VPN In UAE : യുഎഇയിൽ വിപിഎൻ ഉപയോഗിക്കുന്നത് അതിമാരക കുറ്റകൃത്യം; ഇളവുകൾ ലഭിക്കുക ചില കമ്പനികൾക്ക്
Using VPN In UAE Is Legal : യുഎഇയിൽ വിപിഎൻ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണോ? അല്ല എന്നാണ് ഒറ്റവാക്കിലുള്ള ഉത്തരം. എന്നാൽ, ഇതിൽ ചില കൂട്ടിച്ചേർക്കലുകളുണ്ട്. അതറിഞ്ഞില്ലെങ്കിൽ കടുത്ത ശിക്ഷ ലഭിക്കാനിടയുണ്ട്.
യുഎഇയിൽ വിപിഎൻ ഉപയോഗിക്കുന്നത് അതിമാരക കുറ്റകൃത്യമാണ്. ചില കമ്പനികൾക്ക് മാത്രമാണ് ഇതിൽ ഇളവ് ലഭിക്കുക. 2016 ജൂലായ് 31ന് പുറത്തിറക്കിയ മാർഗരേഖകൾ അനുസരിച്ച് യുഎഇ ആസ്ഥാനമായ ചില കമ്പനികൾക്ക് വിപിഎൻ ഉപയോഗത്തിൽ ഇളവ് ലഭിക്കും. എന്നാൽ, ഇതല്ലാതെ ഐപി അഡ്രസ് മറച്ചുവെക്കുക എന്ന ലക്ഷ്യത്തോടെ കുറ്റകൃത്യങ്ങൾക്കായി വിപിഎൻ ഉപയോഗിക്കുന്നത് ശിക്ഷാർഹമാണ്.
യുഎഇയിൽ പ്രവർത്തിക്കുന്ന കമ്പനികളും ബാങ്കുകളും മറ്റ് സ്ഥാപനങ്ങളും വിപിഎൻ ഉപയോഗിക്കാറുണ്ട്. സാമ്പത്തിക, ദൈനം ദിന പ്രവർത്തനങ്ങൾക്കായി വിപിഎൻ ഉപയോഗിക്കുന്നതിൽ തെറ്റില്ല. എന്നാൽ, നിയമവിരുദ്ധ പ്രവർത്തനങ്ങൾ ചെയ്യാൻ വിപിഎൻ ഉപയോഗിക്കുന്നത് അതിമാരക കുറ്റകൃത്യമാണ്. ഇങ്ങനെ വിപിഎൻ ഉപയോഗിക്കുന്നവർക്ക് തടവും പിഴശിക്ഷയും ലഭിക്കും. ഇത്തര കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് തടവിനൊപ്പം അഞ്ച് ലക്ഷം മുതൽ 20 ലക്ഷം ദിർഹം വരെയാണ് പിഴ ശിക്ഷ ലഭിക്കുക.
“നിരോധിക്കപ്പെട്ട ഉള്ളടക്കങ്ങൾ വിപിഎൻ ഉപയോഗിച്ച് തുറക്കുന്നത് തടവ് ശിക്ഷയ്ക്കും അഞ്ച് ലക്ഷം മുതൽ 20 ലക്ഷം ദിർഹം വരെ പിഴശിക്ഷയ്ക്കും അല്ലെങ്കിൽ ഇവയിൽ ഏതെങ്കിലും ഒരു ശിക്ഷയ്ക്കും കാരണമാവും. ഏതെങ്കിലും തേർഡ് പാർട്ടിയുടെ അഡ്രസ് ഉപയോഗിച്ചോ മറ്റോ ഏതെങ്കിലും തരത്തിൽ കുറ്റകൃത്യം ചെയ്യാൻ ഇൻ്റർനെറ്റ് ഉപയോഗിക്കുന്നത് ശിക്ഷാർഹമാണ്.”- മാർഗനിർദ്ദേശങ്ങളിൽ പറയുന്നു.
ബ്ലോക്ക് ചെയ്ത ഉള്ളടക്കങ്ങൾ വിപിഎൻ ഉപയോഗിച്ച് തുറക്കുന്നത് ഈ മാർഗരേഖകൾ പ്രകാരം കടുത്ത കുറ്റകൃത്യമാണ്. ഇതോടൊപ്പം രാജ്യത്ത് നിയമം മൂലം തടഞ്ഞിരിക്കുന്ന ആശയവിനിമയ സംവിധാനങ്ങൾ ഉപയോഗിക്കുന്നതും ഇതിൽ പെടും. വിപിഎൻ ഉപയോഗിക്കുന്നത് നിരോധിച്ചിട്ടില്ലെങ്കിലും വിപിഎൻ ഉപയോഗിച്ച് അനുവദനീയമല്ലാത്ത ഉള്ളടക്കങ്ങൾ തുറക്കുന്നത് അതിമാരക കുറ്റകൃത്യമായിട്ടാണ് ഈ മാർഗനിർദ്ദേശങ്ങളിൽ ഉള്ളത്.