5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Viral news: ആത്മാക്കൾക്കുമില്ലേ സിനിമാ കാണാൻ മോഹം… ഇത് ഒരു വെറൈറ്റി സെമിത്തേരി തിയേറ്റർ

Film Screening For Spirits: സിനിമാ പ്രദർശനത്തോടൊപ്പം ജീവനക്കാർ മരിച്ചവർക്കായി ഒരു പാർട്ടിയും സംഘടിപ്പിച്ചിരുന്നു എന്നത് മറ്റൊരു രസകരമായ വസ്തുത. ഈ പാർട്ടിയിൽ ഭക്ഷണം, വസ്ത്രം, വാഹനങ്ങൾ, മോഡൽ വീടുകൾ, മറ്റ് ദൈനംദിന അവശ്യത്തിനുള്ള വസ്തുക്കൾ എന്നിവയെല്ലാം ഉൾക്കൊള്ളിച്ചിരുന്നു.

Viral news: ആത്മാക്കൾക്കുമില്ലേ സിനിമാ കാണാൻ മോഹം… ഇത് ഒരു വെറൈറ്റി സെമിത്തേരി തിയേറ്റർ
aswathy-balachandran
Aswathy Balachandran | Published: 06 Jul 2024 17:24 PM

ആത്മാക്കൾക്ക് വേണ്ടി ഒരു സിനിമാ പ്രദർശനം … വിശ്വസിക്കാൻ അൽപം ബുദ്ധിമൂട്ടാണെങ്കിലും സംഭവം സത്യമാണ്. തായ്‌ലൻഡിലാണ് കഴിഞ്ഞ ദിവസം ഇത്തരത്തിൽ ഒരു സിനിമാ പ്രദർശനം നടന്നത്. മരിച്ചുപോയവർക്ക് വേണ്ടി ഒരു സെമിത്തേരിയിൽ ആയിരുന്നു ഈ പ്രത്യേക സിനിമാ പ്രദർശനം നടന്നത്. സൗത്ത് ചൈന മോണിംഗ് പോസ്റ്റാണ് ഈ വിവരം റിപ്പോർട്ട് ചെയ്തത്. റിപ്പോർട്ട് അനുസരിച്ച് ജൂൺ 2 മുതൽ ജൂൺ 6 വരെയാണ് ഒരു ശ്മശാനത്തിൽ മരിച്ചുപോയവരുടെ ആത്മാക്കൾക്കായി സിനിമകളുടെ പ്രദർശനം നടത്തിയത്.

തായ്‌ലൻഡിലെ സവാങ് മെട്ട തമ്മസതൻ ഫൗണ്ടേഷനാണ് ഈ സംഭവത്തിനു പിന്നിൽ. വെറുമൊരു പ്രദർശനമല്ല ഈ സിനിമാ ഫെസ്റ്റിവൽ എന്ന പേരിലായിരുന്നു സംഭവം നടത്തിയത്. പ്രദർശനം നടത്തിയത് വടക്കു കിഴക്കൻ തായ്‌ലൻഡിലെ നഖോൺ റാച്ചസിമ പ്രവിശ്യയിലെ ഒരു ശ്മശാനത്തിലായിരുന്നു. ഇവിടെ ഏകദേശം 3,000 ആളുകളെ അടക്കിയിട്ടുണ്ട്.

ഇവിടെ അടക്കം ചെയ്ത ആത്മാക്കൾക്കും ഉണ്ടാകില്ലേ ഒരു സിനിമാ കാണാൻ മോഹം. ഈ ചിന്തയാണ് വ്യത്യസ്തമായ ഈ ആശയത്തിനു പിന്നിൽ. ശമ്ശാന അധികാരികളുടെ കൂടി സഹകരണത്തോടെ സിനിമാ പ്രദർശനം നടത്തിയത്. ആത്മാക്കൾക്കിരിക്കാനായി ഒഴിഞ്ഞ കസേരകളും ഇവിടെ സജ്ജീകരിച്ചിരുന്നു എന്നതാണ് മറ്റൊരു പ്രത്യേകത.

ALSO READ: ചിക്കനും മട്ടനും പോലും കൊള്ളാം, പക്ഷേ ഇത്! ; അറിയാം വൈറൽ ഉറുമ്പു ചട്ണിയുടെ വിശേഷം

ആധുനിക രീതിയിലുള്ള വിനോദം നൽകാനും ആത്മാക്കളെ സമാധാനിപ്പിക്കാനുമുള്ള ശ്രമത്തിന്റെ ഭാഗം കൂടിയാണിത് എന്ന് ഇതുമായി ബന്ധപ്പെട്ടവർ പറയുന്നു. എല്ലാ ദിവസവും രാത്രി 7 മണിക്ക് ആരംഭിച്ച പ്രദർശനം അർദ്ധരാത്രിയോടെയാണ് അവസാനിപ്പിക്കുക. ഈ പ്രദർശനത്തിൽ ശ്മശാനത്തിലെ നാലു ജീവനക്കാർ മാത്രമാണ് ജീവനുള്ളവരായി ഉണ്ടായിരുന്നത്.

സിനിമാ പ്രദർശനത്തോടൊപ്പം ജീവനക്കാർ മരിച്ചവർക്കായി ഒരു പാർട്ടിയും സംഘടിപ്പിച്ചിരുന്നു എന്നത് മറ്റൊരു രസകരമായ വസ്തുത. ഈ പാർട്ടിയിൽ ഭക്ഷണം, വസ്ത്രം, വാഹനങ്ങൾ, മോഡൽ വീടുകൾ, മറ്റ് ദൈനംദിന അവശ്യത്തിനുള്ള വസ്തുക്കൾ എന്നിവയെല്ലാം ഉൾക്കൊള്ളിച്ചിരുന്നു. തായ്‌ലാൻഡിലെ ചൈനീസ് കമ്മ്യൂണിറ്റികൾക്കിടയിൽ നടത്തിവരുന്ന ഒരു പരമ്പരാഗത ആചാരമാണ് ഇതെന്നാണ് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്.