Canada Temple Attack: കാനഡയിലെ ക്ഷേത്രത്തിൽ ഭക്തര്‍ ആക്രമിക്കപ്പെട്ടു, പ്രതികരണവുമായി പ്രധാനമന്ത്രി
Violence at a Hindu temple near Toronto, Canada: സംഭവത്തിനു കാരണക്കാരായവർക്കെതിരേ ഏറ്റവും ശക്തമായ നടപടി എടുക്കണമെന്നാണ് ബ്രാംപ്ടൺ മേയർ പാട്രിക് ആവശ്യപ്പെട്ടത്.
ന്യൂഡൽഹി: കാനഡയിലെ ഹിന്ദു ക്ഷേത്രത്തിൽ ഭക്തർക്കു നേരെ ആക്രമണം ഉണ്ടായതായി റിപ്പോർട്ട്. സംഭവത്തിൽ പ്രതികരണവുമായി പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രംഗത്തെത്തി. ഇന്ത്യ – കാനഡ നയതന്ത്ര ബന്ധം മോശമായി ഇരിക്കുന്ന സാഹചര്യത്തിലാണ് ഈ സംഭവവും അരങ്ങേറുന്നത്. ഇത്തരം സംഭവങ്ങൾ അംഗീകരിക്കാനാവില്ലെന്നാണ് മതത്തിൽ വിശ്വസിക്കാനുള്ള സ്വാതന്ത്ര്യത്തെ ഉയർത്തിപ്പിടിച്ചുകൊണ്ട് ജസ്റ്റിൻ ട്രൂഡോ പ്രതികരിച്ചത്. സംഭവത്തെത്തുടർന്ന് വൈറലായ വീഡിയോകളിൽ ബ്രാംപ്ടണിലെ ഹിന്ദു സഭാ ക്ഷേത്ര കവാടങ്ങൾ തകർക്കുന്നവരെ കാണാൻ കഴിയും.
#Breaking | Warning ⚠️ violent imagery & foul language:
Pro-#Khalistan activists attack worshipers after breaching the gates of the Hindu Sabha Mandir in Brampton, Canada.
The attack transpired after Khalistanis gathered outside the temple walls to protest India.
Khalistanis… pic.twitter.com/csWn1mCC1l
— Hindu American Foundation (@HinduAmerican) November 3, 2024
ചില സിഖ് പ്രവർത്തകരാണ് ഇതിനു പിന്നിൽ എന്ന ആരോപണവും ഇതിനിടെ ഉയർന്നിരുന്നു. എന്നാൽ ഈ ഈ സംഭവത്തിന്റെ പേരിൽ ആരേയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല എന്നാണ് വിവരം.
സംഭവം ലജ്ജാകരമാണ് എന്നും കാനഡയിൽ അക്രമ തീവ്രവാദം എത്രത്തോളം ശക്തമാണ് എന്ന് ഇതിലൂടെ മനസ്സിലാക്കാം എന്നുമാണ് കാനഡ എം പി ചന്ദ്ര ആര്യ പ്രതികരിച്ചത്.
ALSO READ – കമലയ്ക്ക് കരുത്തേകി സ്ത്രീ വോട്ടര്‍മാര്‍; അട്ടിമറി വിജയമെന്ന് പ്രവചനം
സംഭവത്തിനു കാരണക്കാരായവർക്കെതിരേ ഏറ്റവും ശക്തമായ നടപടി എടുക്കണമെന്നാണ് ബ്രാംപ്ടൺ മേയർ പാട്രിക് ആവശ്യപ്പെട്ടത്. മതസ്വാതന്ത്ര്യം ഏറെ പ്രധാനപ്പെട്ടതാണെന്നും എല്ലാവർക്കും അവരവരുടെ ആരാധനാലയങ്ങളിൽ സുരക്ഷിതമായി ഇരിക്കാനുള്ള അവസരം ഒരുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എക്‌സിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്. കഴിഞ്ഞ വർഷം കാനഡയിലെ ക്ഷേത്രച്ചുവരുകളിൽ ഇന്ത്യാവിരുദ്ധ ചുവരുകൾ പ്രത്യക്ഷപ്പെട്ടത് വിവാദത്തിനും കോളിളക്കത്തിനും കാരണമായിരുന്നു.