Viral video : ഓഫർ പ്രഖ്യാപിച്ചു, ആളുകൾ തള്ളിക്കയറി, ഉദ്ഘാടനം ദിവസം ഷോപ്പിങ് മാളിൽ നടന്നത് വൻ കൊള്ള
Viral Video of Karachi's Dream Bazaar : ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ ജീവനക്കാർ ശ്രമിച്ചുവെങ്കിലും ആളുകൾ ബലം പ്രയോഗിച്ച് കടകൾ നശിപ്പിക്കുകയും ചരക്ക് മോഷ്ടിക്കുകയുമായിരുന്നു.
കറാച്ചി: ഓഫർ … ഓഫർ…ഓഫർ… എല്ലാവർക്കും ഏറ്റവും പ്രീയപ്പെട്ട വാക്കാണത്. ആ പ്രിയത്തെ കടക്കാരും മുതലാക്കാറുണ്ട്. എന്നാൽ ഈ ഓഫർ തന്നെ പാരയായ ആളുകളും ഏറെയാണ്. ഓഫർ കൊടുത്ത് പാരയായ കറാച്ചിയിലെ ഡ്രീം ബസാർ ഉടമകളുടെ വാർത്തയും വീഡിയോയുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്.
A businessman of Pakistani origin living abroad opened a huge mall in Gulistan-e-Johar locality of Karachi, which he named Dream Bazaar. And today on the day of inauguration he had announced a special discount. A crowd of about one lakh Paki goths stormed the mall and looted the… pic.twitter.com/OmLvMn6kHF
— Politicspedia (@Politicspedia23) September 1, 2024
പാകിസ്ഥാനിലെ കറാച്ചിയിലെ ഡ്രീം ബസാർ മാളിൻ്റെ ഉദ്ഘാടന ദിവസമാണ് സംഭവം നടക്കുന്നത്. ഉദ്ഘാടനത്തിനോട് അനുബന്ധിച്ച് ബസാർ ഉടമകൾ വൻ ഓഫറാണ് നൽകിയത്. ഇത് കണ്ട് ആളുകൾ കൂട്ടമായി എത്തി. പിന്നെ നടന്നത് വൻ കൊള്ളയാണെന്നു പറയാം. സോഷ്യൽ മീഡിയയിൽ വൻ പ്രചരണം നടത്തുകയും പ്രത്യേക ഇളവുകൾ നൽകുകയും ചെയ്ത മാൾ കഴിഞ്ഞ വെള്ളിയാഴ്ചയാണ് തുറന്നത്.
സംഭവിച്ചത് ഇങ്ങനെ
സോഷ്യൽ മീഡിയയിൽ വൻ പ്രചരണം നടത്തിയതോടെ ആളുകളെത്തുകയും മാളിനു മുന്നിൽ തടിച്ചു കൂടുകയും ചെയ്തു. പിന്നീട് മാൾ തുറന്നതോടെ ഒറ്റക്കുതിപ്പിൽ ആവേശത്തോടെ ആളുകൾ ഉള്ളിലെത്തുകയും സാധനങ്ങൾ ബാഗിൽ വാരിക്കൂട്ടുകയുമായിരുന്നു.
The opening of Dream Bazaar in Karachi Gulistan-e-Johar turned chaotic as baton-wielding individuals stormed the venue, leading to chaos and vandalism, the opening of #DreamBazaar was marketed through social media platforms to attract the public attentions pic.twitter.com/2PujAAJlgx
— Your Senpai x (@Asawermughal92) August 30, 2024
പാകിസ്ഥാൻറെ ആരി ന്യൂസ് പുറത്തുവിട്ട വാർത്തയിലാണ് വിശദ വിവരങ്ങൾ ഉള്ളത്. സോഷ്യൽ മീഡിയയായ എക്സിൽ വൈറലായ വീഡിയോ വളരെ വേഗത്തിൽ പ്രേക്ഷകർ ഏറ്റെടുത്തു. സംഭവത്തിൽ സാധനങ്ങൾ കൊള്ളയടിക്കുന്നതിനു പുറമേ മാളിലെ പലഭാഗങ്ങളും നശിപ്പിക്കുകയും ചെയ്തിരുന്നു.
ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ ജീവനക്കാർ ശ്രമിച്ചുവെങ്കിലും ആളുകൾ ബലം പ്രയോഗിച്ച് കടകൾ നശിപ്പിക്കുകയും ചരക്ക് മോഷ്ടിക്കുകയുമായിരുന്നു. ബഹളമുണ്ടായിട്ടും പോലീസ് സംഭവസ്ഥലത്ത് നിന്ന് വിട്ടുനിന്നത് ശ്രദ്ധേയമാണ്. ഈ സംഭവം ഓൺലൈനിൽ ചൂടേറിയ ചർച്ചയ്ക്ക് കാരണമായിട്ടുണ്ട്.
വിദേശത്ത് താമസിക്കുന്ന ഒരു പാകിസ്ഥാൻ വ്യവസായിയാണ് മാൾ നിർമ്മിച്ചത്. സംഭവത്തിൽ പ്രദേശവാസികളും സോഷ്യൽ മീഡിയ ഉപയോക്താക്കളും പ്രതിഷേധം രേഖപ്പെടുത്തി.