ക്രൂരതയ്ക്ക് കൂട്ടുനിന്ന് ബൈഡന്‍; ഇസ്രായേലിന് നല്‍കിയത് 17.9 ബില്യണ്‍ ഡോളറിന്റെ സൈനിക സഹായം | US spent 17.9 billion on military aid to Israel since october 7 Malayalam news - Malayalam Tv9

Israel-Hamas War: ക്രൂരതയ്ക്ക് കൂട്ടുനിന്ന് ബൈഡന്‍; ഇസ്രായേലിന് നല്‍കിയത് 17.9 ബില്യണ്‍ ഡോളറിന്റെ സൈനിക സഹായം

US Spending Money on Israel's Military Operations: വാണിജ്യ കപ്പലുകള്‍ക്ക് നേരെ ചെങ്കടലില്‍ യെമനിലെ ഹൂതികള്‍ നടത്തിയ ആക്രമണം തടയാന്‍ നാവികസേനയുടെ നേതൃത്വത്തിലുള്ള കാംപെയ്‌നിന്റെ ചെലവും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. 1959 മുതല്‍ 2015 വരെ ഏകദേശം 2512 ഡോളറിന്റെ സഹായം യുഎസ് ഇസ്രായേലിന് ചെയ്തിട്ടുണ്ട്.

Israel-Hamas War: ക്രൂരതയ്ക്ക് കൂട്ടുനിന്ന് ബൈഡന്‍; ഇസ്രായേലിന് നല്‍കിയത് 17.9 ബില്യണ്‍ ഡോളറിന്റെ സൈനിക സഹായം

ഇസ്രായേല്‍ പ്രസിഡന്റ് ബെഞ്ചമിന്‍ നെതന്യാഹുവും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും (Image Credits: PTI)

Published: 

08 Oct 2024 23:35 PM

ന്യൂയോര്‍ക്ക്: ഇസ്രായേലിന് യുഎസ് ഇതുവരെ നല്‍കിയ സൈനിക സഹായത്തിന്റെ വിവരങ്ങള്‍ പുറത്ത്. 2023 ഒക്ടോബര്‍ ഏഴിന് ശേഷം ഇസ്രായേല്‍ (Israel-Hamas War) നടത്തിയിട്ടുള്ള അതിക്രമങ്ങള്‍ക്ക് 17.0 ബില്യണ്‍ ഡോളറിന്റെ സൈനിക സഹായമാണ് യുഎസ് നല്‍കിയിട്ടുള്ളത്. ബ്രൗണ്‍ യൂണിവേഴ്‌സിറ്റിയുടെ വാട്‌സണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ കോസ്റ്റ്‌സ് ഓഫ് വാര്‍ പ്രോജക്ടിലാണ് ഇക്കാര്യം പറയുന്നത്. കൂടാതെ 2023 ഒക്ടോബര്‍ 7 മുതല്‍ ഗസയില്‍ സൈനിക പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ 4.86 ബില്യണ്‍ ഡോളര്‍ അധികമായി യുഎസ് ചെലവഴിച്ചതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

വാണിജ്യ കപ്പലുകള്‍ക്ക് നേരെ ചെങ്കടലില്‍ യെമനിലെ ഹൂതികള്‍ നടത്തിയ ആക്രമണം തടയാന്‍ നാവികസേനയുടെ നേതൃത്വത്തിലുള്ള കാംപെയ്‌നിന്റെ ചെലവും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. 1959 മുതല്‍ 2015 വരെ ഏകദേശം 2512 ഡോളറിന്റെ സഹായം യുഎസ് ഇസ്രായേലിന് ചെയ്തിട്ടുണ്ട്. ഇസ്രായേലിനുള്ള സൈനിക സഹായത്തിന്റെ ഭൂരിഭാഗവും യുദ്ധോപകരണങ്ങളാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പീരങ്കി ഷെല്ലുകള്‍, 2,000 പൗണ്ട് ബങ്കര്‍ ബസ്റ്റര്‍ ബോംബുകളും മറ്റും ഈ കണക്കില്‍ ഉള്‍പ്പെടുന്നു.

Also Read: Benjamin Netanyahu: നെതന്യാഹു ഞങ്ങളെ വഞ്ചിച്ചു; പ്രതിഷേധിച്ച് ഇസ്രായേലി ബന്ദികളുടെ കുടുംബം

കൂടാതെ ഇസ്രായേലിന്റെ അയണ്‍ ഡോമിന്റെയും ഡേവിഡ് സ്ലിങ് മിസൈല്‍ പ്രതിരോധ സംവിധാനങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ക്കും യുഎസ് സഹായം നല്‍കുന്നുണ്ട്. പ്രതിവര്‍ഷം 3.8 ബില്യണ്‍ ഡോളറിന്റെ സൈനിക സഹായമാണ് അമേരിക്ക ഇസ്രായേലിന് നല്‍കിയിരുന്നത്. എന്നാല്‍ 2024ന്റെ തുടക്കത്തില്‍ 14 ബില്യണ്‍ ഡോളറിന്റെ അധിക സഹായം നല്‍കാന്‍ ജോ ബൈഡന്‍ തീരുമാനിച്ചു. ഇവയെല്ലാം ഉള്‍പ്പെടെയാണ് ആകെ 17.9 ബില്യണ്‍ ഡോളറിന്റെ സഹായം.

ഇസ്രായേലിനെ സംരക്ഷിക്കുന്ന യുഎസിനെതിരെ നേരത്തെ തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഗസയില്‍ കുട്ടികള്‍ ഉള്‍പ്പെടെ ഭക്ഷണത്തിനും മരുന്നിനുമായി ബുദ്ധിമുട്ടുമ്പോള്‍ അധിനിവേശ രാഷ്ട്രത്തിനായി നിലകൊള്ളുന്ന അമേരിക്കയുടെ നിലപാടാണ് ചോദ്യം ചെയ്യപ്പെടുന്നത്. എന്നാല്‍ യുഎസ് പിന്തുടരുന്ന നിലപാടിനോട് ഫ്രാന്‍സ് യോജിക്കുന്നില്ല. ഇസ്രായേലിന് ആയുധം നല്‍കുന്നത് ലോക രാജ്യങ്ങള്‍ അവസാനിപ്പിക്കണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. രാഷ്ട്രീയ പരിഹാരത്തിനാണ് പ്രാധാന്യം നല്‍കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ഫ്രാന്‍സ് ആര്‍ക്കും ആയുധങ്ങള്‍ നല്‍കുന്നില്ല. ആയുധങ്ങള്‍ നല്‍കുന്നത് ദുരുപയോഗത്തിന് അനുവാദം നല്‍കുന്നത് ആകും. നടപടിയില്‍ മാറ്റമില്ല, കൂട്ടക്കുരുതിയെ പ്രോത്സാഹിപ്പിക്കാന്‍ സാധിക്കില്ലെന്നും മാക്രോണ്‍ പറഞ്ഞിരുന്നു. പാരീസില്‍ നടന്ന ഉച്ചക്കോടിയിലും ഗസയില്‍ സംഘര്‍ഷം തുടരുന്നതിനെ കുറിച്ചുള്ള ആശങ്ക അദ്ദേഹം പങ്കുവെച്ചിരുന്നു. ലബനനിലേക്ക് കരസേനയെ അയക്കാനുള്ള ഇസ്രായേലിന്റെ തീരുമാനത്തേയും മാക്രോണ്‍ വിമര്‍ശിച്ചിരുന്നു.

Also Read: Donald Trump: ‘ഇറാന്റെ ആണവകേന്ദ്രങ്ങൾ ഇസ്രായേൽ തകർക്കണം’; തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഡൊണാൾഡ് ട്രംപ്

എന്നാല്‍ ആരുടെയും പിന്തുണയില്ലാതെ ഇസ്രായേല്‍ വിജയിക്കുമെന്നാണ് ഇതിന് മറുപടിയായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞത്. ആയുധ ഉപരോധത്തിന് ആഹ്വാനം ചെയ്യുന്നത് നാണക്കേടാണെന്നും നെതന്യഹു പറഞ്ഞിരുന്നു.

അതേസമയം, 41,000ത്തിന് മുകളില്‍ ആളുകളാണ് ഇതുവരെ ഗസയില്‍ കൊല്ലപ്പെട്ടത്. ഇതില്‍ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്. 97,100 പേര്‍ക്കാണ് പരിക്കേറ്റത്. ഭക്ഷണം, ശുദ്ധജലം, മരുന്ന് എന്നിവയുടെ ക്ഷാമവും ശേഷിക്കുന്നവര്‍ അനുഭവിക്കുന്നുണ്ട്. മാത്രമല്ല, ഭൂരിഭാഗം ആളുകളും ഇവിടെ നിന്ന് പലായമം ചെയ്ത് പോകാന്‍ നിര്‍ബന്ധിതരായി.

Related Stories
UAE Visa : ഇനി യുഎഇ യാത്ര എളുപ്പം; കൂടുതൽ ഇന്ത്യക്കാർക്ക് വീസ ഓൺ അറൈവൽ സൗകര്യം
Yahya Sinwar: ‘പ്രതിരോധം ശക്തിപ്പെടുത്തും’; രക്തസാക്ഷികള്‍ മരിക്കുന്നില്ല, പോരാട്ടം തുടരുമെന്ന് ഇറാന്‍
Yahya Sinwar: നിര്‍ണായക വഴിത്തിരിവ്; യഹ്യ സിന്‍വാറിന്റെ മരണം സ്ഥിരീകരിച്ചതായി നെതന്യാഹു, പ്രതികരിക്കാതെ ഹമാസ്
Israel- Hamas War: ഹമാസ് തലവൻ യഹ്യ സിൻവർ കൊല്ലപ്പെട്ടു? സ്ഥിരീകരണത്തിനായി ഡിഎൻഎ പരിശോധന നടത്തുമെന്ന് ഇസ്രായേൽ
Dubai : ദുബായിൽ ഇനി ഫൈനടയ്ക്കാനും സർക്കാർ സേവനങ്ങൾക്കും ഇഎംഐ സൗകര്യം; അടുത്തയാഴ്ച നിലവിൽ വരും
Singh Pannun: ഇന്ത്യക്കെതിരെയുള്ള വിവരങ്ങള്‍ സിഖ് ഫോര്‍ ജസ്റ്റിസ് ട്രൂഡോയുടെ ഓഫീസുമായി പങ്കുവെച്ചു; വെളിപ്പെടുത്തലുമായി സിങ് പന്നൂന്‍
പല്ലുകളുടെ ആരോഗ്യത്തിന് ഇവ ശീലമാക്കാം
നെല്ലിക്കയോ ഓറഞ്ചോ? ഭാരം കുറയ്ക്കാൻ ഏതാണ് മികച്ചത്
ബബിള്‍ റാപ്പര്‍ പൊട്ടിയ്ക്കുന്നവരാണോ? ആരോഗ്യഗുണങ്ങള്‍ ഏറെ
എന്താണ് ആലിയ ഭട്ട് പറഞ്ഞ എഡിഎച്ച്ഡി രോഗാവസ്ഥ?