5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Viral News: ആ പാവയെ കണ്ടെത്തി തരുന്നവർക്ക് ലക്ഷങ്ങൾ വരെ പറഞ്ഞു, ഒടുവിൽ സംഭവിച്ചത്

Viral News Today: യുവാവിനെ സഹായിക്കാൻ ഇതിനിടയിൽ പലരും എത്തി. ചൈനീസ് വിദ്യാർഥികൾ താമസവും ഭക്ഷണവും വാഗ്ദാനം ചെയ്തു. ഏതായാലും യാത്രകളും മാറ്റി വെച്ച് ബാഴ്സലോണയിൽ തന്നെ താമസിച്ച് തന്നെ അദ്ദേഹം അന്വേഷണം തുടർന്നു

Viral News: ആ പാവയെ കണ്ടെത്തി തരുന്നവർക്ക് ലക്ഷങ്ങൾ വരെ പറഞ്ഞു, ഒടുവിൽ സംഭവിച്ചത്
Chinese-Toy-Lost | Freepik
arun-nair
Arun Nair | Updated On: 09 Jul 2024 18:24 PM

ഏറ്റവും പ്രിയങ്കരമായ വസ്തുക്കൾക്കു വേണ്ടി എത്ര പണവും സമയവും ചെലവഴിക്കാൻ മടിയില്ലാത്തവരാണ് പലരും. അവയോടുള്ള വൈകാരിക അടുപ്പമായിരിക്കും പലപ്പോഴും അതിനുള്ള കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ഇത്തരമൊരു വാർത്തയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗമാവുന്നത്. സ്പെയിനിലാണ് സംഭവം ഒരു യുവാവാണ് തന്റെ കാണാതായ പാവക്കുട്ടിയെ കണ്ടെത്താൻ പൊതുജനങ്ങളുടെ സഹായം അഭ്യർഥിച്ചത്.

കഷ്ടിച്ച് 20 വയസ്സിന് മുകളിൽ പ്രായമുള്ള ചൈനീസ് യുവാവ് മെട്രോ ട്രെയിനിൽ സഞ്ചരിക്കുമ്പോഴാണ് കുട്ടിക്കാലം മുതൽ തനിക്കൊപ്പമുള്ള പാവയെ നഷ്ടമായത് അറിയുന്നത്. ജൂൺ-9-നാണ് സംഭവം. ബാഴ്സലോണയിലെ സാഗ്രാഡ ഫാമിലിയ മെട്രോ സ്റ്റേഷനിൽ വെച്ചായിരുന്നു സംഭവം.

ഒറ്റ നോട്ടത്തിൽ ഒരു പേഴ്സ് പോലെ തോന്നിക്കുന്നതും അധികം വലിപ്പമില്ലാത്തതുമായ പാവയായതിനാൽ ആരെങ്കിലും എടുത്തുകൊണ്ടു പോയതാവുമെന്നായിരുന്നു യുവാവിന്റെ ധാരണ. എന്തായാലും പാവയ്ക്കായുള്ള തിരച്ചിലും ആരംഭിച്ചു. ബ്രെഡ് എന്ന് പേരിട്ടിരിക്കുന്ന തന്റെ കളിപ്പാട്ടത്തിന്റെ ചിത്രത്തോടുകൂടിയ പോസ്റ്റർ അദ്ദേഹം ഓൺലൈനിൽ പോസ്റ്റ് ചെയ്തു .

പാവയെ കണ്ടെത്തി നൽകുന്നവർക്ക് 5000 യൂറോ (450000,ഇന്ത്യൻ രൂപ) സമ്മാനം പ്രഖ്യാപിച്ചത്. പ്രതിഫലം പുറത്ത് വന്ന് കള്ളൻമാർ വിവരമറിഞ്ഞാൽ യുവാവിൻ്റെ കയ്യിലുള്ള ബാക്കി സാധനങ്ങൾ കൂടി പോകാൻ കാരണമാകും എന്നതിനാൽ ഒടുവിൽ 5000 യൂറോ 500 യൂറോയിലേക്ക് എത്തി (45000 രൂപ). പ്രിയപ്പെട്ട പാവയെ നഷ്ടപ്പെട്ടതോടെ മാനസികമായി പോലും തകർന്ന യുവാവ് യാത്ര പോലും മാറ്റിവെച്ച് പാവക്കായി രംഗത്തെത്തി.

ഇതിനിടയിൽ അയാളുടെ പാസ്പോർട്ടും മോഷ്ടിക്കപ്പെട്ടു. യുവാവിനെ സഹായിക്കാൻ ഇതിനിടയിൽ പലരും എത്തി. ചൈനീസ് വിദ്യാർഥികൾ താമസവും ഭക്ഷണവും വാഗ്ദാനം ചെയ്തു. ഏതായാലും യാത്രകളും മാറ്റി വെച്ച് ബാഴ്സലോണയിൽ തന്നെ താമസിച്ച് തന്നെ അദ്ദേഹം അന്വേഷണം തുടർന്നു. ജൂൺ 15 ന് വൈകുന്നേരം, മെട്രോ സ്‌റ്റേഷനിലെ ഒരു ശുചീകരണ ജീവനക്കാരനിൽ നിന്നും യുവാവിന് ഒരു കോൾ ലഭിച്ചു, സ്‌റ്റേഷനുള്ളിലെ ടിക്കറ്റ് മെഷീനും മതിലിനുമിടയിലുള്ള വിടവിൽ കളിപ്പാട്ടം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു.

അയാൾ പാവ അപ്പോൾ തന്നെ തിരിച്ച് ഏൽപിക്കുകയും ചെയ്തു. കണ്ണീരോടെയാണ് യുവാവ് പാവയെ ഏറ്റുവാങ്ങാനെത്തിയത്. അദ്ദേഹം തൊഴിലാളിയോട് നന്ദി പറഞ്ഞു. പലർക്കും ആ പാവയുടെ വില മനസിലാവില്ലെന്നും തനിക്ക് അത് ജോലിയെക്കാളും നേടിയ ബിരുദങ്ങളെക്കാളും തനിക്കുള്ള എല്ലാ സ്വത്തുക്കളെക്കാളും വിലയുള്ളതാണെന്നും യുവാവ് പറഞ്ഞു. തന്റെ ജീവിതത്തിൽ ഈ പാവയ്ക്ക് പ്രത്യേക സ്ഥാനമുണ്ടെന്നും പോകുന്നിടത്തെല്ലാം താൻ അതിനെ കൊണ്ടുപോകാറുണ്ടെന്നും യുവാവ് കൂട്ടിച്ചേർത്തു.

Latest News