Viral News: സ്കാൻ ചെയ്യാൻ ഹോസ്പിറ്റലിലെത്തി യുവതി ; താൻ നാല് മാസം മുൻപ് മരിച്ചെന്ന് റിപ്പോർട്ടിൽ
മെഡിക്കൽ രേഖകൾ പരിശോധിച്ച ശേഷം സൂസനോട് നാല് മാസം മുൻപ് അവർ മരിച്ചെന്നായിരുന്നു അധികൃതർ പറഞ്ഞത്. ഞെട്ടിപ്പോയ സൂസൻ ആദ്യ തളർന്നു പോയി
ലണ്ടൻ: ആശുപത്രിയിലോ അനുബന്ധ സ്ഥാപനങ്ങളിലോ പോയി ഏതെങ്കിലുമൊക്കെ പണി വാങ്ങിച്ചിട്ടുള്ളവർ നിരവധിയാണ്. ചികിത്സിക്കാൻ പോയാലോ അല്ലെങ്കിൽ രോഗിയുടെ കൂടെ പോയാലോ പോലും ചിലപ്പോ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാവും. അത്തരമൊരു സംഭവമാണ് വൈറലായത്.
സൂസൻ ജോൺസൺ എന്ന 62-കാരി സ്കാനിങ്ങിനായി ആശുപത്രിയിൽ എത്തിയതായിരുന്നു. മെഡിക്കൽ രേഖകൾ പരിശോധിച്ച ശേഷം സൂസനോട് നാല് മാസം മുൻപ് അവർ മരിച്ചെന്നായിരുന്നു അധികൃതർ പറഞ്ഞത്. ഞെട്ടിപ്പോയ സൂസൻ ആദ്യ തളർന്നെങ്കിലും താൻ ജീവനോടെ ഇവിടെ നിൽക്കുകയല്ലേ എന്നാണ് ചോദിച്ചത്.
സൂസൻ മരണപ്പെട്ടതിനാൽ വികാലംഗനായ ഭർത്താവിനുളള അലവൻസും, സഹായങ്ങളും ഇനി സർക്കാരിൽ നിന്നും ലഭിക്കില്ലെന്ന അവസ്ഥ വരെയായി. ഭർത്താവ് ബോബ് ഉടൻ തന്നെ അവരുടെ ഡോക്ടറുമായി ബന്ധപ്പെടുകയും പിഴവ് ചൂണ്ടിക്കാണിക്കുകയും ചെയ്തു.
ഉടൻ തന്നെ പ്രശ്നം പരിഹരിക്കപ്പെട്ടു. സിവിൽ ഡെത്ത് രജിസ്ട്രേഷനിലുണ്ടായ പിഴവായിരുന്നു ഇതിനു കാരണം. എന്തായാലും നിയമയുദ്ധങ്ങൾക്കൊടുവിൽ പ്രശ്നം പരിഹരിച്ചെങ്കിലും ഇതിനുള്ള പിന്നിലുള്ള യഥാർത്ഥ കാരണം കണ്ടെത്തും എന്ന വാശിയിലാണ് സൂസൻ. വിഷയം മാധ്യമങ്ങളിലും വലിയ വാർത്തയായതിനാൽ നിരവധി പേരാണ് സൂസന് ഐക്യദാർഢ്യം അറിയിച്ച് എത്തുന്നത്.