Viral news: പറന്നുയർന്ന് 15-ാം മിനിറ്റിൽ 27,000 അടി താഴേക്ക്…അത്യപൂർവ്വ അനുഭവം വിവരിച്ച് വിമാനത്തിലെ യാത്രികർ
Viral news: ജെജു ദ്വീപിന് മുകളിലൂടെയുള്ള വിമാനത്തിൻ്റെ പറക്കലിനിടെയാണ് സംഭവം നടക്കുന്നത്. ഇതിനെ തുടർന്ന് യാത്രക്കാർക്ക് ഹൈപ്പർ വെൻറിലേഷനും ചെവി വേദനയും അനുഭവപ്പെട്ടു.
വളരെ സാധാരണ എന്നപോലെ എയർപോർട്ടിൽ നിന്ന് ഒരു വിമാനം പറന്നുയരുന്നു. നിമിഷങ്ങൾക്ക് ശേഷം താഴേക്ക് പതിക്കുന്നു. യാത്രക്കാർ എല്ലാം രക്ഷപ്പെടുന്നു. ഈ അപൂർവ്വ സംഭവം നടന്നത് കൊറിയയിലാണ്.
പ്രഷറൈസേഷൻ സിസ്റ്റത്തിലെ തകരാർ കാരണം ഒരു കൊറിയൻ എയർ വിമാനം 25,000 അടിയിലധികം താഴ്ന്നതിന് ശേഷം അടിയന്തര യു-ടേൺ നടത്തിയതും ലാൻഡ് ചെയ്തതുമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ജൂൺ 22-ന് വൈകീട്ട് നാലുമണിയോടെയാണ് സംഭവം നടക്കുന്നത്.
കെഇ189 എന്ന ഫ്ലൈറ്റ് സിയോളിലെ ഇഞ്ചിയോൺ ഇൻ്റർനാഷണൽ എയർപോർട്ടിൽ നിന്ന് പുറപ്പെട്ട് തായ്‌വാനിലെ തായ്‌ചുങ് ഇൻ്റർനാഷണൽ എയർപോർട്ടിലേക്ക് പറക്കുന്നതിനിടെയാണ് സംഭവം നടക്കുന്നത്. യാത്ര തുടങ്ങി ഏകദേശം 15 മിനിറ്റിനുള്ളിൽ അത് 26,900 അടി താഴേക്ക് താഴേക്ക് പതിച്ചു. ജെജു ദ്വീപിന് മുകളിലൂടെയുള്ള വിമാനത്തിൻ്റെ പറക്കലിനിടെയാണ് സംഭവം നടക്കുന്നത്. ഇതിനെ തുടർന്ന് യാത്രക്കാർക്ക് ഹൈപ്പർ വെൻറിലേഷനും ചെവി വേദനയും അനുഭവപ്പെട്ടു.
വിമാന ക്യാബിനിനുള്ളിൽ ഓക്സിജൻ മാസ്കുകൾ വിന്യസിച്ചു. എന്നാൽ യാത്രക്കാർക്ക് അപകടം ഉണ്ടാക്കാതെ തന്നെ ലാൻഡ് ചെയ്തതിനാൽ വലിയ അപകടം ഒഴിവായി.
ALSO READ: ചൂട് സഹിക്കാനായില്ല, ഹജ്ജിനിടെ 1301 പേര്‍ മരിച്ചു; 83 ശതമാനം പേരും പെര്‍മിറ്റില്ലാത്തവര്‍
തുടർന്ന് തായ്‌വാനിലെ തായ്‌ചുങ്ങിൽ എത്തിയ 17 യാത്രക്കാർക്ക് മെഡിക്കൽ പരിശോധന നടത്തി. പലർക്കും മൂക്കിൽ നിന്ന് രക്തസ്രാവംഉണ്ടായിരുന്നു. പ്രാഥമിക ചികിത്സ നൽകി ഇവരെ വിട്ടയച്ചു. സംഭവത്തിൽ യാത്രക്കാരോട് കോറിയൻ എയർ അധികൃതർ ക്ഷമാപണം നടത്തി.
കൂടാതെ “സംഭവവുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ അന്വേഷിക്കുന്നതിന് ബന്ധപ്പെട്ട എല്ലാ അധികാരികളുമായും ഞങ്ങൾ പൂർണ്ണമായി സഹകരിക്കുന്നു” എന്ന പ്രസ്താവനയും ഇറക്കി. ജൂൺ 23 ന് രാവിലെ, മറ്റൊരു വിമാനത്തിൽ യാത്ര പുനരാരംഭിക്കുകയും ചെയ്തു. ഏകദേശം 19 മണിക്കൂറാണ് സംഭവത്തെ തുടർന്ന് വൈകിയത്.