Viral News: മൂന്നുമാസം പ്രായമുള്ള കുഞ്ഞിനെക്കുറിച്ച് അശ്ലീല പരാമര്‍ശം; കൊമേഡിയന്റെ കരണത്തടിച്ച് പിതാവ്
Man Punching a Stage Comedian: സ്പാനിഷിലെ അലികാന്റെയില്‍ ഒരു സ്‌റ്റേജ് പരിപാടിക്കിടെയിലാണ് ജെയിം കാരവാക്കയ്ക്ക് മര്‍ദനമേറ്റത്. കാരവാക്ക പരിപാടി അവതരിപ്പിച്ച് കൊണ്ടിരിക്കുന്നതിനിടയില്‍ വേദിയിലുണ്ടായിരുന്ന മൂന്ന് മാസം പ്രായമുള്ള ഒരു കുഞ്ഞിനെ കുറിച്ച് നടത്തിയ പ്രശ്‌നമാണ് പ്രശ്‌നത്തിന് കാരണം
ഓരോ വാക്കും സൂക്ഷിച്ച് ഉപയോഗിക്കണം എന്ന് പറയാറില്ലെ. അത് ചിലപ്പോള്‍ നമ്മളെ അപകട്ടതിലെത്തിക്കാന്‍ സാധ്യതയുണ്ട്. അതെ വാവിട്ട വാക്കും കൈവിട്ട ആയുധവും തിരിച്ചെടുക്കാന്‍ സാധിക്കില്ല എന്ന് പറയുന്നത് വാസ്തവമാണ്. വാക്കുകള്‍ പ്രയോഗിക്കുമ്പോള്‍ നല്ലതുപോലെ സൂക്ഷിച്ചില്ലെങ്കില്‍ ഖേദിക്കേണ്ടി വരും. വാക്കിനേക്കാള്‍ മികച്ച ആയുധവും വേറെ ഇല്ല.
അങ്ങനെ പ്രയോഗിച്ച വാക്കിന് തക്കതായ വില കൊടുക്കേണ്ടി വന്ന ഒരാളെ കുറിച്ചാണ് സംസാരിക്കുന്നത്. സ്‌റ്റേജ് കൊമേഡിയനായ ജെയിം കാരവാക്ക എന്ന വ്യക്തിക്കാണ് തന്റെ വാക്കിന് വില കൊടുക്കേണ്ടി വന്നിരിക്കുന്നത്. മൂന്ന് മാസം പ്രായമുള്ള തന്റെ കുഞ്ഞിനെ കുറിച്ച് കാരവാക്ക നടത്തിയ അധിക്ഷേപകരവും ലൈംഗിക ചുവയുള്ളതുമായ പരാമര്‍ശത്തിന് ഇയാളുടെ കരണം പുകച്ചിരിക്കുകയാണ് ഒരു പിതാവ്.
സ്പാനിഷിലെ അലികാന്റെയില്‍ ഒരു സ്‌റ്റേജ് പരിപാടിക്കിടെയിലാണ് ജെയിം കാരവാക്കയ്ക്ക് മര്‍ദനമേറ്റത്. കാരവാക്ക പരിപാടി അവതരിപ്പിച്ച് കൊണ്ടിരിക്കുന്നതിനിടയില്‍ വേദിയിലുണ്ടായിരുന്ന മൂന്ന് മാസം പ്രായമുള്ള ഒരു കുഞ്ഞിനെ കുറിച്ച് നടത്തിയ പ്രശ്‌നമാണ് പ്രശ്‌നത്തിന് കാരണം. തന്റെ കുഞ്ഞിനെ കുറിച്ച് ഇയാള്‍ നടത്തിയ പരാമര്‍ശത്തിന് പിന്നാലെ പിതാവ് വേദിയില്‍ കയറി കൊമേഡിയന്റെ മുഖത്തടിച്ചു.
🇪🇸 Leftist comedian Jaime Caravaca made creepy remarks about a 3-month-old boy.
Today, the dad showed up at his show.
A lesson he won't forget. pic.twitter.com/UxDMooYdh6
— End Wokeness (@EndWokeness) June 3, 2024
അടി കിട്ടിയതോടെ കാരവാക്ക എല്ലാവരോടും ക്ഷമാപണം നടത്തി. തന്റെ വാക്കുകള്‍ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ഹൃദയപൂര്‍വ്വം ക്ഷമ ചോദിക്കുന്നുവെന്നും അക്രമം മാറ്റിവെച്ച് എല്ലാവര്‍ക്കും സ്വതന്ത്രമായി വളരാന്‍ നല്ലൊരു ലോകം സൃഷ്ടിക്കാമെന്നും ജയിം കാരവാക്ക പറഞ്ഞു.
എന്‍ഡ് വോക്ക്‌നെസ് എന്ന അക്കൗണ്ടിലൂടെയാണ് സ്‌റ്റേജില്‍ നടന്ന സംഭവങ്ങളടങ്ങിയ വീഡിയോ പങ്കുവെച്ചത്. ഒരാള്‍ സ്‌റ്റേജില്‍ കയറി കാരവാക്കയുടെ മുഖത്തടിക്കുന്നതും കാഴ്ചക്കാര്‍ ബഹളം വെക്കുന്നതും വീഡിയോയില്‍ കാണാം. കാരവാക്കയെ മര്‍ദിച്ചത് സംഗീതജ്ഞനും വലതുപക്ഷ പ്രവര്‍ത്തകനുമായ ആല്‍ബര്‍ട്ടോ പുഗിലാറ്റോയാണെന്ന് ന്യയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.