5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Viral News : ‘കല്യാണമായില്ലേ’ ചോദ്യം സ്ഥിരമായി; അയൽക്കാരനെ യുവാവ് വീട്ടിൽ കയറി അടിച്ചുകൊന്നു

Man Killed His Neighbour For Taunting Not Being Married : ഇന്തോനേഷ്യലെ വടക്കൻ സുമാത്രയിലാണ് സംഭവം നടന്നത്. 60കാരനായ റിട്ടയർഡ് സർക്കാർ ഉദ്യോഗസ്ഥനെ 45കാരനാണ് കൊലപ്പെടുത്തിയത്

Viral News : ‘കല്യാണമായില്ലേ’ ചോദ്യം സ്ഥിരമായി; അയൽക്കാരനെ യുവാവ് വീട്ടിൽ കയറി അടിച്ചുകൊന്നു
jenish-thomas
Jenish Thomas | Published: 06 Aug 2024 14:09 PM

ജക്കാർത്ത : കല്യാണമായിലെ എന്ന് സ്ഥിരമായി ചോദിച്ച അയൽക്കാരനെ യുവാവ് കൊലപ്പെടുത്തി. ഇന്തോനേഷ്യൽ (Indonesia) വടക്കൻ സുമാത്രയിലാണ് സംഭവം നടന്നത്. അസ്ഗിം ഇറിയാൻ്റോ എന്ന 60കാരനായ റിട്ടയർഡ് സർക്കാർ ഉദ്യോഗസ്ഥനെ 45കാരനായ പരലിൻഡുഗാൻ സിറേഗറാണ് വീട്ടിൽ അതിക്രമിച്ച കയറി അടിച്ച് കൊലപ്പെടുത്തിയത്. ഈ കഴിഞ്ഞ ജൂലൈ 29നാണ് സംഭവം നടന്നതെന്നാണ് ഇന്തോനേഷ്യൻ പ്രാദേശിക മാധ്യമമായ സ്ട്രെയ്റ്റ്സ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

കല്യാണമായില്ലേ എന്ന 60കാരൻ്റെ സ്ഥിരം ചോദ്യത്തിൽ പ്രകോപിതനായി സിറേഗർ രാത്രിയിൽ അയൽക്കാരൻ്റെ വീട്ടിലേക്ക് തടികഷ്ണവുമായി അതിക്രമിച്ച് കയറുകയായിരുന്നു. തലയ്ക്കടിയേറ്റാണ് ഇറാൻ്റോ കൊല്ലപ്പെട്ടതെന്ന് വടൻ സുമാത്ര അസിസ്റ്റൻ്റ് പോലീസ് കമ്മീഷ്ണർ മരിയ മാർപോങ് അറിയിച്ചു. വയോധികനെ തുടരെ തല്ലിയെ പ്രതിയെ മറ്റ് അയൽക്കാരെത്തിയാണ് പിടിച്ച് മാറ്റിയത്.

ALSO READ : Viral Video: കൂറ്റൻ പെരുമ്പാമ്പിനൊപ്പം കുളിമുറിയിൽ യുവാവ്; ധൈര്യത്തിന് അവാർഡ് വേണമെന്ന് സോഷ്യൽ മീഡിയ

വയോധികനെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. ഉടൻ കൃത്യം നടത്തിയ 45കാരനെ പോലീസ് അറസ്റ്റ് ചെയ്തു. സ്ഥിരമായി കല്യാണമായില്ലെ എന്ന ചോദ്യത്തിൽ പ്രകോപിതനായ പ്രതിയെ വയോധികനെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയാണ് ആക്രമിച്ചതെന്ന് പോലീസ് അറിയിച്ചു. കൂടാതെ അയൽക്കാരായ ഇരുവരും തമ്മിൽ മറ്റ് പ്രശ്നങ്ങൾ ഉണ്ടെന്നും പോലീസ് കൂട്ടിച്ചേർത്തു. കൂട് മാറി കോഴി കയറിയതിൻ്റെ പേരിൽ ഇരുവരും തമ്മിൽ നേരത്തെയും വാക്കേറ്റത്തിൽ ഏർപ്പെട്ടിട്ടുണ്ട്.

സമാനമായ സംഭവം ഇന്തോനേഷ്യൽ ഇതിന് മുമ്പ് സംഭവിച്ചിട്ടുണ്ട്. 2018 ഇതെപോലെ കല്യാണമായില്ലേ എന്ന് സ്ഥിരമായ ചോദിച്ച സ്ത്രീയെ യുവാവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയിരുന്നു. അയൽവാസിയായ ഗർഭിണിയായ സ്ത്രീയെ അന്ന് 28കാരനായ ഫയസ് നൂറുദ്ദീനാണ് ചോദ്യത്തിൽ പ്രകോപിതനായി അയൽക്കാരിയായ സ്ത്രീയെ കൊലപ്പെടുത്തിയത്.