Viral News: കാട്ടു പൂച്ചയെ കൊന്നാൽ 40000 രൂപ; വലിയ പൂച്ചയ്ക്ക് 1000 ഡോളർ വരെ
Viral News Today: പൂച്ച വേട്ടയ്ക്ക് പങ്കെടുക്കാന്‍ കുട്ടികള്‍ക്കും അനുമതിയുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ നൂറോളം കാട്ടുപൂച്ചകളെയാണ് ഇത്തവണ കൊന്നൊടുക്കിയത്. ആകെ 340 ഓളം മൃഗങ്ങളാണ് ഇത്തവണത്തെ വേട്ടയില്‍ കൊല്ലപ്പെട്ടത്
നമ്മുടെ നാട്ടിൽ സർവ്വ സാധാരണമായി കാണുന്ന ജീവികളിൽ ഒന്നാണ് പൂച്ച. എന്നാൽ ഇത് കാട്ട പൂച്ച ആയാലോ? അത്തരത്തിൽ കാട്ടു പൂച്ചകളെ കൊണ്ട് സഹികെട്ട ന്യൂസിലാൻ്റുകാർ ഒരു തീരുമാനമെടുത്തു അവയെ വേട്ടയാടി കൊല്ലുക. കുട്ടികൾക്ക് അടക്കം പൂച്ചകളെ കൊല്ലാൻ ഗവൺമെൻ്റ് അനുമതി നൽകിയതോടെ കാട്ടുപൂച്ച വേട്ട സജീവമായി. വളര്‍ത്തു പശുക്കള്‍ക്ക് രോഗങ്ങൾ പകരുന്നത്.വംശനാശഭീഷണി നേരിടുന്ന തദ്ദേശീയ പക്ഷികൾ അവയുടെ മുട്ടകൾ പല്ലികളെയും വവ്വാലുകളെയും പ്രാണികൾ എന്നിവയെ വേട്ടയാടുന്നത് തുടങ്ങി കാട്ടു പൂച്ചകളെ കൊല്ലാൻ കാരണങ്ങൾ നിരവധിയായിരുന്നു.
ഇത്തവണ പൂച്ച വേട്ടയ്ക്ക് പങ്കെടുക്കാന്‍ കുട്ടികള്‍ക്കും അനുമതിയുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ നൂറോളം കാട്ടുപൂച്ചകളെയാണ് ഇത്തവണ കൊന്നൊടുക്കിയത്. ആകെ 340 ഓളം മൃഗങ്ങളാണ് ഇത്തവണത്തെ വേട്ടയില്‍ കൊല്ലപ്പെട്ടത്. നേരത്തെ വന്യമൃഗങ്ങളുടെ വംശവര്‍ദ്ധനവ് തടയുന്നതിനായി മാനുകൾ, പന്നികൾ, താറാവുകൾ, മുയലുകൾ എന്നിവയെ വേട്ടയാടാന്‍ ന്യൂസിലന്‍ഡില്‍ അനുമതിയുണ്ടായിരുന്നു. 2023 മുതലാണ് കാട്ടുപൂച്ചകളെ വേട്ടയാടാന്‍ അനുമതി നല്‍കിയത്.
ഈ വർഷം ന്യൂസിലാൻ്റിലെ നോർത്ത് കാന്‍റർബറിയിൽ കാട്ടുപൂച്ച വേട്ടയിൽ 1,500 ലധികം പേരാണ് പങ്കെടുത്തത്. ഇതില്‍ 440 പേർ 14 വയസ്സിന് താഴെയുള്ള കുട്ടികളായിരുന്നു. പൂച്ചകളെ കൊല്ലുന്നവർക്ക് നല്ല പ്രതിഫലവും ഇത്തവണ പ്രഖ്യാപിച്ചിരുന്നു. കൂടുതല്‍ പൂച്ചകളെ കൊല്ലുന്നവർക്ക് 500 ഡോളറും വലിയ പൂച്ചകളെ കൊല്ലുന്നവർക്ക് 1000 ഡോളറുമാണ് സമ്മാനം. ഇതിന് ചില നിർദ്ദേശങ്ങളുമുണ്ട്. 10 കിലോമീറ്ററിനുള്ളില്‍ ഒരു കെണി എന്നാണ് കണക്ക്. അബദ്ധത്തിൽ ഏതെങ്കിലും നാടൻ പൂച്ചകൾ കെണിയിൽ വീണാൽ അവയെ വിട്ടയക്കേണ്ടിവരും.ന്യൂസിലന്‍റില്‍ പകുതിയോളം വീടുകളില്‍ പൂച്ചകളെ വളര്‍ത്തുന്നുമുണ്ട്.
കാട്ടുപൂച്ചകള്‍ കെണിയില്‍ വീണാല്‍ ലഹരി കിട്ടാതെ അക്രമാസക്തരാകുന്ന മനുഷ്യർക്ക് തുല്യമായാവും കാണുക. അതു കൊണ്ട് തന്നെ ഇവയെ കൊലപ്പെടുത്തുകയാണ് പതിവ്. എന്നാൽ മറ്റൊരു വിഭാഗം ഇതിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. കാട്ടു പൂച്ച വേട്ടയ്ക്ക് കുട്ടികളെ പങ്കെടുപ്പിക്കുന്നത് വഴി ഇവരിൽ അക്രമ വാസന ഉണ്ടാവുമെന്ന് ഒരു വിഭാഗം പറയുന്നു. അതേസമയം 2050 ഓടെ എലികൾ, സ്റ്റോട്ടുകൾ , ഫെററ്റുകൾ തുടങ്ങിയ ജീവികളെ ഉന്മൂലനം ചെയ്യാൻ, ലോകത്തിലെ ഏറ്റവും അഭിലഷണീയമായ കീട നിർമ്മാർജ്ജന സംവിധാനമാണ് കാട്ടുപൂച്ചകളെന്നും അതിനാല്‍ ഇവയെ കൊല്ലരുതെന്നും പരിസ്ഥിതി മൃഗസംരക്ഷണ ഗ്രൂപ്പുകളും ആവശ്യപ്പെടുന്നു
.