Viral Video : ‘നിങ്ങൾ പാകിസ്താനിലാണ് ജനിച്ചിരുന്നെങ്കിൽ ഇപ്പോൾ തട്ടിക്കൊണ്ടുപോയേനെ’; പാകിസ്താനി ടാക്സി ഡ്രൈവറുടെ വാക്കുകൾ കേട്ട് ഞെട്ടി യുവതി
Pakistani Driver Viral Video : കാനഡയിലെ ടൊറനോയിൽ യൂബർ ഡ്രൈവറായി ജോലി ചെയ്യുന്ന പാകിസ്താനിയാണ് കാനേഡിയൻ യുവതിയോട് ഇത്തരത്തിൽ പറഞ്ഞത്
മുഖത്ത് നോക്കി നിങ്ങളെ ഇപ്പോൾ എനിക്ക് തട്ടികൊണ്ടുപോകാൻ സാധിച്ചിരുന്നെങ്കിൽ എന്നൊരു അപരിചതൻ പറഞ്ഞാൽ എന്തായിരിക്കും നമ്മുടെ അവസ്ഥ? അതുപോലെ അസ്വസ്ഥജനകമായ ഒരു നിമിഷം നേരിട്ട യുവതിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡയയിൽ ചർച്ചയാകുന്നത്. തൻ്റെ ടാക്സിയിൽ സഞ്ചരിച്ച യുവതിയോടെ അവർ പാകിസ്താനിലാണ് ജനിച്ചിരുന്നെങ്കിൽ ഇപ്പോൾ തട്ടികൊണ്ടുപോയേനെ പാകിസ്താൻ സ്വദേശി പറയുന്ന അരോചകമായ വീഡിയോ ഇപ്പോൾ വൈറലായിരിക്കുകയാണ്.
“നിങ്ങൾ പാകിസ്താനിലാണ് ജനിച്ചിരുന്നെങ്കിൽ അല്ലെങ്കിൽ പാകിസ്താനിലാണ് ജീവിക്കുന്നതെങ്കിൽ നിങ്ങളെ തട്ടിക്കൊണ്ടുപോയേനേ. നിങ്ങളെ നേടിയെടുക്കാൻ വേറെ വഴിയൊന്നും അവിടെ ഇല്ല. നിങ്ങൾ കാനഡയിൽ ആയതുകൊണ്ട് എനിക്കൊന്നും ചെയ്യാൻ സാധിക്കില്ല. നിങ്ങളെ തൊടാൻ പോലും സാധിക്കില്ല, കാരണം നിങ്ങൾ കാനഡയിലാണ്. കാരണം അവിടെ ഒരു പെൺകുട്ടിയെ സ്വന്തമാക്കാൻ വേറെ വഴിയില്ല” പാകിസ്താനി ഡ്രൈവർ യുവതിയോട് പറഞ്ഞു.
ALSO READ : Meganeura: പ്രാണിവര്‍ഗ്ഗങ്ങളിലെ ഏറ്റവും ഭീമാകാരൻ, അർജന്‍റീനയിൽ കണ്ടെത്തിയ ആ ഫോസിൽ
നിങ്ങളെ എന്നെ തട്ടിക്കൊണ്ട് പോകുമെന്നാണോ പറയുന്നതെന്ന് യുവതി ഡ്രൈവറോട് എടുത്ത് ചോദിക്കുന്നുണ്ട്. കൂടാതെ അവിടെ സ്ത്രീകൾ എങ്ങനെ ജീവിക്കുന്നതെന്നും യുവതി ചോദിക്കുന്നുണ്ട്. എന്നാൽ വേറെ വഴി ഇല്ലെന്നാണ് പാകിസ്താനി ഡ്രൈവർ മറുപടി നൽകുന്നുണ്ട്. യുവതി ചിത്രീകരിച്ച് വീഡിയോ ഒരു ശലകം മാത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയതോതിൽ ചർച്ചയാകുന്നത്. വീഡിയോ കാണാം:
“…If you were in Islamic Pakistan, I would have kidnapped you to have you (maal-e-ghanimat)…”
– Pakistani Islamist cabbie to a Canadian non-Muslim girl
Abduction, r@pe, and conversion are what Pakistani Hindus girls go through every day.pic.twitter.com/lAKEBiCzyo
— Pakistan Untold (@pakistan_untold) May 14, 2024
ഡ്രൈവറുടെ ഈ നിലപാട് സ്ത്രീവിരുദ്ധതയും സ്ത്രീ സുരക്ഷയോടുള്ള അവഗണനയുമാണെന്ന് നിരവധി പേർ അഭിപ്രായപ്പെടുന്നത്. കൂടാതെ പാകിസ്താനിലെ സാഹചര്യം എന്താണ് തൻ്റെ വാക്കുകൾ കൊണ്ട് ഡ്രൈവർ അറിയിച്ചിരിക്കുകയാണെന്നാണ് വീഡിയോയിൽ താഴെയായി മറ്റ് ചിലർ അഭിപ്രായപ്പെട്ടത്. ഇങ്ങനെയുള്ളവരെ ഉടൻ തന്നെ ജോലിയിൽ നിന്നും നീക്കം ചെയ്യണമെന്നും നിരവധി പേർ കമൻ്റ് ബോക്സിൽ ആവശ്യപ്പെടുന്നുണ്ട്.