5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Marco Rubio: ഹമാസിനെ പൂര്‍ണമായും തുടച്ചുമാറ്റണം; ഇസ്രായേലില്‍ സന്ദര്‍ശനം നടത്തി യുഎസ് സ്റ്റേറ്റ് സെക്രട്ടറി

Hamas-Israel Conflict Updates: ഇസ്രായേലിലെത്തിയ റൂബിയോ പ്രധാനമന്ത്രി ബെഞ്ചമിന്‍ തെനന്യാഹുവുമായി കൂടിക്കാഴ്ച നടത്തി. ഡൊണാള്‍ഡ് ട്രംപിന്റെ പദ്ധതിയുമായി ബന്ധപ്പെട്ട് ഇരുവരും ചര്‍ച്ച നടത്തി. അതിന് പുറമെ ഇറാന്‍, ലെബനന്‍, സിറിയ എന്നീ വിഷയങ്ങളും ചര്‍ച്ചയുടെ ഭാഗമായി.

Marco Rubio: ഹമാസിനെ പൂര്‍ണമായും തുടച്ചുമാറ്റണം; ഇസ്രായേലില്‍ സന്ദര്‍ശനം നടത്തി യുഎസ് സ്റ്റേറ്റ് സെക്രട്ടറി
മാര്‍കോ റൂബിയോ, ബെഞ്ചമിന്‍ നെതന്യഹു Image Credit source: PTI
shiji-mk
Shiji M K | Published: 17 Feb 2025 07:45 AM

ജറുസലേം: ഇസ്രായേലില്‍ സന്ദര്‍ശനം നടത്തി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റൂബിയോ. ഗസ വെടിനിര്‍ത്തല്‍ കരാര്‍ ചര്‍ച്ചകള്‍ രണ്ടാം ഘട്ടത്തിലേക്ക് നീങ്ങുന്നതിനിടെയാണ് യുഎസ് സ്‌റ്റേറ്റ് സെക്രട്ടറിയുടെ പശ്ചിമേഷ്യന്‍ സന്ദര്‍ശനം. ഇസ്രായേലിനെ കൂടാതെ സൗദി അറേബ്യ, യുഎഇ തുടങ്ങിയ രാജ്യങ്ങളും റൂബിയോ സന്ദര്‍ശിക്കും.

ഇസ്രായേലിലെത്തിയ റൂബിയോ പ്രധാനമന്ത്രി ബെഞ്ചമിന്‍ തെനന്യാഹുവുമായി കൂടിക്കാഴ്ച നടത്തി. ഡൊണാള്‍ഡ് ട്രംപിന്റെ പദ്ധതിയുമായി ബന്ധപ്പെട്ട് ഇരുവരും ചര്‍ച്ച നടത്തി. അതിന് പുറമെ ഇറാന്‍, ലെബനന്‍, സിറിയ എന്നീ വിഷയങ്ങളും ചര്‍ച്ചയുടെ ഭാഗമായി.

ഗസയിലെ മുഴുവന്‍ ബന്ദികളെയും ഉടന്‍ വിട്ടയക്കണമെന്നാണ് ട്രംപിന്റെ തീരുമാനമെന്ന് റൂബിയോ നെതന്യാഹുവിനെ അറിയിച്ചു. ട്രംപ് മുന്നോട്ടുവെച്ചത് കാലഹരണപ്പെട്ട ആശയമല്ല. അങ്ങനെയൊരു രൂപരേഖ തയാറാക്കാന്‍ ധൈര്യവും മികച്ച കാഴ്ചപ്പാടും വേണം. ഹമാസിനെ ഒരിക്കലും ഗസയില്‍ തുടരാന്‍ അനുവദിക്കില്ല. ഹമാസിനെ ഗസയില്‍ നിന്ന് പൂര്‍ണമായും തുടച്ചുമാറ്റണമെന്നും റൂബിയോ പറഞ്ഞു.

അതിനിടെ ഇറാനെതിരെയും മാര്‍കോ റൂബിയോ ആരോപണം ഉന്നയിച്ചു. ഇറാനാണ് മേഖലയില്‍ അസ്ഥിരത ഉണ്ടാക്കാന്‍ ശ്രമിക്കുന്ന പ്രധാനശക്തിയെന്ന് റൂബിയോ പറഞ്ഞു. പ്രദേശത്ത് ആക്രമണങ്ങളും ഭീകരവാദ പ്രവര്‍ത്തനങ്ങളും നടക്കുന്നതിന്റെയും ആളുകളുടെ സമാധാനവും സ്ഥിരതയും തകര്‍ക്കുന്നതിന്റെയും പിന്നില്‍ ഇറാനാണ്. ഇറാനെ ആണവശക്തിയാകാന്‍ ഒരിക്കലും സമ്മതിക്കില്ലെന്നും റൂബിയോ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ റൂബിയോ സന്ദര്‍ശനം നടത്താനിരിക്കുന്ന സൗദി അറേബ്യയും, യുഎഇയും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നോട്ടുവെച്ച ഗസ പദ്ധതിയെ എതിര്‍ക്കുന്നവരാണ്. അതിനാല്‍ തന്നെ അവരുമൊത്തുള്ള യുഎസ് സ്റ്റേറ്റ് സെക്രട്ടറിയുടെ ചര്‍ച്ചകള്‍ക്ക് ഏറെ പ്രാധാന്യമുണ്ട്.

അതേസമയം, ഹമാസിന് മുന്നറിയിപ്പ് നല്‍കി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. എല്ലാ ബന്ദികളെയും വിട്ടയച്ചില്ലെങ്കില്‍ ഗസയില്‍ നരകത്തിന്റെ വാതിലുകള്‍ തുറക്കുമെന്നായിരുന്നു നെതന്യാഹു പറഞ്ഞത്. തങ്ങള്‍ക്ക് കൃത്യമായൊരു പദ്ധതിയുണ്ട്. എന്നാല്‍ അതിന്റെ വിശദാംശങ്ങള്‍ പൊതുജനങ്ങളോടായി ഇപ്പോള്‍ പങ്കുവെക്കാന്‍ സാധിക്കില്ല. എപ്പോള്‍ ഗസയില്‍ നരകത്തിന്റ വാതില്‍ തുറക്കുമെന്ന് പറയാന്‍ സാധിക്കില്ല. എല്ലാ ബന്ദികളെയും വിട്ടയച്ചില്ലെങ്കില്‍ അവ തീര്‍ച്ചയായും തുറക്കുമെന്നായിരുന്നു നെതന്യാഹു പറഞ്ഞത്.

Also Read: Israel – Hamas: ബന്ദികളെ കൈമാറി ഹമാസ്; 369 പലസ്തീൻ തടവുകാർക്ക് മോചനം, പകരമായി മൂന്ന് പേരെ

ഹമാസിന്റെ സൈനിക ശേഷിയും ഗസയില്‍ തുടരുന്ന ഭരണവും ഇസ്രായേല്‍ ഇല്ലാതാക്കും. എല്ലാ ബന്ദികളെയും മോചിപ്പിക്കും. ഗസ ഇനിയൊരിക്കലും ഇസ്രായേലിന് ഭീഷണിയാകില്ല. യുഎസിന്റെ പിന്തുണ തങ്ങളുടെ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ സഹായിക്കുമെന്നും മാര്‍കോ റൂബിയോയുമൊത്തുള്ള ചര്‍ച്ചയില്‍ നെതന്യാഹു പറഞ്ഞു.