Viral news : രാവിലെ ഉണർന്നാൽ പെട്രോൾ കുടിക്കണം… അത് നിർബന്ധം… വിചിത്ര രോഗവുമായി യുവതി
Petrol drinking girl: ഇത് എന്നെ കൊന്നുകൊണ്ടിരിക്കുകയാണ്, എന്നാൽ, എനിക്കിത് നിർത്താനാവുന്നില്ല എന്നാണ് യുവതി പറയുന്നത്. ഒരു സോസ് എന്ന പോലെയാണ് പെട്രോൾ കഴിക്കുമ്പോൾ അനുഭവപ്പെടുന്നത്
തിരുവനന്തപുരം: രാവിലെ മദ്യപിച്ചില്ലെങ്കിൽ കൈവിറക്കുന്നവരെ കണ്ടിട്ടുണ്ടാകും. ഇത്തരത്തിൽ പല ശീലങ്ങളും പലരിലും ഉണ്ടാകും. എന്നാൽ രാവിലെ പെട്രോൾ കുടിച്ചില്ലെങ്കിൽ അസ്വസ്തത ഉണ്ടാകുന്ന ആരെയെങ്കിലും കണ്ടിട്ടുണ്ടോ? ലോകത്തിൽ പലർക്കും പല തരത്തിലാണ് അഡിക്ഷനുണ്ടാകുന്നത്. ഒൻ്റാറിയോയിലെ വെലാൻഡിൽ നിന്നുള്ള ഷാനൻ എന്ന യുവതിയാണ് ഇത്തരത്തിൽ പെട്രോളിന് അടിമയായത്. എല്ലാ ദിവസവും രാവിലെ ഉണർന്നാൽ ആദ്യം പെട്രോൾ കുടിക്കുന്ന ശീലമാണ് അവൾക്കുള്ളത്.
ഇതിനായി ബാത്റൂമിലെ കന്നാസിൽ പെട്രോൾ കരുതിയിട്ടുണ്ടാകും. ആ ശീലം ഒഴിവാക്കാൻ പല തവണ ശ്രമിച്ചെങ്കിലും അതിന് കഴിയുന്നില്ലെന്നാണ് യുവതി പറയുന്നത്. ഛർദ്ദി, കഠിനമായ വയറുവേദന എന്നിവയ്‌ക്കെല്ലാം പുറമേ പെട്രോൾ കുടിക്കുന്നത് നമ്മുടെ ആന്തരികാവയവങ്ങളെ പോലും നശിപ്പിക്കും. അറിയാതെ പെട്രോൾ അകത്ത് ചെന്നാൽ പോലും പെട്ടെന്ന് ആശുപത്രിയിൽ എത്തിക്കണം എന്നാണ് പറയാറ്.
ആ സാഹചര്യത്തിലാണ് ഷാനൻ എന്ന യുവതി ഈ ശീലം പിന്തുടരുന്നത്. ഇത് സുരക്ഷിതമായ കാര്യമല്ല എന്ന് അറിയാം. ഇത് എന്നെ കൊന്നുകൊണ്ടിരിക്കുകയാണ്, എന്നാൽ, എനിക്കിത് നിർത്താനാവുന്നില്ല എന്നാണ് യുവതി പറയുന്നത്. ഒരു സോസ് എന്ന പോലെയാണ് പെട്രോൾ കഴിക്കുമ്പോൾ അനുഭവപ്പെടുന്നത് എന്നും ഷാനൻ പറയുന്നു.
തന്റെ തൊണ്ടയുടെ അകം പൊള്ളുന്നതുപോലെ തോന്നാറുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. പുറത്തു പോകുമ്പോൾ പോലും ഈ ശീലം ഉപേക്ഷിക്കാൻ കഴിയാറില്ല. ഇതിനാൽ വാട്ടർബോട്ടിലിൽ കുടിക്കാനായി പെട്രോൾ കൊണ്ടുപോവുകയാണ് ചെയ്യാറ് എന്നും യുവതി പറയുന്നു. ഏകദേശം ഒരു വർഷമായത്രേ ഈ ശീലം തുടങ്ങിയിട്ട്.
ഒരു ദിവസം 12 ടീസ്പൂൺ വരെ പെട്രോൾ കുടിച്ചിട്ടുണ്ടെന്നും അവൾ പറയുന്നം. വളരെ ചെറുപ്പത്തിൽ തന്നെ തനിക്ക് പെട്രോളിന്റെ മണം ഇഷ്ടമായിരുന്നു അങ്ങനെയാണ് കുടിച്ചുനോക്കുന്നത് എന്നാണ് ഷാനൻ വ്യക്തമാക്കുന്നത്. വിഷാദത്തിൽ നിന്നും രക്ഷപ്പെടാനും ഈ ശീലം തന്നെ സഹായിക്കാറുണ്ടെന്നും പെട്രോളിന് അടിമയാകാൻ അങ്ങനെ ഒരു കാരണം കൂടിയുണ്ടെന്നും ഷാനൻ കൂട്ടിച്ചേർക്കുന്നു. ഈ ശീലം കാരണം വയറുവേദനയും നെഞ്ചുവേദനയും അടക്കം വിവിധ അസുഖങ്ങൾ ഇപ്പോൾ തന്നെയുണ്ട്. വീട്ടുകാരും ഷാനനിന്റെ ആരോഗ്യത്തെ കുറിച്ച് ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്.