റഷ്യയുടെ ആണവായുധ സുരക്ഷ ചര്‍ച്ച ചെയ്യുന്നതിനായി യോഗം വിളിച്ചുചേര്‍ത്തത്.

Vladimir Putin: യുക്രൈനുള്ള സഹായം; പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്കെതിരെ ആണവാക്രമണമെന്ന് മുന്നറിയിപ്പുമായി പുടിന്‍
റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ Image Credit source: PTI
shiji-mk
Shiji M K | Updated On: 26 Sep 2024 14:23 PM

മോസ്‌കോ: പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ (Vladimir Putin). പടിഞ്ഞാറന്‍ രാജ്യങ്ങളെ ലക്ഷ്യമിട്ട് ആണവാക്രമണം നടത്തുമെന്നാണ് പുടിന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. യുക്രൈന്‍ വ്യോമാക്രമണം ശക്തമാക്കിയ സാഹചര്യത്തിലാണ് പുതിയ നീക്കം. യുകെ നല്‍കിയ ക്രൂയിസ് മിസൈലുകള്‍ ഉപയോഗിച്ചാണ് യുക്രൈന്‍ റഷ്യയില്‍ ആക്രമണം നടത്തുന്നതെന്നാണ് പുടിന്‍ ആരോപിക്കുന്നത്. ആക്രമണം രൂക്ഷമായതിന് പിന്നാലെ പുടിന്‍ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിരുന്നു.

യുകെയും യുഎസും യുക്രൈന് ക്രൂയിസ് മിസൈലുകള്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കുന്നതില്‍ റഷ്യ ഏറെ ആശങ്കയിലാണ്. ഇതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് റഷ്യയുടെ ആണവായുധ സുരക്ഷ ചര്‍ച്ച ചെയ്യുന്നതിനായി യോഗം വിളിച്ചുചേര്‍ത്തത്. യുഎസും യുകെയും ഉള്‍പ്പെടെയുള്ള യുക്രൈന് അത്യാന്തുനിക ആയുധങ്ങള്‍ നല്‍കി റഷ്യയെ പരോക്ഷമായി ആക്രമിക്കുന്ന നിലപാടാണെന്ന് പുടിന്‍ പറഞ്ഞു.

Also Read: Narendra Modi: യുദ്ധം അവസാനിപ്പിക്കണം; സെലൻസ്കിയുമായി കൂടിക്കാഴ്ച നടത്തി നരേന്ദ്രമോദി

യുകെയുടെ സ്റ്റോം ഷാഡോ ക്രൂയിസ് മിസൈലുകള്‍ ഉപയോഗിച്ചാണ് യുക്രൈന്‍ റഷ്യക്ക് നേരെ ആക്രമണം നടത്തിയതെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു. യുകെ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ കഴിഞ്ഞയാഴ്ച വാഷിങ്ടണിലെത്തി യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയിലാണ് റഷ്യയില്‍ യുക്രൈന്‍, ആയുധങ്ങള്‍ ഉപയോഗിക്കുന്ന കാര്യം ചര്‍ച്ചയായത്.

യുക്രൈന് പശ്ചാത്യരാജ്യങ്ങളുടെ പിന്തുണ വര്‍ധിക്കുന്ന സാഹചര്യത്തില്‍ റഷ്യ ആണവനയം പുനഃപരിശോധിക്കേണ്ടി വരുമെന്നാണ് റഷ്യന്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍. പശ്ചാത്യരാജ്യങ്ങള്‍ യുക്രൈന് ആയുധങ്ങള്‍ നല്‍കി റഷ്യയില്‍ ആക്രമണം നടത്തുന്നത് പ്രോത്സാഹിപ്പിച്ചാല്‍ അത് നേരിട്ടുള്ള ആക്രമണമായി കണക്കാക്കി ശക്തമായി തിരിച്ചടിക്കുമെന്നും പുടിന്‍ വ്യക്തമാക്കി.

റഷ്യയ്‌ക്കെതിരെ യുക്രൈന്‍ മിസൈലുകളോ യുദ്ധവിമാനങ്ങളോ ഡ്രോണുകളോ വിക്ഷേപിക്കുന്നതിനെക്കുറിച്ച് വിവരങ്ങള്‍ ലഭിച്ചാല്‍ ആണവായുധം ഉപയോഗിക്കുന്ന കാര്യം പരിഗണിക്കുമെന്ന് പുടിന്‍ പറഞ്ഞു. റഷ്യയ്ക്കെതിരായ മറ്റൊരു രാജ്യത്തിന്റെ ആക്രമണത്തെ പിന്തുണയ്ക്കുന്ന ശക്തിയെ ആക്രമണത്തില്‍ പങ്കാളിയായി കണക്കാക്കുമെന്നും പുടിന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Also Read: Saudi Arabia : ‘ഉംറ വീസയിൽ നുഴഞ്ഞുകയറുന്ന ഭിക്ഷാടകരെ നിയന്ത്രിക്കണം’; പാകിസ്താനോട് ആവശ്യപ്പെട്ട് സൗദി അറേബ്യ

അതേസമയം, ന്യൂക്ലിയര്‍ ബ്ലാക്ക്മെയിലിങ് അല്ലാതെ ലോകത്തെ ഭയപ്പെടുത്താന്‍ റഷ്യയ്ക്ക് ഇനി ഒരു ഉപകരണവുമില്ലെന്നും ഈ ഭീഷണി വിലപ്പോകില്ലെന്നും സെലെന്‍സ്‌കിയുടെ ചീഫ് ഓഫ് സ്റ്റാഫ് ആന്‍ഡ്രി യെര്‍മാക് പുടിനെ തള്ളിക്കൊണ്ട് പറഞ്ഞു.

അതേസമയം, ലോകത്തിലെ ഏറ്റവും വലിയ ആണവശക്തികളിലൊന്നാണ് റഷ്യ. ആകെയുള്ള ആണവനിലയങ്ങളില്‍ 88 ശതമാനവും നിയന്ത്രിക്കുന്നത് യുഎസും റഷ്യയുമാണ്. എന്നാല്‍ യുദ്ധം തുടങ്ങുന്നതിന് മുമ്പ് ആണവനിലയം പുടിന്‍ ബഹിഷ്‌കരിച്ചിരുന്നു. റഷ്യയ്‌ക്കെതിരെ ഏതെങ്കിലും തരത്തിലുള്ള ആണവ ആക്രമണം ഉണ്ടായാല്‍ മാത്രമേ തങ്ങളും പ്രയോഗിക്കൂവെന്നാണ് റഷ്യയുടെ നിലപാട്. 2011 ഫെബ്രുവരിയിലാണ് റഷ്യയും യുഎസും ആണവകരാറില്‍ ഒപ്പുവെക്കുന്നത്. 2026 ഫെബ്രുവരി നാല് വരെയായിരുന്നു ഇതിന്റെ കാലാവധി.