5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Viral Video: അക്വേറിയത്തിലെ ‘മത്സ്യകന്യക’യുടെ തല വായ്ക്കുള്ളിലാക്കി വലിയ മത്സ്യം; ഭയന്ന് കാണികൾ, വീഡിയോ വൈറൽ

Mermaid Attacked by Giant Fish: മത്സ്യകന്യകയായി പ്രകടനം കാഴ്ചവെച്ചു കൊണ്ടിരുന്ന 22കാരിയായ മാഷ എന്ന യുവതിയുടെ തല മുഴുവനായും ഒരു വലിയ മത്സ്യം വയ്ക്കുള്ളിലാക്കിയതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്.

Viral Video: അക്വേറിയത്തിലെ ‘മത്സ്യകന്യക’യുടെ തല വായ്ക്കുള്ളിലാക്കി വലിയ മത്സ്യം; ഭയന്ന് കാണികൾ, വീഡിയോ വൈറൽ
വീഡിയോയിൽ നിന്നുള്ള ദൃശ്യങ്ങൾ Image Credit source: X
nandha-das
Nandha Das | Published: 30 Jan 2025 23:10 PM

ഉൾക്കടലിൽ ജീവിക്കുന്ന മത്സ്യകന്യകമാരെ കുറിച്ചുള്ള കഥകൾ നാം ധാരാളം കേട്ടുകാണും. ഇത് സത്യമാണോ മിഥ്യയാണോ എന്ന കാര്യത്തിൽ ഉറപ്പില്ലെങ്കിലും മത്സ്യകന്യകമാരെ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാണ്. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് പല രാജ്യങ്ങളിലും മത്സ്യകന്യകമാരുടെ പ്രതിമകൾ സ്ഥാപിക്കുകയും, അവരെ പോലെ വേഷമണിഞ്ഞ് കലാപ്രകടനങ്ങൾ ഒരുക്കുകയുമെല്ലാം ചെയ്യുന്നത്. അത്തരത്തിൽ ആരാധകർക്കായി വേറിട്ട പ്രകടനം കാഴ്ചവെച്ച ഒരു ‘മത്സ്യകന്യക’യ്ക്ക് നേരിട്ട അപകടത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.

മത്സ്യകന്യകയായി പ്രകടനം കാഴ്ചവെച്ചു കൊണ്ടിരുന്ന 22കാരിയായ മാഷ എന്ന യുവതിയുടെ തല മുഴുവനായും ഒരു വലിയ മത്സ്യം വയ്ക്കുള്ളിലാക്കിയതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. ഇത് കണ്ട് ഭയന്ന കാണികൾ നിലവിളിക്കുന്നതും ദൃശ്യങ്ങളിൽ കേൾക്കാം. പശ്ചിമ ചൈനയിലെ ഷീഷോങ്ബന്ന പ്രിമിറ്റിവ് ഫോറസ്റ്റ് പാർക്ക് അക്വേറിയത്തിലാണ് ഈ ഞെട്ടിക്കുന്ന സംഭവം നടന്നത്. റഷ്യൻ സ്വദേശിനിയായ അക്വാട്ടിക് ആർട്ടിസ്റ്റ് മാഷ എന്ന യുവതിയെയാണ് ഭീമൻ മത്സ്യം ആക്രമിച്ചത്.

മത്സ്യകന്യകയെ ഭീമൻ മത്സ്യം ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ:

മത്സ്യത്തിന്റെ അപ്രതീക്ഷിതമായ ആക്രമണത്തിൽ മാഷ ആദ്യമൊന്ന് ഞെട്ടിയെങ്കിലും ഉടൻ തന്നെ മീനിന്റെ പിടിയിൽ നിന്നും രക്ഷപ്പെടുന്നുമുണ്ട്. മീനിന്റെ വായ പിടിച്ചു തുറന്നാണ് മാഷ രക്ഷപ്പെട്ടത്. ഇതിനിടയിൽ അവർ ധരിച്ചിരുന്ന ഗോഗിൾസ് മത്സ്യത്തിന്റെ വായിൽ അകപ്പെട്ട് പോകുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. മത്സ്യത്തിന്റെ വായിൽ നിന്ന് തല പുറത്തെടുത്ത ഉടനെ അക്വേറിയത്തിന്റെ മുകളിലേക്ക് മാഷ നീന്തി രക്ഷപ്പെടുന്നുണ്ട്. സംഭവത്തിൽ യുവതിക്ക് കണ്ണിനും തലയ്ക്കും പരിക്കേറ്റതായി റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

അതേസമയം, സംഭവത്തിന് ശേഷവും തന്നോട് പ്രകടനം തുടരാൻ അക്വേറിയം ഉടമകൾ ആവശ്യപ്പെട്ടതായി യുവതി ആരോപിച്ചു. കൂടാതെ, സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തു വിടരുതെന്ന് നിർദേശിച്ചതായും യുവതി പരാതിപ്പെട്ടിട്ടുണ്ട്. ആക്രമണത്തിന്റെ ഷോക്കിൽ നിന്ന് മോചിതയാകുന്നതിന് മുൻപ് തന്നെ, വേണ്ടവിധം വിശ്രമിക്കാൻ പോലും സമയം നൽകാതെ അക്വേറിയത്തിൽ തിരികെ വന്ന് പ്രകടനം തുടരാൻ ആവശ്യപ്പെട്ടതായി യുവതി പറഞ്ഞു. കൂടാതെ, സംഭവത്തിൽ നഷ്ടപരിഹാരമായി തനിക്ക് വെറും 100 ഡോളർ (അതായത് 8656 ഇന്ത്യൻ രൂപ) മാത്രമാണ് പരിപാടിയുടെ സംഘടകർ നൽകിയതെന്നും യുവതി ആരോപിച്ചു.