5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Vaping In UAE: യുഎഇയിൽ വേപ്പിങ് അനുവദനീയമാണോ? നിങ്ങളറിയേണ്ട നിബന്ധനകൾ

UAE Laws And Guidelines For Vaping: യുഎഇയിൽ ഇ സിഗരറ്റുകൾ ഉപയോഗിച്ച് വേപ്പ് ചെയ്യുന്നതിന് ചില നിബന്ധനകളുണ്ട്. ഇ സിഗരറ്റുകൾ വിൽക്കുന്നതിലുമുണ്ട് ചില നിബന്ധനകൾ. ഇവ ഏതൊക്കെയാണെന്ന് നോക്കാം.

Vaping In UAE: യുഎഇയിൽ വേപ്പിങ് അനുവദനീയമാണോ? നിങ്ങളറിയേണ്ട നിബന്ധനകൾ
പ്രതീകാത്മക ചിത്രംImage Credit source: Pexels
abdul-basith
Abdul Basith | Published: 12 Jan 2025 13:46 PM

വേപ്പിങ് ഇപ്പോൾ സാധാരണയാണ്. സിഗരറ്റ് പോലെ എപ്പോഴും വാങ്ങേണ്ടെന്നതും കൊണ്ടുനടക്കാൻ എളുപ്പമെന്നതുമൊക്കെ പലരും വേപ്പിങ് തിരഞ്ഞെടുക്കാനുള്ള കാരണമാണ്. സിഗരറ്റ് വലിയെ അപേക്ഷിച്ച് കുറച്ചുകൂടി ആരോഗ്യകരമായതാണ് വേപ്പിങ് എന്ന ധാരണ മുൻപ് ഉണ്ടായിരുന്നു. എന്നാൽ, വേപ്പിങും സിഗരറ്റ് വലി പോലെ തന്നെ അപകടമാണ്. പല ഇ സിഗരറ്റുകളിലും ഒരു പാക്കറ്റ് സിഗരറ്റിൽ ഉള്ളതിനെക്കാൾ നിക്കോട്ടിൻ അടങ്ങിയിട്ടുണ്ടെന്നാണ് കണ്ടെത്തൽ. വേപ്പിങുമായി ബന്ധപ്പെട്ട് യുഎഇയിൽ പ്രത്യേക നിയമങ്ങളും നിബന്ധനകളും നിലനിൽക്കുന്നുണ്ട്. ഇവ പരിശോധിക്കാം.

യുഎഇയിലെ വേപ്പിങ്
രാജ്യത്ത് ഇ സിഗരറ്റുകൾ വിൽക്കുന്നതിൽ തടസമില്ല. 2019 ഏപ്രിൽ മുതലാണ് രാജ്യത്ത് ഇത് അനുവദനീയമാക്കിയത്. ഇ ലിക്വിഡുകൾ എന്ന ഗണത്തിൽ പെടുത്തിയിരിക്കുന്ന ഇ സിഗരറ്റുകൾ വിൽക്കാൻ കടുത്ത നിബന്ധനകൾ പാലിക്കേണ്ടതുണ്ട്. എങ്കിലും വില്പന അനുവദനീയമാണ്. വേപ്പിങ് അനുവദനീയമാണെങ്കിലും പൊതു സ്ഥലങ്ങളിലെ കെട്ടിടങ്ങൾക്കുള്ളിൽ വച്ച് ഇത് പാടില്ല. ഷോപ്പിങിന് പോകുമ്പോൾ മാളിൽ വച്ച് വേപ്പ് ചെയ്യാമെന്ന് വിചാരിച്ചാൽ പറ്റില്ല. മാളിൽ നിന്ന് പുറത്തിറങ്ങി വേപ്പ് ചെയ്യാം.

Also Read : UAE Personal Status Laws: അനുവാദമില്ലാതെ കുട്ടികൾക്കൊപ്പം യാത്ര ചെയ്താൽ പിഴ ഒരു ലക്ഷം ദിർഹം വരെ; പുതിയ നിയമങ്ങളിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

യാത്ര ചെയ്യുമ്പോൾ ചെക്ക് ഇൻ ചെയ്യുന്ന ഇ സിഗരറ്റുകൾ സൂക്ഷിക്കാൻ പാടില്ല. പോർടബിൾ ഇലക്ട്രോണിക് ഡിവൈസ് ആയതുകൊണ്ട് തന്നെ ഇത് നിയമവിരുദ്ധമാണ്. ഹാൻഡ് ബാഗിലാവണം ഇ സിഗരറ്റുകൾ സൂക്ഷിക്കേണ്ടത്. എന്നാൽ, യാത്രയ്ക്കിടെ ഇവ ഉപയോഗിക്കാനോ ചാർജ് ചെയ്യാനോ അനുവാദമില്ല. എന്നാൽ, എമിറേറ്റ്സ് വിമാനങ്ങളിൽ ഇ സിഗരറ്റുകൾ അനുവദനീയമല്ല. ഹാൻഡ് ലഗേജിലും ചെക്ക് ഇൻ ലഗേജിലും ഇ സിഗരറ്റുകൾ ഉണ്ടാവാൻ പാടില്ലെന്നാണ് എമിറേറ്റ്സ് പോളിസി. ഇതോടൊപ്പം യുഎഇയിലെ ഒരു വിമാനത്താവളത്തിലും വേപ്പിങിന് അനുവാദമില്ല. ഇ സിഗരറ്റ് കൂടെ കരുതാമെങ്കിലും വിമാനത്താവളങ്ങളിൽ വച്ച് ഉപയോഗിക്കാൻ പാടില്ല. എങ്കിലും, വിമാനത്താവളങ്ങളിൽ സിഗരറ്റ് വലിക്കാനായി പ്രത്യേക ഇടങ്ങളുണ്ടാവാം. ഇവിടെ വച്ച് വേപ്പ് ചെയ്യാം.

യുഎഇ വ്യക്തിഗത നിയമങ്ങൾ
കഴിഞ്ഞ ദിവസങ്ങളിലാണ് യുഎഇ വ്യക്തിഗത നിയമങ്ങളും നിയമലംഘനങ്ങളിലെ ശിക്ഷകളും അവതരിപ്പിച്ചത്. പ്രായമായവരും കുട്ടികളും അടക്കം ദുർബല വിഭാഗത്തിൻ്റെ ക്ഷേമം പരിഗണിച്ചാണ് പുതിയ നിയമങ്ങൾ അവതരിപ്പിച്ചത്. മാതാപിതാക്കളെ സംരക്ഷിക്കാതിരിക്കൽ, പ്രായപൂർത്തിയാവാത്ത കുട്ടികളുമായുള്ള യാത്ര തുടങ്ങി വിവിധ നിയമങ്ങൾ അടുത്തിടെ അവതരിപ്പിച്ചിരുന്നു. 2025 ഏപ്രിൽ 15 മുതലാവും ഈ നിയമങ്ങൾ പ്രാബല്യത്തിൽ വരിക.

രക്ഷിതാക്കളുടെ അനുവാദമില്ലാതെ 15 വയസിൽ താഴെയുള്ള കുട്ടികൾക്കൊപ്പം യാത്ര ചെയ്യുന്നവർക്ക് തടവിനൊപ്പം 5000 മുതൽ ഒരു ലക്ഷം ദിർഹം വരെയാണ് പിഴ. മാതാപിതാക്കലെ ഉപദ്രവിക്കുക, ശകാരിക്കുക, ചീത്തപറയുക, പരിചരണം നൽകാതെ ഉപേക്ഷിക്കുക, കോടതി നിർദ്ദേശമനുസരിച്ച് മാതാപിതാക്കളെ സാമ്പത്തികമായി സഹായിക്കാതിരിക്കുക തുടങ്ങിയ കുറ്റകൃത്യങ്ങൾക്കും ഇതേ ശിക്ഷ ലഭിക്കും.

ഇതോടൊപ്പം വിവാഹത്തിനുള്ള രക്ഷാകർതൃത്വം കോടതിയ്ക്ക് കൈമാറാൻ വധൂവരന്മാർക്ക് അവകാശം നൽകുന്ന നിയമവും അതവരിപ്പിച്ചിട്ടുണ്ട്. ഇതിലൂടെ, രക്ഷകർത്താക്കൾക്ക് താത്പര്യമില്ലെങ്കിലും തങ്ങൾക്ക് ഇഷ്ടമുള്ള പങ്കാളിയെ വിവാഹം കഴിയ്ക്കാൻ സാധിക്കും.