Viral Video: മീൻപിടിക്കാനെത്തിയവർ ആ കാഴ്ച കണ്ടു, കറുത്തൊരു രൂപം, വീഡിയോ വൈറൽ
ചില ജീവികൾ പോലും നമ്മളെ അതിശയിപ്പിച്ചേക്കാം. അത്തരത്തിലൊരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുന്നത്. മീൻ പിടിക്കാൻ പോയ മത്സ്യത്തൊഴിലാളികൾ കണ്ട കാഴ്ചയാണ് സംഭവം
ലോകത്ത് നമ്മുക്ക് ഒറ്റ നോട്ടത്തിൽ പിടികിട്ടാത്ത അല്ലെങ്കിൽ പെട്ടെന്ന് കണ്ടാൽ നമ്മുടെ ബുദ്ധിക്കും ബോധത്തിനും പോലും മനസ്സിലാക്കാൻ പറ്റാത്ത വിചിത്രമായ പല കാര്യങ്ങളും സവിശേഷതകളും ഉണ്ട്. ചില ജീവികൾ പോലും നമ്മളെ അതിശയിപ്പിച്ചേക്കാം. അത്തരത്തിലൊരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുന്നത്. മീൻ പിടിക്കാൻ പോയ മത്സ്യത്തൊഴിലാളികൾ കണ്ട കാഴ്ചയാണ് സംഭവം.
സമീപത്തെ പുഴയിൽ മീൻപിടിക്കാൻ പോയവരാണ് ആ കാഴ്ച കണ്ടത്. സംഭവം ഇങ്ങനെയാണ് സാവധാനം പോകുന്ന ബോട്ടിനൊപ്പം മറ്റൊരു ജീവികൂടി തുഴയുന്നത് കണ്ട മത്സ്യത്തൊഴിലാളികൾ നോക്കി നിൽക്കെ അത് ബോട്ടിലേക്ക് കയറി. കറുത്ത, നീണ്ട വാലുള്ള ജീവി സാധാരണ കണ്ടു വരുന്ന ഒന്നല്ല. എന്നാൽ ബോട്ടിനുള്ളിലേക്ക് കയറിയ ജീവിയെ അൽപ്പം കഴിഞ്ഞപ്പോൾ വ്യക്തമായി. അതൊരു കറുത്ത കുരങ്ങാണ്. എന്നാൽ ഒറ്റ നോട്ടത്തിൽ സാധാരണ കണ്ടു വരുന്ന കുരങ്ങുകളെ പോലെയെ ആയിരുന്നില്ല അത്. എന്നത് മറ്റൊരു കാര്യം.
While the fisherman was walking on the lake, he noticed something floating in the water …
What kind of animal is it?pic.twitter.com/qNCkPCqPmS
— Figen (@TheFigen_) April 29, 2024
കരയിലേക്ക് പോകണമെന്ന ഉദ്ദേശത്തോടെയാണ് കുരങ്ങൻ ബോട്ടിൽ കയറിയതെന്ന് തോന്നുന്നു. സ്പൈഡർ കുരങ്ങുകൾ എന്നറിയപ്പെടുന്നവയാണ് ഇവ. തെക്കേ അമേരിക്കയിലെ വനങ്ങളിലും മെക്സിക്കോ, ബ്രസീൽ എന്നിവിടങ്ങളിലുമാണ് ഇവ കാണപ്പെടുന്നത്. പഴങ്ങളും ഇലകളും പൂക്കളും പ്രാണികളുമാണ് ഇവയുടെ പ്രധാന ഭക്ഷണം. വംശനാശഭീഷണി നേരിടുന്ന ജീവികളുടെ കൂട്ടത്തിൽപ്പെടുന്ന ഇവയുടെ വാസ സ്ഥലം ഈർപ്പമുള്ള വന പ്രദേശങ്ങളിലാണ്.
വീഡിയോ വൈറലായതോടെ ട്വിറ്ററിൽ ലക്ഷക്കണക്കിനാളുകളാണ് ഇതു കണ്ടത്. നിരവധി പേർ ഇവയുടെ പേരുകളും ആരായുന്നുണ്ട്.