Khalistani Terrorist Harpreet Singh: ഖലിസ്ഥാൻ ഭീകരൻ ഹർപ്രീത് സിങ് യുഎസിൽ അറസ്റ്റിൽ
Khalistani Terrorist Harpreet Singh Arrest: ഹർപ്രീതിനെ ഇന്ത്യയിലേക്കെത്തിച്ച് തുടർനടപടികളുമായി മുന്നോട്ട് പോകാനൊരുങ്ങുകയാണ് കേന്ദ്രം. ഐഎസ്‌ഐ പിന്തുണയുള്ള ഭീകര ശൃംഖലകൾക്കെതിരായ നടപടികളിലെ ഒരു പ്രധാന നാഴികക്കല്ലായാണ് പാസിയയുടെ അറസ്റ്റിനെ കാണുന്നതെന്ന് പഞ്ചാബ് ഡയറക്ടർ ജനറൽ സംഭവത്തോട് പ്രതികരിച്ചുകൊണ്ട് പറഞ്ഞു.

വാഷിങ്ടൺ: ഖലിസ്ഥാൻ ഭീകരൻ ഹർപ്രീത് സിങ്ങെന്ന (Harpreet Singh) ഹാപ്പി പാസിയയെ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ) അറസ്റ്റ് ചെയ്തു. പഞ്ചാബിൽ നടന്ന നിരവധി ഭീകരാക്രമണ കേസുകളിലെ പ്രതിയാണ് ഇയാളെന്നാണ് അധികൃതർ പറയുന്നത്. പ്രതിയുടെ അറസ്റ്റ് എഫ്ബിഐ ഔദ്യോഗികമായി ഇന്ത്യയെ അറിയിച്ചിട്ടുണ്ട്. ഇയാൾ കാലിഫോർണിയയിൽ താമസിച്ചുവരികയായിരുന്നു. അതിനിടയിലാണ് പിടിയിലായത്.
രണ്ട് രാജ്യാന്തര തീവ്രവാദ സംഘടനകളുമായും പാക് സംഘടനകളുമായും ഇയാൾക്ക് ബന്ധമുണ്ടെന്ന് എഫ്ബിഐ വ്യക്തമാക്കുന്നു. ഹർപ്രീത് സിങ്ങിനെ അറസ്റ്റ് ചെയ്ത് കൈമാറണമെന്ന് ഇന്ത്യ രേഖമൂലം യുഎസിനോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. മെക്‌സിക്കോ വഴി അനധികൃതമായാണ് ഹർപ്രീത് അമേരിക്കയിലേക്ക് കടന്നുകളഞ്ഞത്. നിലവിൽ അന്വേഷണ ഏജൻസികളുടെ കണ്ണുവെട്ടിച്ചാണ് പ്രതി അമേരിക്കയിൽ താമസിച്ചിരുന്നത്.
ഹർപ്രീതിനെ ഇന്ത്യയിലേക്കെത്തിച്ച് തുടർനടപടികളുമായി മുന്നോട്ട് പോകാനൊരുങ്ങുകയാണ് കേന്ദ്രം. ഐഎസ്‌ഐ പിന്തുണയുള്ള ഭീകര ശൃംഖലകൾക്കെതിരായ നടപടികളിലെ ഒരു പ്രധാന നാഴികക്കല്ലായാണ് പാസിയയുടെ അറസ്റ്റിനെ കാണുന്നതെന്ന് പഞ്ചാബ് ഡയറക്ടർ ജനറൽ സംഭവത്തോട് പ്രതികരിച്ചുകൊണ്ട് പറഞ്ഞു.
കഴിഞ്ഞ രണ്ട് വർഷത്തിനിടെ പഞ്ചാബിൽ നടന്ന 16 പ്രധാന ഭീകരാക്രമണങ്ങളുമായി സിങ്ങിന് ബന്ധമുണ്ടെന്ന് രഹസ്യാന്വേഷണ വൃത്തങ്ങൾ പറയുന്നു. ഇതിൽ 14 ഗ്രനേഡ് ആക്രമണങ്ങൾ, ഒരു സ്‌ഫോടനം, ഒരു ഗ്രനേഡ് (ആർപിജി) ആക്രമണൺ എന്നിവ ഉൾപ്പെടുന്നു. 2025 ജനുവരിയിൽ അമൃത്സറിലെ ഗുംതല പോലീസ് പോസ്റ്റിന് സമീപം ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥന്റെ വാഹനം പൊട്ടിത്തെറിച്ചത് വലിയ ചർച്ചയായിരുന്നു.
2024 സെപ്റ്റംബറിൽ ചണ്ഡീഗഡിലെ സെക്ടർ 10 ൽ, വിരമിച്ച പഞ്ചാബ് പോലീസ് ഉദ്യോഗസ്ഥനെ ലക്ഷ്യമിട്ട് നടന്ന ഗ്രനേഡ് ആക്രമണത്തിലും സിംഗിന് പങ്കുണ്ടെന്നാണ് കരുതുന്നത്. ഈ കേസുമായി ബന്ധപ്പെട്ട് ഇയാളെ അറസ്റ്റ് ചെയ്യുന്നവർക്ക് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) 5 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.